മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍

Date:

spot_img
  • ഹാന്‍ഡ്ഫ്രീ സെറ്റുകള്‍ റേഡിയേഷന്‍ പ്രശ്നമുണ്ടാക്കില്ലെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇത്തരം ഹാന്‍ഡ്ഫ്രീ സെറ്റുകളിലൂടെയും കുറഞ്ഞ തോതില്‍ റേഡിയേഷന്‍ ശരീരത്തിലേയ്ക്ക് എത്തുന്നുണ്ട്. ഗുണമേന്മയുള്ള ഹാന്‍ഡ് ഫ്രീ സെറ്റുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ബ്ലൂടൂത്ത് ഹെഡ്സെറ്റ് വാങ്ങുമ്പോള്‍ ഇയര്‍പീസും റിസീവര്‍ ബേസും ഒരുമിച്ചുള്ള മൌണ്ടഡ് യൂണിറ്റിനു പകരം അവ വെവ്വേറെയുള്ളവ തിരഞ്ഞെടുക്കുക. 
  • ഏത് ഹെഡ്സെറ്റ് ഉപയോഗിച്ചാലും കേള്‍ക്കാവുന്ന ഏറ്റവും കുറഞ്ഞ തോതില്‍ ശബ്ദനില ക്രമീകരിക്കണം. ഇത് വളരെ പ്രധാനമാണ്. പതിവായി ഉയര്‍ന്ന ശബ്ദത്തില്‍ കേള്‍ക്കുന്നത് കേള്‍വിശക്തിയെ ബാധിച്ചെന്നു വരാം. സംസാരം കഴിഞ്ഞാലുടന്‍ ഇയര്‍പീസ്‌ ചെവിയില്‍നിന്നും നീക്കുകയും വേണം. ബ്ലൂടൂത്ത് ഹെഡ്സെറ്റ് മുഴുവന്‍ സമയവും ചെവിയില്‍ ഘടിപ്പിച്ചു നടക്കുന്നത് ഒഴിവാക്കണം.
  • റേഞ്ച് കുറവുള്ള സമയത്ത് സെല്‍ഫോണില്‍ സിഗ്നല്‍ സ്ട്രെങ്ങ്ത്ത് കുറഞ്ഞാല്‍ ബാറ്ററി ചാര്‍ജ് കുറയുന്നത് കാണാമല്ലോ. സിഗ്നല്‍ സ്വീകരിക്കാന്‍വേണ്ടി കൂടുതല്‍ ഊര്‍ജ്ജം വിനിയോഗിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഫോണ്‍ പുറപ്പെടുവിക്കുന്ന റേഡിയേഷന്‍ തോത് ഈ സമയത്ത് വളരെ കൂടുതലാണ്. റേഞ്ച് കുറവുള്ള സമയം ഫോണ്‍ സംസാരം ഒഴിവാക്കുന്നതാണ് ഉത്തമം. തീവണ്ടി, കാര്‍ തുടങ്ങിയ ലോഹകവചിത വാഹനങ്ങളില്‍ ഫോണ്‍ ഉപയോഗിക്കുമ്പോഴും വികിരണതോത് കൂടും. ഇത്തരം സാഹചര്യങ്ങളില്‍ ഹാന്‍ഡ്സെറ്റ് പ്രയോജനപ്പെടുത്തുക.
  • കിടക്കുമ്പോള്‍ തലയണയ്ക്കടിയിലോ, തലയ്ക്കരികിലോ ഫോണ്‍ സൂക്ഷിക്കുന്ന പതിവ് ഒഴിവാക്കുക. ഇങ്ങനെ ചെയ്‌താല്‍ ഉറക്കപ്രശ്നങ്ങള്‍, വിട്ടുമാറാത്ത തലവേദന തുടങ്ങി ഗുരുതരമായ റേഡിയേഷന്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. തലയുടെ വശത്തുനിന്നും ഒരു മീറ്റര്‍ അകലത്തിലെങ്കിലും ഫോണ്‍ മാറ്റിവെയ്ക്കുന്നതാണ് നല്ലത്.
  • നനഞ്ഞ മുടി റേഡിയേഷന്‍റെ ആഗിരണത്തോത് ഇരട്ടിയായി വര്‍ദ്ധിപ്പിക്കും. നനഞ്ഞ മുടിയോടു ഫോണ്‍ ചേര്‍ത്ത് പിടിക്കുന്നത് ഒഴിവാക്കുക. ലോഹഫ്രെയിം റേഡിയേഷന്‍ ചാലകത വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ലോഹഫ്രെയിമുള്ള കണ്ണട അണിയുന്നവര്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ കണ്ണട ഊരിവെയ്ക്കണം.
  • ഫോണ്‍ ഓണായിരിക്കുന്ന സമയം മുഴുവനും അത് റേഡിയേഷന്‍ പ്രസരിപ്പിക്കുന്നുണ്ട്. ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിക്കുന്നത് ഹൃദയത്തെയും, പാന്റ്സിന്റെ പോക്കറ്റില്‍ സൂക്ഷിക്കുന്നത് പുരുഷന്മാരില്‍ പ്രത്യുല്പാദനശേഷിയേയും ദോഷകരമായി ബാധിക്കും. ശരീരത്തില്‍നിന്നും ഒരു ഇഞ്ച്‌ എങ്കിലും അകലത്തില്‍ ഫോണ്‍ സൂക്ഷിക്കുന്നതാണ് ഉത്തമം.
  • ബാറ്ററി ചാര്‍ജ് കുറഞ്ഞ ഫോണില്‍ റേഡിയേഷന്‍ കൂടുതലാണ്. ലോ ബാറ്ററി കാണിക്കുന്ന സാഹചര്യങ്ങളില്‍ ഫോണ്‍ സംസാരം ഒഴിവാക്കുക. ലോഹനിര്‍മ്മിതമായ മൊബൈല്‍ പൌച്ചുകള്‍, കാന്തം പിടിപ്പിച്ചവ എന്നിവ റേഡിയേഷന്‍ തീവ്രത കൂട്ടും. ഫോണില്‍നിന്നും വേര്‍പെടുത്തി ഉപയോഗിക്കാവുന്ന പൌച്ചുകള്‍ ആണ് നല്ലത്. 
  • ഫോണിന്റെ പിന്‍ഭാഗം മറയുന്ന തരത്തില്‍ പിടിച്ചു സംസാരിക്കുന്നത് ഒഴിവാക്കുക. സെല്‍ഫോണിന്റെ പുറകുവശത്താണ് ടവറില്‍നിന്നുള്ള തരംഗങ്ങള്‍ സ്വീകരിക്കാനുള്ള റിസീവര്‍ ഉള്ളത്. ഫോണിന്റെ പിന്‍ഭാഗത്ത് കൈപിടിച്ചാല്‍ ഫോണിനും, ടവര്‍ സിഗ്നലിനും ഇടയില്‍ തടസ്സം നേരിടും. ഇത് കൂടിയ തോതിലുള്ള അണുവികിരണമുണ്ടാകുന്നതിനു കാരണമാകും. ഇത് ഒഴിവാക്കാന്‍ സെല്‍ഫോണിന്‍റെ പുറകുവശം പരമാവധി കാണുംവിധം പിടിച്ചുകൊണ്ടേ സംസാരിക്കാവൂ.

More like this
Related

വീടിനുള്ളിലെ താരം

വീടിനെക്കുറിച്ചുള്ള പണ്ടുകാലത്തെ സങ്കല്പങ്ങളൊക്കെ എന്നേ മാറിമറിഞ്ഞിരിക്കുന്നു. കെട്ടിലും മട്ടിലും മാത്രമായിരുന്നു നേരത്തെ...

ചൈനയിലെ പുതുവർഷം

ചൈനയിലെ പുതുവർഷം മറ്റ് രാജ്യങ്ങളിലെ പുതുവർഷം പോലെയല്ല. ചാന്ദ്ര കലണ്ടർ അനുസരിച്ചാണ്...

കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷൂറൻസ് പദ്ധതി

വർധിച്ചുവരുന്ന ചികിൽസാ ചെലവുകൾ ആരോഗ്യ ഇൻഷൂറൻസ് എന്ന ആശയത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്....

വൃദ്ധമാതാപിതാക്കളുടെ കണ്ണീരിന് മറുപടിയുണ്ട്

ഏതെങ്കിലും വൃദ്ധമാതാപിതാക്കന്മാരുടെ കണ്ണ് നിറയാത്ത, ചങ്ക് പിടയാത്ത ഏതെങ്കിലും ഒരു ദിവസമുണ്ടാവുമോ...
error: Content is protected !!