വിവാഹം കഴിച്ചാൽ ഈ ഗുണങ്ങളും ഉണ്ട്

Date:

spot_img

നിങ്ങൾ വിവാഹം കഴിച്ചതാണോ അതോ കഴിക്കാൻ പോവുന്ന ആളാണോ ഇനി അതുമല്ല വിവാഹമേ വേണ്ട എന്ന് തീരുമാനിച്ചിരിക്കുന്ന ആളാണോ? അതെന്തായാലും വേണ്ടില്ല മൂന്നുകൂട്ടർക്കും പ്രയോജനപ്പെട്ടേക്കാവുന്ന ചില കാര്യങ്ങളാണ് ഈ ലേഖനത്തിൽ പറയുന്നത്. അതായത് വിവാഹം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളും നേട്ടങ്ങളും എന്താണെന്ന്.

സ്നേഹിക്കാനുള്ള നിങ്ങളുടെ കഴിവ് വ്യക്തമാക്കുന്നു

മറ്റൊരാളെ എന്തുമാത്രം സ്നേഹിക്കാൻ കഴിയും എന്ന് വ്യക്തമാകുന്നത് വിവാഹത്തിലൂടെയാണ്. ഒരു ചടങ്ങ് മാത്രമായിട്ടുള്ളതല്ല വിവാഹം. അതിൽ പ്രതിബദ്ധതയുണ്ട്, സ്നേഹിക്കുമെന്ന പ്രതിജ്ഞയുണ്ട്. ഒരുമിച്ചായിരിക്കും എന്ന വാഗ്ദാനമുണ്ട്. മറ്റേതൊരു ബന്ധത്തെക്കാളും  ഒരേ സമയം സരളവും സങ്കീർണ്ണവുമാണ് വിവാഹബന്ധം. രണ്ടുപേർക്കും സ്നേഹിക്കാനും സ്നേഹം നല്കാനും അവിടെ സ്വാതന്ത്ര്യവും അവകാശവുമുണ്ട്. മറ്റൊരുതരത്തിലുള്ള ബാഹ്യ മായ താക്കീതുകളും അവിടെയില്ല. അതുകൊണ്ടുതന്നെ വിവാഹത്തിലൂടെ സ്നേഹിക്കാനുള്ള ഓരോരുത്തരുടെയും കഴിവു വ്യക്തമാകുന്നു.

പ്രതിബദ്ധതയെയും സ്നേഹത്തെയും ശ്കതിപ്പെടുത്തുന്നു

മുമ്പ് പറഞ്ഞതുപോലെ സ്ഥിരമായ  ഐക്യമാണ് വിവാഹബന്ധം. അതൊരിക്കലും താല്ക്കാലികമല്ല. താല്ക്കാലികമായ ഒരു ബന്ധത്തിൽ അധികം പ്രതിബദ്ധതയോ സ്നേഹമോ ആവശ്യം വരുന്നില്ല. സ്ഥിരമായ ബന്ധമായതുകൊണ്ട് അതിനോട് കാണിക്കുന്ന ആത്മാർത്ഥതയാണ് ആ ബന്ധത്തിന്റെ ദൃഢത നിശ്ചയിക്കുന്നത്.

ഏറ്റവും നല്ലതു നല്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു

നിങ്ങളിലെ ഏറ്റവും നല്ലതു നല്കാനുള്ളഅവസരമാണ് വിവാഹം. എന്തു നല്കുന്നു എങ്ങനെ നല്കുന്നു എന്നതാണ് വിവാഹബന്ധത്തോട് നിങ്ങൾ കാണിക്കുന്ന ആത്മാർത്ഥതയുടെ അടയാളം. നിങ്ങളിലെ നന്മയും നല്ലതും പൂർണ്ണമായും ഇണയ്ക്ക് നല്കുക. അങ്ങനെയൊരു സന്നദ്ധത നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുമ്പോൾ തന്നെ ദാമ്പത്യജീവിതം അവിസ്മരണീയമാകും. പലരും ചെയ്യുന്നത് തങ്ങൾ കൊടുക്കാതെ തങ്ങൾക്ക് കിട്ടണമെന്ന് വാശിപിടിച്ചിരിക്കുകയാണ്. ഇത് ബന്ധങ്ങളെ തകർക്കും.

ജീവിതത്തോടു തുറന്ന സമീപനം നല്കുന്നു

എല്ലാത്തിനോടും തുറന്ന സമീപനം നല്കാൻ സഹായിക്കുന്നതാണ് വിവാഹബന്ധം. നമ്മുടെ മനോഭാവങ്ങളെ അത് കുറെക്കൂടി സുതാര്യമാക്കുന്നു. കുട്ടികൾ പ്രിയപ്പെട്ടവരായി മാറുന്നു. സ്വന്തം മാംസരക്തങ്ങളിൽ നിന്ന് പിറവിയെടുത്ത അവർ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറുന്നു.

ത്യാഗം ചെയ്യാൻ പ്രേരിപ്പിക്കുന്നു

ത്യാഗവും സേവനവും വിവാഹജീവിതത്തിലും അത്യാവശ്യമാണ്. സ്വയം കേന്ദ്രീകൃതമായ ജീവിതം നയിച്ചിരുന്ന വ്യക്തികൾ വിവാഹത്തിലൂടെ സ്വന്തം ഇഷ്ടങ്ങളെ ബലികഴിക്കാൻ തയ്യാറാകുകയും  തന്നെക്കാൾ കൂടുതലായി ഇണയെ സ്നേഹിക്കാൻ സന്നദ്ധരാകുകയും ചെയ്യുന്നു. ത്യാഗം ചെയ്യാനോ അഹത്തെ കീഴടക്കാനോ കഴിഞ്ഞിട്ടില്ലെങ്കിൽ വിവാഹജീവിതം തകർച്ചയിലേക്കായിരിക്കും സഞ്ചരിക്കുന്നത്.

മേൽപ്പറഞ്ഞ ഏതെങ്കിലും ഘടകങ്ങളിലെ ഏറ്റക്കുറച്ചിലുകൾപോലും വിവാഹജീവിതത്തെ തകർത്തുതരിപ്പണമാക്കിയേക്കാം. എന്നാൽ ഇവയെല്ലാം കൃത്യതയോടെ പാലിക്കപ്പെടുന്ന വിവാഹബന്ധമാണ് ഉള്ളതെങ്കിൽ ഏതു പ്രശ്നം വന്നാലും ദമ്പതികൾ അതിനെ ഒറ്റക്കെട്ടായി നേരിടുകയും വിജയം വരിക്കുകയും ചെയ്യും.

More like this
Related

വിവാഹിതരാണോ? യുദ്ധം ചെയ്യാൻ റെഡിയായിക്കോളൂ

ഇന്ത്യ ടുഡേ കോൺക്ലേവ് 2024 ൽ പങ്കെടുത്ത സുധാ മൂർത്തി ദാമ്പത്യജീവിതത്തെക്കുറിച്ചു...

സർവീസ് ചെയ്യാറായോ?

ബന്ധങ്ങളിൽ പരിക്കേല്ക്കാത്തവരും പരിക്കേല്പിക്കാത്തവരുമായി ആരാണുള്ളത്? വളരെ സ്മൂത്തായി പോകുന്നുവെന്ന് വിചാരിക്കുമ്പോഴായിരിക്കും ചില...

സ്വാർത്ഥത ബന്ധങ്ങളെ തകർക്കുമ്പോൾ…

രവി ഓഫീസിൽ നിന്ന് ഇറങ്ങിയത്  വൈകിയായിരുന്നു. പിന്നെ വീട്ടിലേക്കുള്ള വണ്ടി പിടിക്കാനുള്ള...

ഇങ്ങനെയാവണം ദമ്പതികൾ!

പരസ്പരം സ്നേഹവും താല്പര്യവുമൊക്കെയുണ്ട്. എന്നാൽ അതൊക്കെ ചില നിർദ്ദിഷ്ട അവസരങ്ങളിലും വേളകളിലും...
error: Content is protected !!