ഫേസ്ബുക്കിൽ ഇത് അൽഗൊരിതകാലം

Date:

spot_img
✍ ഡോ.ഡെയ്സൻ പാണേങ്ങാടൻ, 
അസി. പ്രഫസർ,
സെന്റ്.തോമാസ് കോളേജ്,
തൃശ്ശൂർ

കഴിഞ്ഞ കുറെ ദിവസങ്ങളായി ഫേസ് ബുക്ക് അൽഗൊരിതമയമാണ്. എന്തോ വലിയ ഒരു അപരാധം ഫേസ് ബുക്ക് ഉപഭോക്താക്കളോട് ചെയ്ത കണക്കാണ് പലരും വിവരങ്ങൾ പങ്കുവെയ്ക്കുന്നത്.

ചിന്താവിഷ്ടയായ ശ്യാമളയിൽ ശ്രീനിവാസൻ സൂചിപ്പിക്കുന്നതു പോലെ ലോഗിൻ ചെയ്യുന്നു, അൽഗൊരിത പോസ്റ്റ് കാണുന്നു, പോസ്റ്റ് പങ്കുവെയ്ക്കുന്നു.സ്വയം സംതൃപ്തിയടയുന്നു.

അൽഗൊരിതം വെച്ചുള്ള ഈ വലിയ കളികൾക്കിടയിൽ അൽഗൊരിതത്തെപ്പറ്റി കുറച്ചറിവുകൾ കൂടി പങ്കുവെയ്ക്കുകയാണിവിടെ.

ആരാണ് നമ്മുടെ അൽഗൊരിതം നിർണ്ണയിക്കുന്നത്?ഒരു സംശയവും വേണ്ട;നമ്മുടെ അൽഗോരിതം നിർണ്ണയിക്കപ്പെടുന്നതും നിർമ്മിക്കപ്പെടുന്നതും മറ്റൊരാളിലൂടെയോ ഫേസ് ബുക്ക് കമ്പനിയുടെ സുക്കർബർഗിലൂടെയോ അല്ല; മറിച്ച് നമ്മളാൽ തന്നെയാണ്. കൃത്രിമബുദ്ധിയുടെയൊക്കെ മാസ്മരികത പ്രായോഗികമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, നമ്മുടെ ശൈലിയും ചായ്‌വുമൊക്കെ വായിച്ചെടുക്കാൻ നിമിഷങ്ങൾ മാത്രം മതി. ആ ശൈലിയ്ക്കും ചായ് വിനു മനുസരിച്ച് കാര്യങ്ങൾ രൂപപ്പെടാൻ പ്രയാസവുമില്ല. അപ്പോൾ നമ്മുടെ അൽഗൊരിതം മെച്ചപ്പെടുത്താനുള്ള സാധ്യത കൂടിയാണ്, ഈ പരിഷ്ക്കരണമെന്ന് ആദ്യമേ മനസ്സിലാക്കുക.വ്യക്തികൾക്കും ഒപ്പം തന്നെ നമ്മുടെ പൊതു സമൂഹത്തിനും ഗുണപരമാകുന്ന ക്രിയാത്മക പോസ്റ്റുകൾ എഴുതുകയും ഒപ്പം വായിക്കുകയും ഷെയർ ചെയ്യുകയും ചെയ്തു തന്നെ നമ്മുടെ അൽഗോരിതം നന്നാക്കിയെടുക്കാനാകും.

ഇക്കാര്യത്തിൽ വിവരം ആവശ്യപ്പെട്ടുകൊണ്ടുള്ള ഗൂഗിൾ തെരച്ചിലിൽ പറയുന്നതി പ്രകാരമാണ്, “The new Facebook algorithm is a process that ranks all available posts that can display on a user’s News Feed based on how likely that user will have a positive reaction. Facebook’s algorithm for ranking and displaying content on your News Feed is based on four factors:

1. The Inventory of all posts available to display.

2. Signals that tell Facebook what each post is.

3. Predictions on how you will react to each post.

4. A Final Score assigned to the content based on all factors considered.”

കാര്യം വ്യക്തം:- നമ്മെയും നമ്മുടെ വീക്ഷണങ്ങളേയും നാമറിയാതെ വീക്ഷിക്കുന്ന ഒരു കംപ്യൂട്ടർ അധിഷ്ഠിത സോഫ്റ്റ്‌വെയര്‍ കോഡിംഗ് സംവിധാനമാണിത്.മാനസിക വിദഗ്ദരുടെ വാക്കുകളിൽ ഒരാളുടെ വ്യക്തിത്വം, അയാളുടെ വസ്ത്രധാരണത്തിൽ മാത്രമല്ല; ചിന്ത, പെരുമാറ്റം, പ്രവർത്തനം തുടങ്ങി സർവ്വ മേഖലകളിലും ബഹിർസ്ഫുരിയ്ക്കും. “ഉണ്ണിയെ കണ്ടാലറിയാം; ഊരിലെ പഞ്ഞം” എന്ന് നമ്മുടെ കാരണവൻമാർ പറയാറുള്ളതു ശരിയെന്നു വ്യക്തം.സാമൂഹ്യ മാധ്യമ ഉപയോഗത്തിലൂടെ നമ്മൾ എന്തൊക്കെ കാണുന്നു, എന്തൊക്കെ ലൈക്‌ ചെയ്യുന്നു, ഏതുതരം കാര്യങ്ങൾ ഷെയര്‍ ചെയ്യുന്നു, എത്തരം പോസ്റ്റുകളിലാണ് നാം കമന്റ് ചെയ്യുന്നുത് തുടങ്ങിയ എല്ലാ കാര്യങ്ങളും അൽഗോരിതം സോഫ്റ്റ് വെയർ രേഖപ്പെടുത്തുന്നു. കുറച്ചു കൂടി സുവ്യക്തമായി പ്പറഞ്ഞാൽ, നാമറിഞ്ഞോ അറിയാതെയോ പരസ്യമായോ രഹസ്യമായോ ചെയ്യുന്ന നമ്മുടെ ഓരോ ക്ലിക്കുകളും കൃത്യമായി റെക്കോര്‍ഡ്‌ ചെയ്യപ്പെടുന്നുവെന്ന് ചുരുക്കം. നാം ഏതെങ്കിലും ഒരു പോസ്റ്റോ പേജോ തുറന്നാൽ മാത്രം മതി,അതു ലൈക്കോ ഷെയറോ ചെയ്തില്ലെങ്കിൽ പോലും  അൽഗോരിതം അത് സസൂക്ഷ്മം വീക്ഷിച്ച്, നമ്മുടെ അഭിരുചികളെ നിർവ്വചിയ്ക്കും.ഇങ്ങിനെ നിർവ്വചിച്ച്, ഡാറ്റയായി സൂക്ഷിക്കുന്ന നമ്മുടെ അൽഗൊരിതമനുസരിച്ച് നമ്മുടെ അഭിരുചിയോട് ചേർന്നുള്ള കാര്യങ്ങൾ മാതമായിരിക്കും നമ്മുടെ ന്യൂസ് ഫീൽഡിൽ സ്വാഭാവികമായും വരിക. അതായത്, നാമെത്ര മറയ്ക്കാൻ ശ്രമിച്ചാലും, നമ്മുടെ താൽപ്പര്യങ്ങൾ ന്യൂസ് ഫീഡിൽ വരുമെന്ന്.

ഉദാഹരണത്തിന് ചിലർക്ക് പാചക കുറിപ്പുകളോടും വീഡിയോകളോടും താൽപ്പര്യമുണ്ടെന്നു കരുതുക. സ്വാഭാവികമായും അയാൾ അത്തരം പോസ്റ്റുകൾ കാണുന്ന പതിവുണ്ടായിരിയ്ക്കും,ഫേസ്ബുക്ക്, അത്തരം പാചക കാര്യങ്ങളെ സംബന്ധിച്ചുള്ള പോസ്റ്റുകളും പേജുകളും നമ്മുടെ ന്യൂസ് ഫീഡിൽ നിർദ്ദേശങ്ങളായി തരും.മറ്റൊരാൾക്ക് സ്പോര്‍ട്സിനോടാണ് ഇഷ്ടമെങ്കില്‍, അയാൾ പോലുമറിയാതെ അത്തരത്തിലുള്ള അക്കൗണ്ടുകൾ തുറന്നു കയറുന്നുണ്ടായിരിയ്ക്കാം. അയാൾക്കുള്ള നിർദ്ദേശങ്ങൾ കായിക മേഖലയുമായി ബന്ധപ്പെട്ടുള്ളതാകാം.അതായത്, ഓരോരുത്തരുടേയും അഭിരുചിയ്ക്കനുസരിച്ച് അവനവനിൽ അന്തർലീനമായിരിക്കുന്നവയൊക്കെയും മനസ്സിലാക്കാനാളുണ്ടെന്നു ചുരുക്കം.

നിരന്തരം സ്ത്രീ സൗന്ദര്യത്തെ കുറിച്ച് പോസ്റ്റുകള്‍ ഇടുന്ന ഒരാൾക്ക്, ഫേസ്ബുക്കില്‍ അപ്ഡേറ്റ് ചെയ്യപ്പെടുന്ന മറ്റുള്ളവരുടെ സ്ത്രീ സൗന്ദര്യ പോസ്റ്റുകള്‍ നിരന്തരം വന്നു കൊണ്ടിരിക്കും.നിങ്ങളുടെ സുഹൃത്തിന്റെ ന്യൂസ് ഫീഡ്, അയാളുടെ അഭിരുചി നിങ്ങളുടേതിന് ചേർന്നു പോകുന്നതല്ലെങ്കിൽ ഒരു പക്ഷേ കാണണമെന്നു പോലുമില്ല.
അൽഗൊരിതത്തിന്റെ കാണാപ്പുറങ്ങൾ:-

സാമൂഹ്യപരമായോ വർഗ്ഗീയപരമായോ വിദ്വേഷം വളർത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ നിരന്തരമായി കാണുന്ന ഒരാൾക്ക്, തന്റെ ഇഷ്ട സമൂഹത്തോട് മാത്രം ബഹുമാനവും ബാക്കിയുളളവരോട് നിന്ദയും വെറുപ്പും തോന്നാനിടയുണ്ട്. അത്തരം പോസ്റ്റുകളിൽ കൂടുതൽ വ്യാപൃതനാകുമ്പോൾ,പതുക്കെപ്പതുക്കെ  അയാൾ അത്തരമൊരു ലോകത്തേയ്ക്കു അയാളറിയാതെ നയിക്കപ്പെടുകയായി. തന്റെ ന്യൂസ് ഫീഡിൽ കാണുന്ന മുഴുവൻ ആളുകളും അത്തരക്കാരാണെന്ന ചിന്ത രൂപപ്പെടുകയും, കൂടുതൽ ആളുകൾ താൻ ചിന്തിയ്ക്കുന്ന അതേ ശൈലിയിൽ തന്നെയാണ് ചിന്തിയ്ക്കുന്നുവെന്ന മിഥ്യാധാരണയിലെത്തി ചേരുകയും ചെയ്യുന്നു. നാമൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തൽപ്പരനെങ്കിൽ, അത്തരക്കാരോട് മാത്രം സമ്പർക്കപ്പെടാവുന്ന രീതിയിലുള്ളതായിരിക്കും ക്രമീകരണം.ഇതയാളെ നയിക്കുന്നത് ഏകപക്ഷീയമായി മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുന്നവരുടേയും ലോകത്തേയ്ക്കാണെന്നു വ്യക്തം.

ശ്രദ്ധിയ്ക്കുക :- അപ്പോൾ നമ്മുടെ അൽഗോരിതം നിർവ്വചിക്കുന്നത് സോഫ്റ്റ് വെയറാണെങ്കിലും നിർമ്മിക്കപ്പെടുന്നത് നമ്മുടെ പ്രവർത്തനങ്ങളാൽ തന്നെയാണ്. അതു കൊണ്ട് തന്നെ അതു നന്നാക്കിയെടുക്കേണ്ട ഉത്തരവാദിത്വവും നമ്മിൽ നിക്ഷിപ്തമാണെന്നു വ്യക്തം. ഫേസ്ബുക്ക് ഫീച്ചറുകളിൽ പരിഭ്രാന്തരാകാതെയും അതിനെ പഴിയ്ക്കാതെയും, നമുക്ക് നമ്മെ തന്നെ മെച്ചപ്പെടുത്തിയെടുക്കാം. നന്മയും മൂല്യവുമുള്ള കാര്യങ്ങൾ വായിക്കുകയും വായിയ്ക്കപ്പെടുകയും പ്രായോഗികമാക്കുകയും ചെയ്യാനുള്ള വലിയൊരു ബാധ്യതയും അൽഗൊരിതം അവശേഷിപ്പിക്കുന്നുണ്ട്. അല്ലെങ്കിൽ നമ്മുടെ തനിക്കൊണം തുടർന്നു കൊണ്ടേയിരിക്കാം…

More like this
Related

മൊബൈലേ വിട അകലം

അമ്പതോളംവർഷങ്ങൾ കൊണ്ട് ഇത്രയധികം ജനകീയവൽക്കരിക്കപ്പെട്ട, സാർവത്രികമായ മറ്റൊരു ഉപകരണവും മൊബൈൽ പോലെ...

ബന്ധങ്ങൾ തകർക്കുന്ന Technoference

ചിലർക്കെങ്കിലും അപരിചിതമായ വാക്കായിരിക്കും ടെക്നോഫെറൻസ്. എന്താണ് ഈ വാക്കിന്റെ അർത്ഥം?  ഡിജിറ്റൽ...

മറവിയുടെ കാലം- ഡിജിറ്റൽ അംനേഷ്യ

തിരുവല്ലയിൽ നിന്ന് പാലായിലേക്കുള്ള യാത്രയ്ക്കിടയിൽ ബസിൽ വച്ചാണ് സജിക്ക് ഫോൺ നഷ്ടമായത്....

ഇന്റർനെറ്റിന്റെ മുത്തച്ഛൻ

ഇന്റർനെറ്റ് ഇന്ന് ഒരാവശ്യ വസ്തുപോലെ ആയിരിക്കുകയാണ്. വിവരങ്ങൾ വിരൽത്തുമ്പിലാക്കാനും,  മനുഷ്യജീവിതം കൂടുതൽ...
error: Content is protected !!