Tooth Care

Date:

spot_img
  • ഭക്ഷണശേഷം ടൂത്ത് പിക്കിന്റെ ഉപയോഗം കഴിവതും കുറയ്ക്കുക. പല്ലിനെയും, മോണയേയും ഇത് ദോഷകരമായി ബാധിക്കും.
  • രാത്രിഭക്ഷണത്തിനു ശേഷം പല്ല് തേയ്ക്കുന്നത് ശീലമാക്കുക. പല്ല് തേയ്ക്കാതെ ഉറങ്ങിയാല്‍ പല്ലില്‍ പ്ലാക്ക് അടിയുന്നത് കൂടും. ഇത് ഇനാമല്‍ കേടു വരുത്തി പല്ലിന്റെ ആരോഗ്യത്തെ തകര്‍ക്കും. 
  • ഭക്ഷണം കഴിച്ചയുടനെതന്നെ പല്ല് തേയ്ക്കുന്നത് നന്നല്ല. കഴിച്ചു അരമണിക്കൂറിനു ശേഷം മാത്രം പല്ല് തേയ്ക്കുക.
  • പല്ല് തേച്ചശേഷം വായില്‍ അല്പം വെള്ളം നിറച്ച് ബ്രഷുകൊണ്ട് (പേസ്റ്റില്ലാതെ) പല്ല് തേയ്ക്കുന്നത് പ്ലാക്ക് പൂര്‍ണ്ണമായും അകറ്റും. 
  • മൌത്ത് വാഷ് ഉപയോഗിക്കുംമുമ്പ് അതിന്റെ കുപ്പിയ്ക്ക് പുറത്ത് എഴുതിയ നിര്‍ദ്ദേശങ്ങള്‍ മുഴുവന്‍ വായിക്കുക. 
  • ആഴ്ചയിലോരിക്കല്‍ പല്ല് തേയ്ക്കും മുമ്പ് വിനാഗിരികൊണ്ട് വായില്‍ കുലുക്കുഴിയുന്നതും അപ്പക്കാരം കൊണ്ട് പല്ല് തേക്കുന്നതും പല്ലിലെ കറകളഞ്ഞ്, മഞ്ഞനിറവും ബാക്ടീരിയയും അകറ്റി വെണ്മ നല്‍കും.

പല്ലുവേദന തടയാം:-

  • ഗ്രാമ്പൂവിന്റെ നീര് പഞ്ഞിയില്‍ പൊതിഞ്ഞു വേദനയുള്ള ഭാഗത്ത് വെയ്ക്കുക.
  • അപ്പക്കാരം ചൂടുവെള്ളത്തില്‍ ലയിപ്പിച്ചു കവിള്‍ കൊള്ളുന്നത്‌ വേദന അകറ്റും.
  • അണുബാധ തടയാന്‍ ഉപ്പുവെള്ളം കൊണ്ട് കുലുക്കുഴിയുന്നതു നല്ലതാണ്.
  • ഉപ്പും, കുരുമുളകുപൊടിയും കലര്‍ത്തി അതുകൊണ്ട് പല്ല് തേക്കുന്നത് പല്ലുകള്‍ ആരോഗ്യത്തോടെ നിലനില്‍ക്കാന്‍ സഹായിക്കും.
  • മൂന്നുമിനിറ്റ് നേരം സവാള പച്ചയ്ക്ക് വേദനയകറ്റും. 
  • കായം ചൂടാക്കി നാരങ്ങാനീരില്‍ അലിയിച്ചത് പഞ്ഞിയില്‍ മുക്കി വേദനയുള്ളിടത്ത് വെയ്ക്കാം.
  • വേദനയുള്ളപ്പോള്‍ നല്ല ചൂടുള്ളതും, തണുത്തതുമായ ഭക്ഷണം തീര്‍ത്തും ഒഴിവാക്കുക.
  • അണപ്പല്ലിന്റെ വേദനമൂലം മോണയില്‍ നീര് വന്നാല്‍ കവിളിനു പുറത്ത് ഐസ് വെയ്ക്കുക.
  • പല്ലിനു വേദന വരാന്‍ കാത്ത് നില്‍ക്കാതെ ആറുമാസം കൂടുമ്പോള്‍ ഡന്റിസ്റ്റിനെ കാണുക. ദന്തരോഗങ്ങളെ തുടക്കത്തിലേ വേരോടെ പിഴുതെറിയാന്‍ ഇത് സഹായിക്കും.

More like this
Related

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...
error: Content is protected !!