MSc Economics:-
ബി.എ.ഇക്കണോമിക്സ്, ബി.കോം., ബി.എസ്.സി.- സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, മാത്തമാറ്റിക്സ്, എഞ്ചിനീയറിംഗ് ബിരുദം ഉള്ളവർക്കും അവസാനവർഷ ബിരുദധാരികൾക്കും അപേക്ഷിക്കാം.പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന സ്കോളർഷിപ്പ് ലഭ്യമാണ്. കേരളത്തിൽ കൊച്ചി, ഓൺലൈൻ പ്രവേശന പരീക്ഷ കേന്ദ്രമാണ്.
PhD in Development studies:-
ഡവലപ്പ്മെന്റ് സ്റ്റഡീസിൽ ആണ് നാലു വർഷ ദൈർഘ്യമുള്ള ഗവേഷണ പ്രോഗ്രാം.ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം, ഫിസിക്സ്,സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, എൻവയോൺമെന്റൽ സ്റ്റഡീസ്, എഞ്ചിനീയറിംഗ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിയ്ക്കാം. പ്രവേശനം ലഭിക്കുന്നവർക്ക് ഉയർന്ന ( 25,000/- to 35,000/-) പ്രതിമാസ സ്കോളർഷിപ്പുണ്ട്. ഏപ്രിൽ 25നാണ് ഓൺലൈൻ പ്രവേശന പരീക്ഷ. കേരളത്തിൽ തിരുവനന്തപുരം പരീക്ഷാ കേന്ദ്രമാണ്.
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 10.