ഗർഭധാരണത്തിന് മുൻപ് ഭക്ഷണത്തിലും ശ്രദ്ധ

Date:

spot_img

ഗർഭധാരണം കഴിഞ്ഞതിന് ശേഷം ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുന്നവരാണ് കൂടുതലാളുകളും. കുഞ്ഞിന്റെ വളർച്ചയ്ക്കും അമ്മയുടെ ആരോഗ്യത്തിനും വേണ്ടി പലതരം ഭക്ഷ്യവസ്തുക്കൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നവർ ധാരാളം. എന്നാൽ ഗർഭം ധരിക്കുന്നതിന് മുമ്പു തന്നെ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ വേണം. കാരണം സ്ത്രീയുടെയും പുരുഷന്റെയും ഫെർട്ടിലിറ്റി മെച്ചപ്പെടുത്താൻ അവർ കഴിക്കുന്ന ഭക്ഷണം ഏറെ ഗുണം ചെയ്യും. ആരോഗ്യപരമായ ജീവിതശൈലിയും സെക്സ് ലൈഫും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഭക്ഷണവും. സ്ത്രീയുടെയും പുരുഷന്റെയും പ്രത്യുല്പാദനശേഷി വർദ്ധിപ്പിക്കുന്ന തരത്തിലുള്ള ഭക്ഷണമാണ് ഉൾപ്പെടുത്തേണ്ടത്.

പച്ചക്കറികൾ

ഫോളിക് ആസിഡും വിറ്റമിൻ സിയും ധാരാളമായി അടങ്ങിയിരിക്കുന്നവയാണ് പച്ചക്കറികൾ. പച്ചക്കറികളിൽ പച്ചിലകൾ പ്രധാനപ്പെട്ടതാണ്. ഗർഭം അലസാനുള്ള സാധ്യത കുറയ്ക്കുക, ജനിതക വൈകല്യങ്ങൾ കുറയ്ക്കുക എന്നിവയ്ക്കെല്ലാം ഇവ സഹായകമാണ്. കാബേജ്, ബ്രോക്കോളി എന്നിവ കഴിക്കുന്നത് സ്ത്രീകൾക്ക് ഏറെ നല്ലതാണ്. ഫോളിക് ആസിഡും വിറ്റമിൻ സിയും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഫൈബ്രോയ്ഡ്, എൻഡോമെട്രിയോസിസ് എന്നിവയെ പ്രതിരോധിക്കാൻ കാബേജ് ഏറെ സഹായകമാണ്. തക്കാളിയും ഉരുളക്കിഴങ്ങുമാണ് മറ്റ് രണ്ട് ഭക്ഷണപദാർത്ഥങ്ങൾ.പുഴുങ്ങിയ ഉരുളക്കിഴങ്ങ് കഴിക്കുന്നത് പ്രത്യുല്പാദനശേഷി വർദ്ധിപ്പിക്കും തക്കാളിയിലുള്ള Lycopene ബീജത്തിന്റെ ഗുണവും ചലനശേഷിയും മെച്ചപ്പെടുത്തും. ബീറ്റ കരോട്ടിനുള്ള കാരറ്റും ഫലപ്രദമാണ്.

പഴങ്ങൾ

മാതളനാരങ്ങ ലൈംഗികാസക്തി വർദ്ധിപ്പിക്കുന്ന പഴമാണ്. വിറ്റമിൻ സിയും അടങ്ങിയിട്ടുണ്ട്. നാട്ടിൻപ്പുറങ്ങളിൽ പോലും സാധാരണമായ ഏത്തപ്പഴമാണ് മറ്റൊന്ന്. ബീജത്തിന്റെ ഗുണമേന്മ കൂട്ടാനും പ്രത്യുല്പാദനശേഷി വർദ്ധിപ്പിക്കാനും വിറ്റമിൻ ആ6 ഉം പൊട്ടാസ്യവും അടങ്ങിയ ഏത്തപ്പഴത്തിനു കഴിവുണ്ട്. വെണ്ണപ്പഴവും ബെറിയും ദമ്പതികൾ കഴിക്കേണ്ടവ തന്നെ.

നോൺ വെജിറ്റേറിയൻ

മത്സ്യം, മാംസ്യം, മുട്ട എന്നിവയാണ് നോൺ വെജിറ്റേറിയൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒമേഗ 3 ഫാറ്റി ആസിഡും ഫോളിക് ആസിഡും വിറ്റമിൻ ഡിയും അടങ്ങിയിരിക്കുന്ന മുട്ടയും കടൽമത്സ്യങ്ങളും കുഞ്ഞുങ്ങളാകാൻ തയ്യാറെടുപ്പുകൾ നടത്തുന്നവർ കഴിക്കേണ്ടവയാണ്. ചിക്കനും ബീഫും ഇരുമ്പു സമൃദ്ധമായവയാണ്.

പാലുല്പ്പന്നങ്ങളും സുഗന്ധവ്യഞ്ജനങ്ങളും

പാലുല്പ്പന്നങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ദമ്പതികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ തന്നെ. പുരുഷ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ മഞ്ഞൾ സഹായിക്കും വെളുത്തുള്ളിക്കും ഇതേ ഗുണങ്ങൾ തന്നെയുണ്ട്. രണ്ടിലും ആന്റി ഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. ഐവിഎഫ് ട്രീറ്റ്മെന്റിന് വിധേയരാകുന്ന ദമ്പതികൾ ഒലീവ് ഓയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ ഫലദായകമാണെന്ന് പറയപ്പെടുന്നു. മത്തങ്ങ വിത്ത്, ചണവിത്ത് . സൺഫ്‌ളവർ വിത്ത് എന്നിവയും പ്രത്യുല്പാദന ശേഷിക്ക് ഗുണം ചെയ്യും. ഡ്രൈ ഫ്രൂട്സായ ആൽമണ്ട്, വാൽനട്ട് തുടങ്ങിയവയും ദാമ്പത്യബന്ധത്തിൽ പ്രധാനപ്പെട്ടവ തന്നെ.
ചുരുക്കത്തിൽ ഗർഭം ധരിച്ചതിന് ശേഷം ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുന്നതിന് പകരം ഗർഭധാരണത്തിന് മുമ്പു തന്നെ ഭാര്യയും ഭർത്താവും ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുക. നല്ല ബീജവും നല്ല അണ്ഡവും നല്ല കുട്ടികളുണ്ടാകുന്നതിന് ഫലപ്രദമാണെന്ന് മറക്കാതിരിക്കുക. മാനസികവും ശാരീരികവുമായി മാത്രമല്ല ഭക്ഷണപരമായി കൂടി തയ്യാറെടുപ്പുകൾ നടത്തിയാൽ മാത്രമേ നാം വിചാരിക്കുന്നതുപോലെയുള്ള നല്ലൊരു കുഞ്ഞ് ലഭിക്കൂകയുള്ളൂ.
ഗർഭം ധരിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുക, ഓവുലേഷൻ മെച്ചപ്പെടുത്തുക, ഹോർമോൺ സംതുലനാവസ്ഥ നിലനിർത്തുക, ബീജത്തിന്റെ ആരോഗ്യം ഉറപ്പുവരുത്തുക എന്നിവയാണ് ഇത്തരം ഭക്ഷണശീലത്തിലൂടെ ഉദ്ദേശിക്കുന്നത്.

More like this
Related

ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ?

മുട്ടയെക്കുറിച്ച് പല അബദ്ധധാരണകളും നിലവിലുണ്ട്. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നാണ്...

ദിവസം തോറും ഇഞ്ചി കഴിക്കാമോ?

പുരാതനകാലം മുതൽ  ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് ഇഞ്ചി.  മലയാളിയുടെ ഭക്ഷണമേശയിലെ വിഭവങ്ങളിൽ...

നന്നായി കഴിക്കാം

ഭക്ഷണമാണ് ആരോഗ്യം. നല്ല ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്....

നാരങ്ങയുടെ അത്ഭുതങ്ങൾ

വേനൽക്കാലങ്ങളിലാണ് നാരങ്ങ കൂടുതലും പ്രിയപ്പെട്ടതാകുന്നത്. പഞ്ചസാരയും ഉപ്പും ചേർത്തുള്ള നാരങ്ങവെള്ളം ക്ഷീണവും...
error: Content is protected !!