വസ്ത്രങ്ങള്‍ പുതുമയോടെ സൂക്ഷിക്കാന്‍

Date:

spot_img

വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഏറെ പണം ചിലവഴിക്കറുണ്ടെങ്കിലും അവ വേണ്ടവിധത്തില്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ പലരും കാര്യമായ ശ്രദ്ധ വെയ്ക്കാറില്ല. തണുപ്പുകാലത്തും, ചൂടുകാലത്തുമൊക്കെ വസ്ത്രങ്ങള്‍ ഒരേ രീതിയില്‍ സൂക്ഷിച്ചാല്‍ പോരാ. സീസണ്‍ മാറുന്നതിനനുസരിച്ച് വസ്ത്രങ്ങള്‍ വെയ്ക്കുന്നതിലും ചില മാറ്റങ്ങള്‍ ആവശ്യമാണ്‌.വസ്ത്രങ്ങള്‍ എങ്ങനെ സൂക്ഷിച്ചു വെയ്ക്കണമെന്നു വ്യക്തമാക്കുന്ന ഏതാനും നിര്‍ദ്ദേശങ്ങളാണ് ഇനി പറയുന്നത്:-

  • അലമാരയായാലും വാര്‍ഡ്രോബ് ആയാലും കതക് നന്നായി അടച്ചു വെയ്ക്കണം. പ്രകാശം ഏറ്റാല്‍ ചില വസ്ത്രങ്ങള്‍ മങ്ങിപ്പോകും.
  • അത്യാവശ്യമല്ലെങ്കില്‍ വസ്ത്രങ്ങള്‍ കഴുകരുത്. ഓരോതവണ കഴുകുമ്പോഴും വസ്ത്രത്തിന്റെ ആയുസ്സ് കുറയുകയാണ് ചെയ്യുന്നത്. കൈകൊണ്ടു കഴുകുന്നതാണ് ഉത്തമം. വീര്യം കുറഞ്ഞ സോപ്പുപൊടി ഉപയോഗിച്ച് കഴുകുക.
  • പ്ലാസ്റ്റിക് കവറിലും മറ്റും വസ്ത്രങ്ങള്‍ പൊതിഞ്ഞു സൂക്ഷിക്കരുത്. അടിവസ്ത്രങ്ങളും മറ്റും മസ്ലീന്‍ തുണിയില്‍ പൊതിഞ്ഞു വെയ്ക്കാം. അണുക്കളും മറ്റും അവയ്ക്കുള്ളില്‍ കടന്നിട്ടില്ലായെന്നു ഉറപ്പു വരുത്തുക.
  • അര കപ്പ് ബേക്കിംഗ് സോഡാ കൂടി ഡിറ്റര്‍ജന്റിനൊപ്പം കലര്‍ത്തിയാല്‍ അതില്‍ കഴുകിയെടുക്കുന്ന വെള്ളവസ്ത്രങ്ങള്‍ പുതിയത് പോലെയാകുന്നു. കൂടുതല്‍ വെണ്മ കൈവരികയും ചെയ്യും. 
  • തൂക്കിയിടുമ്പോഴും ശ്രദ്ധിക്കുക. വസ്ത്രങ്ങളുടെ സിബ്ബ് ഇടുകയും, ബട്ടണുകള്‍ ഇടുകയും വേണം. 
  • സ്പ്രേകളും മറ്റും നേരിട്ട് വസ്ത്രങ്ങളില്‍ അടിക്കരുത്. അന്നുതന്നെ വസ്ത്രം കഴുകിയില്ലായെങ്കില്‍ സ്പ്രേയുടെയും മറ്റും ഗന്ധം അസുഖകരമായി മാറുകയും, കാലക്രമത്തില്‍ നശിപ്പിക്കുകയും ചെയ്യും.
  • ഇടയ്ക്ക് ഫേബ്രിക് സോഫ്റ്റ്‌നര്‍ ഉപയോഗിച്ച് വസ്ത്രങ്ങള്‍ കഴുകിയാല്‍ വസ്ത്രങ്ങള്‍ക്ക് നല്ല മൃദുത്വം ഉണ്ടാകും.
  • വസ്ത്രങ്ങള്‍ കഴുകുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ വിലപിടിപ്പുള്ള വസ്ത്രങ്ങളില്‍ രേഖപ്പെടുത്തിയിരിക്കും. അവ കൃത്യമായി പാലിക്കുക. 

More like this
Related

വീടിനുള്ളിലെ താരം

വീടിനെക്കുറിച്ചുള്ള പണ്ടുകാലത്തെ സങ്കല്പങ്ങളൊക്കെ എന്നേ മാറിമറിഞ്ഞിരിക്കുന്നു. കെട്ടിലും മട്ടിലും മാത്രമായിരുന്നു നേരത്തെ...

ചൈനയിലെ പുതുവർഷം

ചൈനയിലെ പുതുവർഷം മറ്റ് രാജ്യങ്ങളിലെ പുതുവർഷം പോലെയല്ല. ചാന്ദ്ര കലണ്ടർ അനുസരിച്ചാണ്...

കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷൂറൻസ് പദ്ധതി

വർധിച്ചുവരുന്ന ചികിൽസാ ചെലവുകൾ ആരോഗ്യ ഇൻഷൂറൻസ് എന്ന ആശയത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്....

വൃദ്ധമാതാപിതാക്കളുടെ കണ്ണീരിന് മറുപടിയുണ്ട്

ഏതെങ്കിലും വൃദ്ധമാതാപിതാക്കന്മാരുടെ കണ്ണ് നിറയാത്ത, ചങ്ക് പിടയാത്ത ഏതെങ്കിലും ഒരു ദിവസമുണ്ടാവുമോ...
error: Content is protected !!