പുറത്ത് മഴ പെയ്യുന്നു…
മഴയിലേക്ക് നീ നിന്റെ ഹൃദയവാതിലുകൾ തുറന്നിടുക,
ആർത്തലച്ചും വിതുമ്പിയും ക്ഷമയോടെയും പല
വിധത്തിലും ഭാവത്തിലും
പെയ്യുന്ന മഴയെ ഒരു
നിമിഷം ധ്യാനിക്കുക. മിഴിയടച്ചും മനമൊരുക്കിയും മഴയെ നോക്കുക…
ഓരോ മഴയ്ക്ക് പിന്നിലും ദൈവം രചിക്കുന്ന അത്ഭുതങ്ങൾ ഓർമിക്കുക.
ഓരോ മഴയ്ക്ക് പിന്നിലും ദൈവം രചിക്കുന്ന അത്ഭുതങ്ങൾ ഓർമിക്കുക.
അപ്പോൾ
ഓരോ മഴയും ഓരോ
വിധത്തിൽ എന്തൊക്കെയോ പറയുന്നതും പറയാൻ
ശ്രമിക്കുന്നതും
കേൾക്കാം.
അങ്ങനെ
വരണ്ടുണങ്ങിയ
മാനസതടങ്ങളിൽ ഇനി
സ്‌നേഹത്തിന്റെ, സൗഹൃദത്തിന്റെ മഴ പെയ്യും…
ആ മഴ നിന്നെ സ്‌നാനപ്പെടുത്തും.
ആ മഴ നിന്നെ സ്‌നാനപ്പെടുത്തും.
ഒപ്പം മഴയ്‌ക്കൊപ്പം…