ലോക്ക് ഡോണ്‍, ഈ നന്ദി എങ്ങനെ പറഞ്ഞുതീര്‍ക്കും

Date:

spot_img

ജനങ്ങളെ  വീട്ടിലിരുത്തിയ ലോക്ക് ഡൗണ്‍ ദിവസങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് ഇന്ന്‌ പൂര്‍ത്തിയാകുകയാണ്. പക്ഷേ സാഹചര്യങ്ങള്‍ നല്കുന്ന സൂചന ഇനിയും ലോക്ക് ഡൗണ്‍ തുടരും എന്നുതന്നെയാണ്.  കാരണം പലയിടത്തു നിന്നും ഇപ്പോഴും കോവിഡ് 19 പോസിറ്റീവായ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു.

കേരളത്തെ സംബന്ധിച്ചു മാത്രമാണ് അല്പമെങ്കിലും ആശ്വസിക്കാനുള്ളത്. എങ്കിലും എല്ലാ ജില്ലകളും ആ ആ്ശ്വാസം നല്കുന്നുമില്ല.

ലോക്ക് ഡൗണ്‍തുടര്‍ന്നാലും അവസാനിച്ചാലും നാം ഒരുകാര്യം പഠിച്ചു. അടച്ചൂപൂട്ടി വീട്ടിലിരിക്കാന്‍. ഭൂരിപക്ഷവും ലോക്ക് ഡൗണിനോട് പൂര്‍ണ്ണമായി സഹകരിച്ച അനുഭവമാണ് നമുക്ക് പറയാനുള്ളത്. അപൂര്‍വ്വം ചിലയിടങ്ങളില്‍ ഈസ്റ്ററിന് തലേന്നും വിഷുത്തലേന്നും കൂട്ടംചേരലുകള്‍ നടക്കുകയും ചെയ്തു. അതൊരു ഒറ്റപ്പെട്ട സംഭവം മാത്രം.

പക്ഷേ കോവിഡിനെ ദൂരെനിര്‍ത്താന്‍ നമുക്ക് സാധിച്ചത് കൂട്ടായ പരിശ്രമം കൊണ്ടാണെന്ന് പറയാതിരിക്കാന്‍ വയ്യ. രാഷ്ട്രീയവീക്ഷണങ്ങള്‍ വ്യത്യസ്തമായതിന്റെ പേരില്‍ അഭിപ്രായവ്യത്യാസങ്ങളുള്ളവര്‍ക്കു പോലും പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയോട് അദ്ദേഹം ഇപ്പോള്‍ കാഴ്ചവയ്ക്കുന്ന കാര്യക്ഷമമായ നടപടികളുടെ പേരില്‍ ആദരവും സ്‌നേഹവും തോന്നാതിരിക്കില്ല.  എല്ലാ വിഭാഗത്തെയും പരിഗണിച്ചുകൊണ്ട് എത്രയോ നിസ്സാരമായ കാര്യങ്ങളില്‍ പോലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇടപെട്ടിരിക്കുന്നത്.

ആരോഗ്യമന്ത്രിയുടെ കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥതയും നിപ്പ വൈറസ് കാലം മുതല്‌ക്കേ ജനങ്ങള്‍ മനസ്സിലാക്കിയതാണ്. ആ കരുതല്‍ ഇപ്പോഴും തുടരുന്നു ഒരുപക്ഷേ മുമ്പത്തെക്കാളുമേറെ. സത്യത്തില്‍ ഇങ്ങനെയുള്ള അധികാരികളെ കിട്ടിയ നാം ഭാഗ്യവാന്മാരാണ്. നമ്മുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പെരുമാറുന്ന ഭരണാധികാരികളാണ് അവര്‍.

അതുപോലെ പോലീസുദ്യോഗസ്ഥരുടെ ആത്മാര്‍ത്ഥതയെയും നാം കണക്കറ്റ് പ്രശംസിക്കണം. സ്വന്തം കുടുംബവും ആരോഗ്യവും വകവയ്ക്കാതെ എത്രയോ പോലീസുകാരാണ് നിസ്വാര്‍ത്ഥമായി സേവനത്തിറങ്ങിയത്. വെയിലും മഴയും വകവയ്ക്കാതെ അവര്‍ രംഗത്തിറങ്ങിയത് നമ്മുടെ ജീവനുകളുടെ കാവല്‍ക്കാരായിട്ടായിരുന്നു.

വിദേശികളെ പോലും അമ്പരിപ്പിച്ച ചികിത്സയാണ് നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രായം ചെന്നവരെ മരണത്തിന് വിട്ടുകൊടുക്കുന്ന വിദേശരാജ്യങ്ങളുള്ളപ്പോള്‍ പ്രായം ചെന്നവരെ പോലും മരണത്തിന് വിട്ടുകൊടുക്കാതെ  അവരുടെയും ജീവനെ മറ്റേതൊരു ജീവനെയും പോലെ വിലയുള്ളതായി കാണുവാന്‍ നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. സ്വകാര്യമേഖലയിലുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളെ നിഷ്പ്രഭമാക്കുന്ന സേവനങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികള്‍ കാഴ്ചവച്ചതെന്നും മറന്നുപോകരുത്.
ഇവരോടൊക്കെ നാം എങ്ങനെയാണ് നന്ദി പറയേണ്ടത്..ഈ നന്ദികളൊക്കെ എന്നെങ്കിലും പറഞ്ഞുതീര്‍ക്കാവുന്നതാണോ.. ലോക്ക് ഡൗണ്‍ കാലം കഴിഞ്ഞാലും തുടര്‍ന്നാലും ഈ നന്ദിയുടെ സ്മരണകള്‍ നമ്മുടെ മനസ്സിലുണ്ടാവണം. പോലീസുകാരോടുള്ള എല്ലാ വെറുപ്പും അകല്‍ച്ചയും അവരുടെ കോവിഡ്കാലത്തെ പ്രവര്‍ത്തനങ്ങള്‍ കണ്ടതോടെ മാറിപ്പോയി എന്ന് പലരും പറഞ്ഞുകേള്‍ക്കുകയുണ്ടായി.

അതെ പുതിയ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താനും കൂടി ഈ കോവിഡ് കാലം നമ്മെ സഹായിച്ചു. നമ്മുടെ ചിന്തകളും മനോഭാവങ്ങളും മാറി.

ഇനി കൂടുതല്‍ ഭാസുരമായ ഒരു കാലം നമുക്കുണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം. അതിനായി നമുക്ക് തുടര്‍ന്നും അധികാരികളുടെ  നിയമങ്ങള്‍ അനുസരിക്കാം, പാലിക്കാം.

More like this
Related

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്....

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്....
error: Content is protected !!