വിതയ്ക്കുന്നത് കൊയ്യുമ്പോള്‍…

Date:

spot_img

മാവിന്‍ തൈ നട്ടിട്ട് ഏതാനും വര്‍ഷം കഴിഞ്ഞ് അതില്‍ നി്ന്ന ചക്ക പറിക്കാന്‍ കഴിയുമോ? പ്ലാവ് നട്ടിട്ട് അതില്‍ നി്ന്ന് തേങ്ങ പറിക്കാന്‍ കഴിയുമോ? ഇല്ല. നാം നടുന്നതില്‍ നിന്നേ നമുക്ക് ഫലം എടുക്കാന്‍ കഴിയൂ നാം വിതയ്ക്കുന്നതേ നമുക്ക് കൊയ്യാന്‍ കഴിയൂ. നാം വളര്‍ത്തിയെടുക്കുന്ന മൂല്യങ്ങളേ നമ്മെ രക്ഷിക്കുകയുള്ളൂ. കഴിഞ്ഞ ദിവസം എറണാകുളം അത്താണിക്ക് സമീപം ഗുണ്ടാസംഘങ്ങളുടെ പകപ്പോക്കലുകളില്‍ കൊത്തിയരയ്ക്കപ്പെട്ട’ ഒരു ജീവിതത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിച്ചപ്പോള്‍ തോന്നിയ വിചാരമാണിത്. നാട്ടുകാര്‍ നോക്കിനില്‌ക്കെ കാറിലെത്തിയ മൂന്നംഗ സംഘം യുവാവിനെ വെട്ട’ിക്കൊലപ്പെടുത്തുകയായിരുു. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരന്‍ ബിനോയി ആണ് കൊല്ലപ്പെ’ട്ടത്. കുടിപ്പകയുടെയും ഗുണ്ടകളുടെയും ചോര മണക്കുന്ന ആ കഥകള്‍ക്ക് ഇങ്ങനെയൊരു പിന്നാമ്പുറമുണ്ട്. കൊല ചെയ്യപ്പെട്ട’ ആളും കൊന്നവരും തമ്മില്‍ ചെറുപ്രായം തൊട്ടേ’ സൗഹൃദം ഉണ്ടായിരുന്നവരാണത്രെ. ബിനോയ് തെന്നയാണ് അവരുടെ കൈകളിലേക്ക് ആദ്യമായി വാളും കത്തിയും എടുത്തുകൊടുത്തതു പോലും.  എതിരാളികളെ തോല്പിക്കാനും കീഴടക്കാനും  ചോരയൊഴുക്കിയും പക വളര്‍ത്തിയും ബിനോയി കൂട്ടുകാരെ തനിക്കൊപ്പം വളര്‍ത്തിയെടുത്തു. ആള്‍ബലം കൂടുന്നത് അനുസരിച്ച് ചെറിയ പിടിച്ചുപറികളില്‍ നി്ന്ന് വന്‍ മോഷണങ്ങളിലേക്ക് ആ സംഘം വളര്‍ന്നു. അത്താണി ബോയ്‌സ് എ്ന്ന് അവര്‍ കുപ്രസിദ്ധിനേടി. കളളനോട്ടടി, സ്വര്‍ണ്ണക്കടത്ത്, വധശ്രമം… കേസുകള്‍ നിരവധി.

അധാര്‍മ്മികമായി സമ്പാദിച്ച പണം. വഴിവിട്ട ജീവിതം. അതിനിടയില്‍ എങ്ങനെയോ ബന്ധം ശത്രുതയിലേക്ക് വളര്‍ന്നു.. ഒരുമിച്ചുനിന്നവരുടെ ഉള്ളില്‍ അവര്‍ക്കു മാത്രമറിയാവുന്ന കാരണങ്ങളാല്‍ പക പിറക്കുകയും വളരുകയും ചെയ്തു. ആദ്യമായി തന്റെ കൈകളിലേക്ക് കത്തിയെടുത്തുതന്ന ആളുടെ ജീവന്‍ തന്നെയെടുത്തുകൊണ്ട് ശിഷ്യര്‍  ഒടുവില്‍ ഗുരുദക്ഷിണ നല്കി. ഏതുതരം വഴിവിട്ട ബന്ധങ്ങളുടെയും പരിണാമം ഇങ്ങനെ തന്നെയാണ്. വാളെടുത്തവന്‍ വാളാല്‍ എന്ന ചൊല്ലുകളൊക്കെ എത്രയോ അന്വര്‍ത്ഥം. ചിലപ്പോഴെങ്കിലും നമ്മുടെ ഭാവിയും ആയുസും നിശ്ചയിക്കുത് നമ്മുടെ തന്നെ പ്രവൃത്തികളാണെന്ന് തോന്നിപ്പോകുന്നു നിന്റെ പ്രവൃത്തികള്‍ക്കനുസരിച്ചായിരിക്കും നിന്റെ പ്രതിഫലം എന്നും നീ അളക്കുന്ന കോലുകൊണ്ടു തന്നെ നീ അളക്കപ്പെടും എന്നെല്ലാം  ചില മതപാഠങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്.  

കുടുംബം എന്ന സമൂഹത്തിന്റെ ചെറിയ പതിപ്പിലേക്കു കൂടി ഒന്ന് കണ്ണോടിച്ചുനോക്കുക. നാം വീടകങ്ങളില്‍ വിതയ്ക്കുന്നത് ഏതുതരം നീതിയാണ്..ഏതു തരം മാതൃകയാണ് നാം കാണിച്ചുകൊടുക്കുന്നത്?  വീട്ടില്‍ മദ്യപാനം നടത്തുന്ന ഒരു കുടുംബനാഥന് നാളെ മക്കള്‍ മദ്യപിച്ചുവരുമ്പോള്‍ ധാര്‍മ്മികമായി അവരെ വിലക്കാന്‍ അവകാശമുണ്ടോ..വഴിവിട്ട ജീവിതം നയിക്കുന്ന ഒരമ്മയ്ക്ക് മക്കളെ ഉപദേശിക്കാന്‍ കഴിയുമോ?

വീടുകളിലായി അവഗണിക്കപ്പെടുന്ന മാതാപിതാക്കളുടെ എണ്ണവും അവരുടെ കണ്ണീരും വര്‍ദ്ധിച്ചുവരുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. അച്ഛനമ്മമാര്‍ അവരുടെ മാതാപിതാക്കളോട് കാണിക്കുന്ന നെറികേടുകള്‍ കണ്ടുവളരുന്ന മക്കള്‍ തിരികെ തങ്ങളുടെ അച്ഛനമ്മമാര്‍ക്ക് നല്കുന്നത് ഏതുതരം നീതിയായിരിക്കും? വെറുതെയൊന്ന് ആലോചിച്ചുനോക്കുക. നന്മ ചെയ്യുന്നവന് തീര്‍ച്ചയായും പ്രതിഫലമുണ്ട്.ഒരുപക്ഷേ ആ നന്മ തിരികെ ലഭിക്കുന്നത് കൊടുത്ത  ആളില്‍ നിന്നായിരിക്കില്ല മറ്റാരുടെയെങ്കിലും പക്കല്‍ നിന്നായിരിക്കാം എന്നുമാത്രം. ഈലോകം ഒരാള്‍ക്കുമുള്ളകടം വീട്ടാതെ പോകുന്നില്ല. ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിപ്രവര്‍ത്തനവും ഉണ്ടായിരിക്കും. അത് ഒരു ന്യൂട്ടണ്‍ താത്വികമായി അവതരിപ്പിച്ചുവെന്നേയുള്ളൂ.

പക്ഷേ പ്രപഞ്ചത്തില്‍ അത്തരമൊരു നിയമം പതിഞ്ഞുകിടക്കുന്നുണ്ട്. നീതിയും സത്യവും കരുണയും വിതയ്ക്കുവന്‍ അവസാനമായി നേടിയെടുക്കുന്നത് അതുതന്നെയായിരിക്കും. ആ നേട്ടത്തിലേക്ക്് എത്തുന്നതിനിടയില്‍ അവന് പല നഷ്ടങ്ങളും ഉണ്ടായെന്നും വരാം. തിരിച്ചടികളും നേരി’േട്ടക്കാം. പക്ഷേ ആത്യന്തികമായി നന്മ അയാളെ രക്ഷി്ക്കുക തന്നെ ചെയ്യും. അതുകൊണ്ട് മാവു നടുന്നവന് മാമ്പഴം കഴി്ക്കാം. പ്ലാവ് നടുന്നവന് ചക്കയും. അതിന് പകരം മാവു നട്ടിട്ട് ചക്ക പ്രതീക്ഷിക്കരുത്.

ഓരോരുത്തര്‍ക്കും തങ്ങളുടെ പ്രവൃത്തികളുടെ ഫലം കിട്ടാതെ പോകില്ലെന്ന പാഠം നമ്മുടെ മുമ്പിലുണ്ടായിരിക്കണം. അത് ജീവിതത്തെയും പ്രവൃത്തികളെയും ഭേദപ്പെട്ട രീതിയിലെങ്കിലും മുന്നോട്ടുകൊണ്ടുപോകാന്‍ നമുക്ക് കാരണമാകുക തന്നെ ചെയ്യും.

More like this
Related

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്....

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്....
error: Content is protected !!