ഏതൊരു മരണവും നമുക്ക് മുമ്പില്‍ ഉണര്‍ത്തുന്നത് നടുക്കവും സങ്കടവും ഒക്കെയാണ്. എന്നാല്‍ ചില മരണങ്ങള്‍ക്ക് മുമ്പില്‍ ആ നടുക്കവും സങ്കടവും സീമാതീതമായി വളരുന്നുണ്ട്. അത്തരമൊരു മരണവാര്‍ത്തയാണ് രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന നവജാതശിശുക്കളുടെ കൂട്ട മരണങ്ങള്‍. രാജ്‌കോട്ടിലെയും അഹമ്മദ്ബാദിലെയും സര്‍ക്കാര്‍ ആശുപത്രികളാണ് കൂട്ടമരണങ്ങള്‍ക്ക് വേദിയായത്. ഇവിടെ കഴിഞ്ഞ മാസം മാത്രം മരണമടഞ്ഞവ കുഞ്ഞുങ്ങളുടെ എണ്ണം 219. രാജ്‌കോട്ടിലെആശുപത്രിയില്‍ കഴിഞ്ഞവര്‍ഷം ആകെ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 1235. അഹമ്മദ്ബാദിലെ ആശുപത്രിയില്‍ മൂന്നു മാസത്തിനിടെ മരണമടഞ്ഞത് 253 കുഞ്ഞുങ്ങള്‍.
ഗുജറാത്തിലെ ആശുപത്രിയില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ പൊലിഞ്ഞുപോയത്ആയിരത്തിലേറെ കുഞ്ഞുങ്ങള്‍. ഈ കണക്കുകള്‍ കേള്‍ക്കുമ്പോള്‍ ഓരോ മനുഷ്യസ്‌നേഹിയുടെയും നെഞ്ച് കലങ്ങും. ഓരോ അച്ഛനമ്മമമാരുടെയും കണ്ണ് നിറയും. കാരണം തങ്ങള്‍ ഓമനിക്കുന്ന തങ്ങളുടെ കുഞ്ഞുങ്ങളെപോലെയുള്ളവര്‍.. ആ മാതാപിതാക്കളുടെ വേദന ഓരോ അച്ഛന്റെയും അമ്മയുടെയും വേദനയാണ്. ഒരു കുടുംബത്തിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ പ്രതീക്ഷ മുഴുവന്‍ കുഞ്ഞുങ്ങളിലാണ്. ആ കുഞ്ഞുങ്ങള്‍ തന്നെ ഇല്ലാതാകുമ്പോള്‍ അല്ലെങ്കില്‍ അപകടകരമാം വിധം തുടച്ചുനീക്കപ്പെടുമ്പോള്‍ ഒരു ജനതയുടെ ഭാവിതന്നെയാണ് ഇല്ലാതാകുന്നത്. ലോകത്തെയും രാജ്യത്തെയും ഭാവിയിലേക്ക് നയിക്കാന്‍ കഴിവുള്ള, പ്രാപ്തിയുള്ള, എത്രയോ കു്ഞ്ഞുങ്ങളായിരുന്നിരിക്കാം അക്കൂട്ടത്തിലുണ്ടായിരുന്നത്.! രണ്ടും മൂന്നും വയസ് പ്രായമുള്ളപ്പോഴാണ് പല കുഞ്ഞുങ്ങളും മരിക്കുന്നത്.അതായത് കുഞ്ഞിന്റെ കളിയും ചിരിയും അച്ഛാ വിളിയും അമ്മ വിളിയും ഒക്കെ കേട്ടുതുടങ്ങിക്കഴിയുമ്പോള്‍. വൈകാരികമായി ചിന്തിക്കുമ്പോള്‍ പോലും അത് നല്കുന്ന ആഘാതം കനത്തതാണ്. ഒരു സംസ്ഥാനത്ത് അല്ലെങ്കില്‍ അവിടെയുള്ള ഒരുപ്രത്യേക സ്ഥലത്ത് എന്തുകൊണ്ട് തുടര്‍ച്ചയായി ഇങ്ങനെ മരണങ്ങള്‍ സംഭവിക്കുന്നു എന്നതിന് കൃത്യമായ മറുപടി അധികാരികള്‍ക്ക് പോലും നല്കാനില്ല. പത്രപ്രതിനിധികളുടെ ഇത്തരം ചോദ്യങ്ങളെ അവഗണിച്ചു കടന്നുപോയ മുഖ്യമന്ത്രിയെക്കുറിച്ചാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാവങ്ങളുടെ ആരോഗ്യസംരക്ഷണത്തില്‍ ഗവണ്‍മെന്റ് കാണിക്കുന്ന അലംഭാവമാണ് ഇവിടെ പ്രകടമാകുന്നത്. പാവപ്പെട്ടവരും ദരിദ്രരും പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരും വോട്ടുബാങ്കുകള്‍ മാത്രമാകാതെ അവരുടെ ജീവിതനിലവാരത്തിന് ഉപയുക്തമായ രീതിയില്‍ ഭരണസമ്പ്രദായങ്ങളിലുും ആരോഗ്യമണ്ഡലത്തിലും പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും അതിന്റെ പ്രയോജനം അവര്‍ക്ക്‌ലഭ്യമാകുകയും വേണം. ഭാരതത്തിന്‌റെവികസനം എന്ന് പറയുന്നത് സമഗ്രമായ രീതിയിലായിരിക്കണം. ഒരു രാജ്യത്തിന്റെ ഭരണസംവിധാനം പ്രശംസിക്കപ്പെടേണ്ടത് ദരിദ്രരോട് കാണിക്കുന്ന അനുഭാവപൂര്‍വ്വമായ സമീപനത്തിന്‌റെ കാര്യത്തിലാണ്. അവരെക്കൂടി ഉല്‍ക്കര്‍ഷത്തിലേക്ക് നയിക്കാന്‍ സഹായകമായ വിധത്തില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോഴാണ്.
രാജ്യത്തിന്റെ നല്ല ദിനങ്ങള്‍ക്ക് എല്ലാവരും പങ്കാളികളാകണം. അവരുടെ അവകാശമാകണംആ നല്ല ദിനങ്ങള്‍. ആ നവജാതശിശുക്കളുടെ മരണത്തില്‍ ആത്മാര്‍ത്ഥമായി സങ്കടപ്പെട്ടുകൊണ്ട്, ആ മാതാപിതാക്കളുടെ വേദനകള്‍ക്കൊപ്പം ചേര്‍ന്നുകൊണ്ട്, ഇനിയൊരിക്കലും ഇതുപോലൊരു ദുരന്തം ഉണ്ടാവാതിരിക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്..