കര്‍ഷകരുടെ നിലവിളികള്‍ നമ്മുക്ക് ചുറ്റിനും ഉയരുന്നുണ്ട്, ശ്രദ്ധിച്ച് ഒന്ന് കാതോര്‍ക്കണമെന്ന് മാത്രമേയുള്ളൂ. കാര്‍ഷികസമ്പദ് ഘടന അമ്പേ തകര്‍ന്നതും ഉല്പന്നങ്ങള്‍ക്ക് വിലയിടിവു സംഭവിച്ചതുമാണ് ഈ വിലാപങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. പക്ഷേ ഈ വിലാപങ്ങള്‍ പലപ്പോഴും വനരോദനങ്ങള്‍ മാത്രമാവുകയാണ് ചെയ്തിരുന്നത്. കാരണം കര്‍ഷകരെ സംഘടിപ്പിച്ചു നിര്‍ത്താനോ മുന്‍നിരയിലേക്ക് നീക്കിനിര്‍ത്ത്ി അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനോ അധികമാരുമുണ്ടായിരുന്നില്ല.അവര്‍ എന്നും പിന്നാക്കം നിന്നിരുന്നവരായിരുന്നു.ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയുംനേരിട്ടുള്ള വോട്ടുബാങ്കുകളല്ലാതിരുന്നവര്‍. ഇത്തരം ഒരു സാഹചര്യത്തിലാണ് കത്തോലിക്കാസഭയുടെ നേതൃത്വത്തിലുള്ള കര്‍ഷകസമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും പ്രസക്തി വര്‍ദ്ധിച്ചിരിക്കുന്നത്. തലശ്ശേരിയില്‍ തുടങ്ങിവച്ച ആ മുന്നേറ്റം മറ്റ് പലയിടങ്ങളിലേക്കും വ്യാപിക്കുന്നതായാണ് വാര്‍ത്തകള്‍.
നമ്മുടെ സമൂഹത്തെ താങ്ങിനിര്‍ത്തുന്ന ഏറ്റവും വലിയ ശക്തിസ്രോതസാണ് കര്‍ഷകര്‍ എന്നതാണ് സത്യം. ഒരു എന്‍ജിനീയര്‍ ഇല്ലെങ്കിലും കളക്ടര്‍ ഇല്ലെങ്കിലും നമുക്ക് ജീവിക്കാം.സിനിമ കണ്ടില്ലെങ്കിലും ക്രിക്കറ്റ് കളിച്ചില്ലെങ്കിലും നമുക്ക് ജീവിക്കാം. പക്ഷേ ഒരു കര്‍ഷകന്‍ ഇല്ലാതെ നമുക്കെങ്ങനെ ജീവിക്കാനാവും. ഭക്ഷണമില്ലാതെ നമുക്കെങ്ങനെ ജീവിക്കാനാകും?
പക്ഷേ ഡോക്ടര്‍ക്കോ സിനിമാതാരത്തിനോ സാഹിത്യകാരനോ കൊടുക്കുന്ന ആദരവോ അംഗീകാരമോ ബഹുമതിയോ ഒരു കര്‍ഷകന് ഒരിക്കലും കി്ട്ടുന്നില്ല. താഴെക്കിടയിലുള്ള വര്‍ഗ്ഗമായിട്ടാണ് ഉദ്യോഗസ്ഥവരേണ്യവര്‍ഗ്ഗം അവരെ കാണുന്നത്. ഓരോ അരിമണിയിലും അത് കഴിക്കേണ്ട ആളുടെ പേര് എഴുതിവച്ചിട്ടുണ്ട് എന്ന് നാം പറയാറുണ്ട്. അതുപോലെ ഓരോ അരിമണിയിലും അതിന് വിയര്‍പ്പൊഴുക്കിയ ആളുടെ പേരും എഴുതിവച്ചിട്ടില്ലേ? പക്ഷേ അതാര് ഓര്‍ക്കുന്നു?
നമ്മള്‍ നമ്മുടെ പോക്കറ്റിന്റെ കനമനുസരിച്ച് ഇഷ്ടമുള്ള സ്ഥലങ്ങളില്‍ നിന്ന് ഭക്ഷണം വാങ്ങികഴിക്കുന്നു. അവര്‍ എഴുതിത്തരുന്ന ബില്ല പേ ചെയ്ത് ഏമ്പക്കം വിട്ട് ഒന്നുകില്‍ സന്തോഷത്തോടെയോ അല്ലെങ്കില്‍ കുറ്റം പറഞ്ഞോ ഇറങ്ങിപ്പോകുന്നു. പക്ഷേ അപ്പോഴൊക്കെ ഒരിക്കലെങ്കിലും ആ ഭക്ഷണത്തിന് പിന്നില്‍ വിയര്‍പ്പൊഴുക്കിയ ഒരു വ്യക്തിയെ അത് പാടത്ത് വിളയിച്ച, അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍ അതിന് വേണ്ടി അദ്ധ്വാനിച്ച വ്യക്തിയെ ഓര്‍മ്മിക്കുന്നുണ്ടോ? വീടുകളില്‍ നിന്ന് അതിരാവിലെവാങ്ങുന്ന പാല്‍ മുതല്‍ എത്രയോ സാധനങ്ങളുടെ പേരിലാണ് നാം ഓരോദിവസവും ഓരോ കര്‍ഷകനോടും കടപ്പെട്ടിരിക്കുന്നത്? നമ്മള്‍ കൊടു്ക്കുന്ന വിലയില്‍ പലപ്പോഴും അ്ര്‍ഹിക്കുന്നതുപോലും ഈ കര്‍ഷകരുടെ കൈകളില്‍ എത്തുന്നുമുണ്ടാവില്ല. എന്നിട്ടും നഷ്ടം സഹിച്ചും അവര്‍ ഓരോരോ കൃഷി ചെയ്യുന്നു. നെല്ലുവിതച്ചും പച്ചക്കറികൃഷി നടത്തിയും റബര്‍ വെട്ടിയും പശുവിനെ വള്ര്‍ത്തിയും എല്ലാം..കാരണം ഇതാണ് അവരുടെ ജീവിതം. അവര്‍ക്ക് ഇതല്ലാതെ മറ്റൊന്നും അറിയി്ല്ല. അറിവുകുറഞ്ഞവര്‍.. വിദ്യാഭ്യാസം കുറഞ്ഞവര്‍..
തങ്ങള്‍ അനുഭവിക്കുന്ന ചൂഷണം കാരണമായിത്തന്നെയാണ് ഒരുകര്‍ഷകനും തന്റെ മക്കള്‍ കര്‍ഷകരായിത്തീരണമെന്ന് ആഗ്രഹിക്കാത്തത്. രണ്ടക്ഷരം പഠിച്ച് വ്ല്ലജോലിയും മേടിക്കെന്റെ മക്കളേ എന്നാണ് അവര്‍ പിന്‍തലമുറയോട് പറയുന്നത്. ഡോക്ടറുടെ മകന്‍ ഡോക്ടറാകുമ്പോഴും അതുകൊണ്ടുതന്നെ കര്‍ഷകന്റെ മകന്‍ കര്‍ഷകനാകുന്നില്ല. ഈ രംഗത്തുള്ള അനീതിയും അസമത്വവും ജീവിതമാര്‍ഗ്ഗത്തിനുള്ള വെല്ലുവിളികളും തന്നെ പ്രധാന കാരണം.
വരുംകാലങ്ങളിലെങ്കിലും ഈ മനോഭാവത്തില്‍ മാറ്റംവരണം. വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ അവിടവിടെയായി കൃഷിയില്‍ പൊന്നുവിളയിക്കുന്ന ചില വിജയഗാഥകള്‍ കേള്‍ക്കുന്നത് സന്തോഷകരമായ കാര്യംതന്നെ. കൂടുതല്‍ ചെറുപ്പക്കാര്‍ കൃഷിയിലേക്ക് വരണം. അതിനാദ്യം വേണ്ടത് കൃഷികൊണ്ട് ജീവിക്കാനാവശ്യമായതു ലഭിക്കും എന്ന സാഹചര്യം ഉറപ്പുവരുത്തലാണ്. അര്‍ഹമായതു കിട്ടുന്നുണ്ട് എന്ന് ഉറപ്പുവരുത്തലാണ്. ഗവണ്‍മെന്റിന്റെയും മറ്റ് സന്നദ്ധസംഘടനകളുടെയും പിന്തുണയും പിന്താങ്ങലുമാണ്. തങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും ആളുകളുണ്ടെന്ന തിരിച്ചറിവാണ്. അത്തരമൊരു മാറ്റത്തിന് കാരണമാകട്ടെ പുതുതായി അരങ്ങേറുന്ന കാര്‍ഷികമുന്നേറ്റങ്ങള്‍. വിയര്‍പ്പൊഴുക്കിയും വെയിലേറ്റും മഴനനഞ്ഞും ഗ്ലാമറസ് ലോകത്തിന് അന്യമായിനിന്നുകൊണ്ട് ഞങ്ങളെ ഓരോ ദിവസവും തീറ്റിപ്പോറ്റുന്ന പ്രിയപ്പെട്ട കര്‍ഷകരേ നിങ്ങളുടെ കൈകളെ ഞങ്ങള്‍ ആദരവോടെ ചുംബിക്കട്ടെ. ജയ് കിസാന്‍ എന്ന് മുദ്രാവാക്യം ഉറക്കെവിളിക്കുകയും ചെയ്തുകൊണ്ട് എന്നും നിങ്ങള്‍ക്കൊപ്പം..