സാഹിത്യസംബന്ധമായ ചെറിയ കുറിപ്പുകൾ. വ്യത്യസ്തമായ വീക്ഷണകോണിൽ നമുക്ക് അറിവുള്ളതും അറിഞ്ഞുകൂടാത്തതുമായ എഴുത്തുകാരുടെയും പ്രതിഭാധനന്മാരുടെയും ജീവിതത്തിലൂടെയാണ് ഗ്രന്ഥകാരൻ നമ്മെ ഈ പുസ്തകത്തിലൂടെ കൊണ്ടുപോകുന്നത്. മലയാളത്തിലെ എഴുത്തുകാർ മുതൽ അന്യഭാഷാ എഴുത്തുകാർവരെ ഓരോരോ അവസരങ്ങളിലായി ഇതിലൂടെ കടന്നുപോകുന്നുണ്ട്. കൂടാതെ വാൻഗോഗിനെ പോലെയുള്ള പ്രതിഭകളുടെ ജീവിതവും. മലയാളം എംഎ പഠിച്ചാൽ എഴുത്തുകാരനാകുമോ, ഭാര്യമാരുടെ ആത്മകഥകൾ ഭർത്താക്കന്മാരുടെ ജീവചരിത്രമാകുമ്പോൾ തുടങ്ങിയ ലേഖനങ്ങൾ ഈ കൃതിയെ വ്യത്യസ്തമാക്കുന്നുമുണ്ട്. ഗ്രന്ഥകാരന്റെ ഇതുവരെയുള്ള മറ്റ് കൃതികളിൽ നിന്നെല്ലാം വ്യത്യസ്തമാണ് വാക്കുകടയുമ്പോൾ. സ്വതസിദ്ധമായ ഭാഷാശൈലിയിൽ ഹൃദയാകർഷകമായിട്ടാണ് ഈ ലേഖനങ്ങളെല്ലാം എഴുതിയിരിക്കുന്നത് എന്നും പ്രത്യേകം പറയണം. സാഹിത്യാഭിരുചിയുള്ളവർക്ക് മാത്രമല്ല ജീവിതത്തെ വ്യത്യസ്തമായ കോണിൽ നോക്കിക്കാണാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ പുസ്തകം വ്യത്യസ്തമായ വായനാനുഭവമായിരിക്കും.
വിനായക് നിർമ്മൽ
(സാഹിത്യം)
പ്രസാധകർ: ആത്മബുക്‌സ്
കോഴിക്കോട്, വില 190.00
ഫോൺ :9746440800, 9746440600
വാക്ക് കടയുമ്പോൾ
Date: