സെൻട്രൽ യൂണിവേഴ്സിറ്റി പ്രവേശനത്തിനുള്ള കോമൺ എൻട്രൻസ് ടെസ്റ്റിനു അപേക്ഷിക്കാനുള്ള സമയമായി.
രാജ്യത്തെ വിവിധ കേന്ദ്ര സർവകലാശാലകളിലേയും സംസ്ഥാന സർവകലാശാലകളായ ബാബ ഗുലാംഷ ബാദ്ഷാ സർവ്വകലാശാല (രജൗറി), ബാംഗ്ല്ളൂരിലെ ഡോ.ബി.ആർ.അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ്, ജോധ്പൂരിലെ സർദാർ പട്ടേൽ യൂണിവേഴ്സിറ്റി ഓഫ് പോലീസ് സെക്യൂരിറ്റി & ക്രിമിനൽ ജസ്റ്റിസ്, ബർഹാംപൂരിലെ (ഒഡീഷ) ഖല്ലിക്കോട്ട് സർവകലാശാല എന്നിവയിലേയും തിരുച്ചിറപ്പള്ളി എൻ.ഐ.ടി.യിലെ ഹ്യുമാനിറ്റിസ് & സോഷ്യൽ സയൻസ് ഡിപ്പാർട്ടുമെന്റിലേയും വിവിധ ബിരുദം,ബിരുദാനന്തരബിരുദം, ഗവേഷണ ബിരുദം, പി.ജി.ഡിപ്ലോമ തുടങ്ങിയവയിലേയ്ക്കുള്ള പ്രവേശനത്തിനുള്ള ഒറ്റ പരീക്ഷയായാണ് CUCET അറിയപ്പെടുന്നത്.
CUCET അടിസ്ഥാനത്തിൽ പ്രവേശനത്തിനു സാധ്യതയുള്ള കേന്ദ്ര സർവകലാശാലകളും പ്രസ്തുത യൂണിവേഴ്സിറ്റിയിലെ വിവിധ കോഴ്സുകളിലേയ്ക്കുള്ള ആകെ സീറ്റുകളും താഴെ ചേർക്കുന്നു.
1.Central University of Punjab(853)
2.Central University of Kashmir(838)
3.Central University of Haryana(1475)
4.Central University of Jammu(864)
5.Central University of Jharkhand(782)
6.Central University of South Bihar(1115)
7.Central University of Karnataka(631)
8.Central University of Tamil Nadu(1119)
9.Central University of Gujarat(660)
10.Central University of Rajasthan(1030)
11.Central University of Kerala(1009)
12.Mahatma Gandhi University, Bihar(495)
13.Assam University, Silchar(78)
14.Central University of Andhra Pradesh(195)
ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയ്യതി ഏപ്രിൽ 11 വരെ ആണ്. കേരളത്തിൽ കണ്ണൂർ, കാസർക്കോട്, കൊച്ചി, കോട്ടയം,കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ, വയനാട് എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ്:https://www.cucetexam.in/