ശരിയായ ഭക്ഷണവും, വിശ്രമവും, ഉറക്കവുമുണ്ടെങ്കില്‍തന്നെ പരീക്ഷാക്കാലത്ത് കുട്ടികളെ അവരെ വേട്ടയാടുന്ന മാനസികവും, ശാരീരികവുമായ പ്രശ്നങ്ങളില്‍നിന്നും മുക്തമാക്കാം. പരീക്ഷയ്ക്ക് തയ്യാറാവുന്ന കുട്ടികള്‍ പാലിക്കേണ്ടതും, ഒഴിവാക്കേണ്ടതുമായ ഭക്ഷണക്രമത്തെക്കുറിച്ച് ചില ടിപ്സുകള്‍:-
- പരീക്ഷയ്ക്ക് പഠിക്കുന്ന കുട്ടികള്‍ ഉറക്കം വരാതിരിക്കാനും, ഉന്മേഷം വര്‍ദ്ധിക്കാനുമായി ഇടയ്ക്കിടെ ചായയോ, കാപ്പിയോ കുടിക്കുന്ന ശീലക്കാരായിരിക്കും. ചായയോ കാപ്പിയോ ആ സമയത്ത് അല്‍പ്പനേരം നവോന്മേഷം നല്‍കിയേക്കും. പക്ഷെ, അതുകഴിഞ്ഞാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദിപ്പിക്കും. അതുകൊണ്ട് രാത്രി ഉറക്കമിളച്ച് പഠിക്കുന്ന കുട്ടികള്‍ക്ക് ചൂടുള്ള പാലോ, മറ്റു ഹെല്‍ത്ത് ഡ്രിങ്കുകളോ ആണ് നല്ലത്.
- കാരറ്റ്, ബീന്‍സ്, കോളിഫ്ലവര്‍, കാബേജ് എന്നിങ്ങനെ അവര്‍ക്ക് ഇഷ്ടമുള്ള പച്ചക്കറികള്‍ കുറച്ചെടുത്ത് വേവിച്ചു അരിച്ചു കുറച്ചു ഉപ്പും, കുരുമുളകും ചേര്‍ത്ത് കലക്കി ഒരു ഫ്ലാസ്കില്‍ ഒഴിച്ച് വെയ്ക്കുക. രാത്രി ഇടയ്ക്കിടെ അല്‍പ്പം കുടിക്കാന്‍ കൊടുക്കുക. ഈ വെജിറ്റബിള്‍ സൂപ്പ് തലച്ചോറിനെ മന്ദിപ്പിക്കില്ല. പകരം ഉന്മേഷമേകും.
- പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് യാതൊരു കാരണവശാലും അനുവദിക്കരുത്. രാവിലെ കഞ്ഞിയോ, ഓട്സോ കൊടുക്കുന്നത് നല്ലതാണ്. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കി പകരം, പുട്ട്, ഇഡ്ഡലി, ദോശ എന്നിവ നല്ലതാണ്.
- പച്ചക്കറികളും, പഴങ്ങളും ഉന്മേഷം വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. എല്ലാ പച്ചക്കറികള്‍ക്കും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ട്.
- മുളപ്പിച്ച ധാന്യങ്ങള്‍ നിത്യവും പാകം ചെയ്തു കൊടുക്കുക. അതുപോലെ ബദാം, പിസ്ത, ഡ്രൈ ഫ്രൂട്ട്സ് എന്നിവയും ഓര്‍മ്മശക്തി നിലനിര്‍ത്താന്‍ നല്ലതാണ്. പ്രത്യേകിച്ച് ബദാമില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍-ഇ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ അത്യുത്തമമാണ്.
- പരീക്ഷക്കാലം കഴിയുന്നതുവരെ മാംസാഹാരങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇറച്ചിയും, കോഴിയും ഉഷ്ണം വര്‍ദ്ധിപ്പിക്കും. മീനും, മുട്ടയും വളരെ കുറച്ചുമാത്രം കൊടുക്കാം.
- മസാലകള്‍ അധികമായി അടങ്ങിയ ഭക്ഷണം പരീക്ഷാക്കാലത്ത് പാടെ ഒഴിവാക്കണം. അതുപോലെ എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളും, ഫാസ്റ്റ് ഫുഡ് ഇനങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്.
- ക്ഷീണിക്കുമ്പോള്‍ ഫ്രൂട്ട് ജ്യൂസ് കുടിക്കാന്‍ കൊടുക്കുന്നത് നല്ലതാണ്. വൈകിട്ട് അഞ്ചു മണിയ്ക്ക് ശേഷം തണുത്തതൊന്നും കൊടുക്കരുത്. പഴവര്‍ഗ്ഗങ്ങള്‍ കൊടുക്കാം.
- ഇലക്കറികള്‍ വളരെ നല്ലതാണ്. എന്നാല്‍ രാത്രിവേളയില്‍ ചീരയോ, നാരുകള്‍ അധികമായി അടങ്ങിയതോ ആയ ഭക്ഷണങ്ങള്‍ കൊടുക്കരുത്. അത് ദഹനത്തിനു ബുദ്ധിമുട്ടുണ്ടാക്കും.
- ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. രാത്രി പതിനൊന്നു മണി മുതല്‍ രണ്ടുമണി വരെ നിര്‍ബന്ധമായും ഉറങ്ങിയിരിക്കണം. രാവിലെയും, വൈകീട്ടും അഞ്ചുപ്രാവശ്യം വീതമെങ്കിലും സ്കിപ്പിംഗ് ചെയ്‌താല്‍ ഉന്മേഷം വര്‍ധിക്കും.