വെറുതെ അല്ല ഭാര്യ

Date:

spot_img

ഒരു നല്ല ഭാര്യയുടെ ലക്ഷണങ്ങൾ പറയുക എന്നത് ചിലപ്പോൾ ബുദ്ധിമുട്ടായേക്കാം. എന്നാൽ ഒരു നല്ല ഭാര്യക്ക് തീർച്ചയായും ചില നല്ല ഗുണങ്ങളുണ്ടാവും. ആ നല്ല ഗുണങ്ങൾ ചേരുമ്പോഴാണ് ഒരുവൾ നല്ല ഭാര്യയാകുന്നത്.

സ്നേഹം പ്രകടിപ്പിക്കുക

ഭർത്താവിനോട് സ്നേഹമുള്ളവരാണ് മിക്ക ഭാര്യമാരും. എന്നാൽ സ്നേഹം പ്രകടിപ്പിക്കുന്ന കാര്യത്തിൽ അവർ എത്രത്തോളം വിജയിക്കുന്നുണ്ട് എന്നത് വ്യക്തിപരമായ കാര്യമാണ്. സ്നേഹം ഉണ്ടായതുകൊണ്ടുമാത്രം കാര്യമില്ല. ഭർത്താവിനോടുള്ള സ്നേഹം പ്രകടിപ്പിക്കുകയും വേണം. പ്രവൃത്തികൊണ്ടും പെരുമാറ്റം കൊണ്ടും വാക്കു കൊണ്ടും സ്നേഹം പ്രകടിപ്പിക്കുക.

ആശയവിനിമയം നടത്തുക

ആശയവിനിമയം തെറ്റുമ്പോൾ ബന്ധങ്ങളിൽ വിള്ളലുകൾ സംഭവിക്കും.ശരിയായ ആശയവിനിമയം കുടുംബബന്ധങ്ങൾക്ക് പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് ഏതെങ്കിലും തെറ്റിദ്ധാരണയോ ആശയക്കുഴപ്പമോ വ്യക്തത കുറവോ ഉണ്ടാവുകയാണെങ്കിൽ ഭർത്താവിനോട് തുറന്നു സംസാരിക്കുക, ചോദിക്കുക, പറയുക, ചർച്ച ചെയ്യുക. നിശ്ശബ്ദമായി ഭർത്താവിനോ തോല്പിക്കുന്ന രീതി അവസാനിപ്പിക്കുക. ഭാര്യയുടെ അസ്ഥാനത്തുള്ള നിശ്ശബ്ദത കുടുംബത്തെ മോശമാക്കുകയേയുള്ളൂ.

പിന്തുണയ്ക്കുന്നവളാകുക

ഭർത്താവിന്റെ കരിയറിലോ ഹോബിയിലോ പിന്തുണ നല്കുക. പല ഭാര്യമാരും ഭർത്താക്കന്മാരുടെ ഇത്തരം കാര്യങ്ങളിൽ ശരിയായ രീതിയിൽ ഇടപെടുന്നവരല്ല. ഭർത്താക്കന്മാരുടെ ഹോബികളും പ്രഫഷനും അയാളുടെ മാത്രം കാര്യമാണെന്നും തനിക്കതിൽ റോളില്ലെന്നും വിചാരിച്ച് ഒഴിഞ്ഞുമാറി നടക്കുന്നത് നല്ല ഭാര്യയുടെ ഗുണമല്ല.

നല്ല സുഹൃത്താകുക

കുടുംബത്തിന് വെളിയിൽ ഭർത്താവ് സൗഹൃദങ്ങൾ തേടുന്നതും പഴയ സൗഹൃദങ്ങൾ തീവ്രതയോടെ നിലനിർത്തിക്കൊണ്ടുപോകുന്നതും ചിലപ്പോഴെങ്കിലും ഭാര്യ ഒരു നല്ല സുഹൃത്തായി മാറാത്തതുകൊണ്ടാണ്. ഭർത്താവിന് എന്തും തുറന്നുപറയാനും കൂട്ടുകൂടാനും കഴിയുന്നവിധത്തിലുള്ള നല്ല സുഹൃത്താകുക.

ആദരിക്കുക

ഭർത്താവിനെ ബഹുമാനിക്കുക, ആദരിക്കുക. അനുചിതമായ വാക്കുകൾ കൊണ്ടോ പരുഷവാക്കുകൾ കൊണ്ടോ ഭർത്താവിനെ സംബോധന ചെയ്യുന്നവരും സംസാരിക്കുന്നവരുമായ ഭാര്യമാരുടെ എണ്ണം കുറവൊന്നുമല്ല നമുക്കിടയിൽ. വിദ്യാസമ്പന്നരായ സ്ത്രീകൾപോലും ഇതിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ല. ഭർത്താവിനെ ബഹുമാനിക്കുക. ആദരിക്കുക. നിങ്ങളെപോലെ തന്നെ ഒരു വ്യക്തിയാണ് അദ്ദേഹമെന്ന് മനസ്സിലാക്കി പെരുമാറുക.

സ്പെയ്സ് കൊടുക്കുക

ഓരോ വ്യക്തിക്കും അവരവരുടേതായ സ്പെയ്സ് ഉണ്ട്. ജോലി കഴിഞ്ഞ് മടുത്തുവന്ന ഭർത്താവിന് കുറച്ചുനേരം തനിച്ചിരിക്കാനാണ് താല്പര്യമെങ്കിൽ അതിന് അദ്ദേഹത്തെ വിട്ടുകൊടുക്കുക. ഏകാന്തതയും വായനയും എഴുത്തും ഇഷ്ടപ്പെടുന്ന ഭർത്താവിനെ അലോസരപ്പെടുത്താതിരിക്കുക.

ശ്രവിക്കുക

പറയുന്നതിൽ കൂടുതൽ താല്പര്യം കാണിക്കുന്നവരാണ് സ്ത്രീകൾ. കേൾക്കാൻ അവർക്ക് മനസ്സ് കുറവായിരിക്കും. അത് ശരിരായ രീതിയല്ല. സ്ത്രീകൾ കേൾക്കാനും കൂടി സന്നദ്ധതകാണിക്കുക.

നല്ല വാക്കുപറയുക

ഭാര്യ അണിഞ്ഞൊരുങ്ങിയാൽ ഭർത്താവിൽ നിന്ന് നല്ല വാക്കുകൾപ്രതീക്ഷിക്കുന്നതുപോലെ തന്നെയാണ് ഭർത്താവ്. ഇതേ ചുറ്റുപാടിൽ ഭാര്യയിൽ നിന്നും നല്ല വാക്കുകൾ പ്രതീക്ഷിക്കുന്നത്. അദ്ദേഹം പുതിയൊരു ഷർട്ട് ധരിച്ചാൽ നല്ലതാണെന്ന് പറയുക. എന്തെങ്കിലും കലാപ്രവർത്തനമോ സംഘടനാപ്രവർത്തനമോ നടത്തിയെങ്കിൽ അതിന്റെ നല്ല വശം കണ്ട് അഭിനന്ദിക്കുക.

നല്ലരീതിയിൽ വിയോജിക്കുക

ദാമ്പത്യത്തിലെ വ്യക്തികൾ ഭിന്നതാല്പര്യക്കാരാണ്. വ്യത്യസ്തമായ അഭിപ്രായങ്ങളുള്ളവരും കാഴ്ചപ്പാടുകളുള്ളവരുമാണ്. അതുകൊണ്ട് തന്നെ ഒരു പൊതുവിഷയത്തെ സംബന്ധിച്ച് അവർക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ടാവാം. ഇങ്ങനെയൊരു പ്രശ്നം വരുമ്പോൾ ശബ്ദമുയർത്തിയും പൊട്ടിത്തെറിച്ചും അപകർഷതയോടെ സംസാരിച്ചും സുപ്പീരിയോരിറ്റിപ്രകടമാക്കിയുമല്ല പ്രതികരിക്കേണ്ടത്. നല്ലരീതിയിൽ വിയോജിക്കുക.

സത്യസന്ധയാകുക

സത്യസന്ധമായി സംസാരിക്കുന്നത് ചിലപ്പോൾ ഭർത്താവിനെ നിരാശപ്പെടുത്തിയേക്കാം. എന്നാൽ സത്യസന്ധമല്ലാതെ സംസാരിച്ച് ഭർത്താവിനെ അപകടത്തിൽ ചാടിക്കുന്നതിനെക്കാൾനല്ലതാണ് സത്യസന്ധതയോടെ സംസാരിച്ച് കാര്യങ്ങളെ നേരാംവണ്ണം അവതരിപ്പിക്കുന്നത്. ഒരിക്കൽ നുണ പറഞ്ഞത് പിന്നീട് തെളിയിക്കപ്പെട്ടാൽ നിങ്ങളെ വിശ്വസിക്കാൻ പുരുഷൻ ചിലപ്പോൾ ബുദ്ധിമുട്ടിയേക്കും.

പ്രണയാതുരയായിരിക്കുക

പ്രണയമുള്ള ഭാര്യയെയാണ് ഭർത്താക്കന്മാർക്കിഷ്ടം. ദാമ്പത്യബന്ധം നിലനിന്നുപോരുന്നത് തന്നെ പരസ്പരമുള്ള റൊമാൻസിലൂടെയാണ്. അത് നഷ്ടമാകുമ്പോൾ ബന്ധം തളരും, ഇടറും. അതുകൊണ്ട് റൊമാന്റിക്കായിരിക്കുക.

More like this
Related

നല്ല അമ്മയുടെ ലക്ഷണങ്ങൾ

നല്ല അമ്മയായിത്തീരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.  ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും. എന്നാൽ...

പ്രസവാനന്തര വിഷാദവും അതിജീവനവും 

നല്ലൊരു ശതമാനം സ്ത്രീകൾക്കും പ്രസവശേഷം ചെറിയതോതിലെങ്കിലും മാനസികപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.  പോസ്റ്റ്പാർട്ടം ഡിപ്രഷൻ...

അറിയണം പോസ്റ്റ് പാർട്ടം ഡിപ്രഷനെ

ഏതൊരു സ്ത്രീയുടേയും ആത്മാഭിലാഷമാണത്; പ്രസവം. താൻ സ്ത്രീയാണെന്നുള്ള അഭിമാനവും അമ്മയെന്നുള്ള വികാരവും...

സന്തുഷ്ടയായ അമ്മയുടെ ലക്ഷണങ്ങൾ

നല്ല അമ്മയായിരിക്കുക എന്നത് ഇന്നത്തെകാലത്ത്  മുമ്പ്എന്നത്തെക്കാളുമേറെ വെല്ലുവിളികൾ നിറഞ്ഞതാണ്. അമ്മത്തം ഏറെ വിലമതിക്കപ്പെടുന്ന...
error: Content is protected !!