ഊഷ്മളമാവട്ടെ, കുടുംബബന്ധം!

Date:

spot_img
  • ഒരു നേരമെങ്കിലും ഭക്ഷണം ഒരുമിച്ചാക്കുക – ദിവസം കുറച്ച് സമയം ഒരുമിച്ചു ഇരിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക. വീട്ടിലെ അംഗങ്ങള്‍ക്കെല്ലാം അനുയോജ്യമായ ഒരു സമയം ആവണം, അത്. ഏറ്റവും ലളിതമായ മാര്‍ഗ്ഗം ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയാണ്. ആ സമയം വീട്ടിലെ ഓരോ അംഗവും അവരുടെതായ വിശേഷങ്ങള്‍ പറയണം. ടിവി ഓഫ് ചെയ്യണം. മൊബൈലും എടുക്കണ്ട. കുടുംബത്തിനു മാത്രമായി നിങ്ങള്‍ നല്‍കുന്ന എക്സ്ക്ലൂസീവ് സമയമാണത്. നല്ല വാക്കുകള്‍ പറയുവാനും, പരസ്പരം അഭിനന്ദിക്കാനും മറ്റുമുള്ള അവസരം ആണിത്. 
  • ഇന്റര്‍നെറ്റും മൊബൈലും പരിമിതപ്പെടുത്തുക – വീട്ടിലെത്തിക്കഴിഞ്ഞാല്‍ ഫോണ്‍ കോളിന്റെ ദൈര്‍ഘ്യം പത്ത് മിനിറ്റില്‍ കൂടുതല്‍ ആകരുത്. അര മണിക്കൂറില്‍ കൂടുതല്‍ സോഷ്യല്‍ മീഡിയയില്‍ വേണ്ട എന്നുറപ്പിക്കുക. കുടുംബാംഗങ്ങള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ അത്രയ്ക്ക് അത്യാവശ്യമുള്ള കോള്‍ മാത്രമേ എടുക്കൂ എന്ന് തീരുമാനിക്കുക.
  • ശ്രദ്ധയും കരുതലും പഠിപ്പിക്കുക – കുട്ടിക്കാലത്ത് കാണുന്ന കാഴ്ചകള്‍ ആരുടെ മനസ്സിന്റെ ഹാര്ഡ് ഡിസ്കില്‍ ആണ് പതിയുക. അതുകൊണ്ടുതന്നെ പങ്കാളിക്കും വീട്ടിലെ മുതിര്‍ന്നവര്‍ക്കും നല്‍കുന്ന ശ്രദ്ധയും, കരുതലും അടുത്ത തലമുറയിലേയ്ക്ക് കൂടി കൈമാറുന്ന ഒന്നാണെന്ന് തിരിച്ചറിയുക. ഊണ് സമയത്ത് ഭാര്യയ്ക്ക് ഭക്ഷണം വിളമ്പി കൊടുക്കാം. അതുപോലെ ഭര്‍ത്താവിന്റെ ജോലിതിരക്കുകള്‍ മനസ്സിലാക്കി ഭാര്യയ്ക്കും സഹായിക്കാം.
  • പ്രാര്‍ത്ഥന പഠിപ്പിക്കുക – വീട്ടില്‍ പ്രാര്‍ത്ഥനയ്ക്കായുള്ള ഇടം കണ്ടുപിടിക്കണം. ജോലിയെ കുറിച്ചും, പണത്തിനെ കുറിച്ചുമൊക്കെ ചിന്തിക്കാന്‍ സമയമുള്ളപ്പോള്‍ ദൈവത്തെക്കുറിച്ച് ചിന്തിക്കാനും അല്പം സമയം വേണം. ശരീരവും, ബുദ്ധിയും മാത്രം വളര്‍ന്നാല്‍ പോര, ഈശ്വരചിന്തയും വളരണം. ഇതിനായി ഒരുമിച്ചിരുന്നു പ്രാര്‍ത്ഥിക്കാനുള്ള അവസരം വീട്ടില്‍ ഉണ്ടാകണം. ഒരുമിച്ചിരുന്നു രണ്ടു മിനിറ്റ് പ്രാര്‍ത്ഥിക്കുമ്പോള്‍ കിട്ടുന്നത് രണ്ടു ദിവസത്തേയ്ക്കുള്ള പോസിറ്റീവ് എനര്‍ജിയാണ്.
  • കരുണ പരിശീലിപ്പിക്കുക – ദാനം ചെയ്യാനുള്ള മനസ്സും, കരുണയും കുട്ടികളെ പഠിപ്പിക്കുക. വേരുകളില്ലാത്ത മരങ്ങള്‍ പോലെയാണ് ഇന്നത്തെ കുട്ടികള്‍ വളരുന്നത്. ജീവിതത്തിലേയ്ക്ക് പിടിച്ചു നിര്‍ത്തേണ്ട കരുണ,സ്നേഹം, നന്മ, ദയ, ക്ഷമ – അങ്ങനെയുള്ള മൂല്യങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ആരുമില്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അവരെ പരിശീലിപ്പിക്കുക. 
  • വ്യക്തിയായി അംഗീകരിക്കുക – പങ്കാളിയെയും, കുട്ടികളെയും വ്യക്തികളായി തന്നെ കാണണം. ഞാന്‍ ഭര്‍ത്താവാണ്, എന്റെ കീഴില്‍ വരുന്നവരാണ് ബാക്കിയെല്ലാവരും എന്ന ചിന്തകള്‍ ഒഴിവാക്കണം. പങ്കാളി നിങ്ങളെ പോലെയാവണം എന്ന് നിര്‍ബന്ധം പിടിക്കരുത്. അതുപോലെ കുട്ടികളെ നിങ്ങളുടെ ചിന്തകള്‍ അടിച്ചേല്‍പ്പിക്കരുത്. 
  • ഉത്തരവാദിത്തങ്ങള്‍ പരസ്പരം മാറ്റുക – എല്ലാ ജോലിയും ഒരാള്‍ മാത്രം ചെയ്യേണ്ടതാണെന്ന് ചിലര്‍ക്ക് വിശ്വാസമുണ്ട്. അടുക്കളപ്പണികള്‍ സ്ത്രീകള്‍ക്ക്, പുറമെയുള്ള കാര്യങ്ങള്‍ പുരുഷന്മാര്‍ക്ക് എന്നിങ്ങനെയുള്ള മുന്‍ധാരണകളില്‍ മാറ്റം വരുത്തണം. കുട്ടികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് വീട്ടിലെയും, പുറത്തെയും കാര്യങ്ങള്‍ ഒരു ടീം വര്‍ക്കായി ചെയ്യുക.

More like this
Related

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest...

നല്ല മാതാപിതാക്കളുടെ ലക്ഷണങ്ങൾ

നല്ല മാതാപിതാക്കൾ മക്കളുടെ ആത്മാഭിമാനം വളർത്തുന്നവരായിരിക്കും. കുറ്റപ്പെടുത്തലോ പരിഹാസങ്ങളോ ശിക്ഷയോ താരതമ്യപ്പെടുത്തലുകളോഅവരുടെ...

ഭക്ഷണ മേശയിൽ പെരുമാറേണ്ട വിധം

കുടുംബത്തിലെ ഭക്ഷണമേശ പ്രധാനപ്പെട്ട ഒരു ഇടമാണ്. കുടുംബാംഗങ്ങൾ തമ്മിൽസ്നേഹത്തിലും ഐക്യത്തിലും വളരാൻ...

ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല

'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ  നടിയും...
error: Content is protected !!