ചിലവില്ലാതെ സൌന്ദര്യസംരക്ഷണം

Date:

spot_img

ഭാരിച്ച പണച്ചിലവോ, കഠിനാധ്വാനമോ ഇല്ലാതെ സൌന്ദര്യം നിലനിര്‍ത്തുന്നതിനുള്ള ചില ലളിതമായ മാര്‍ഗ്ഗങ്ങള്‍ ഇതാ:-

  • ഫേഷ്യല്‍:- ഒരു ടീസ്പൂണ്‍ തൈരില്‍ ഒരു തുള്ളി ചെറുനാരങ്ങാനീരും, ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് മസാജ് ചെയ്യുക. പതിനഞ്ചു മിനിട്ടിനു ശേഷം വെള്ളം കൊണ്ട് കഴുകുക. ഒരു മാസം തുടര്‍ച്ചയായി ഇങ്ങനെ ചെയ്‌താല്‍ മുഖകാന്തി വര്‍ദ്ധിച്ചു മുഖത്തിന്റെ ഫ്രഷ്നെസ് നിലനിര്‍ത്താനാവും. ചെറുനാരങ്ങയില്‍ സിട്രിക് ആസിഡ് അധികം അടങ്ങിയിട്ടുള്ളതുകൊണ്ട് അത് ചേര്‍ക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. കാരണം, ചെറുനാരങ്ങ അധികം ചേര്‍ത്താല്‍ മുഖത്ത് നീറ്റലും, അസ്വസ്ഥതയും അനുഭവപ്പെട്ടേക്കാം.
  • പുരികങ്ങള്‍ കട്ടിയാവാന്‍:- ഐബ്രോ പെന്‍സിലിന്‍റെ തുമ്പ് വിളക്കെണ്ണ(ആവണക്കെണ്ണ)യില്‍ മുക്കി ഉറങ്ങുന്നതിനു മുമ്പായി പുരികത്തില്‍ തടവുക.
  • ചുണ്ടുകളുടെ ഭംഗിയ്ക്ക്:- കൊത്തമല്ലി അല്ലെങ്കില്‍ ബീറ്റ്റൂട്ടിന്‍റെ നീരെടുത്ത് ചുണ്ടില്‍ തടവുക. അടുക്കളയില്‍ ജോലി ചെയ്യുന്നവരുടെ ചുണ്ടുകള്‍ക്ക് വരള്‍ച്ച അനുഭവപ്പെടാറുണ്ട്. അവര്‍ക്ക് ഈ രീതി സ്വീകരിക്കാവുന്നതാണ്. ചുണ്ടിന്റെ നിറം വര്‍ദ്ധിക്കും.
  • എണ്ണമയമുള്ള ചര്‍മ്മത്തിന്:- എന്തൊക്കെ മേക്കപ്പിട്ടാലും ചിലരുടെ മുഖത്തെ എണ്ണമായം മാറാറില്ല. മുട്ടയുടെ വെള്ള മാത്രമെടുത്ത് മൂന്നു ദിവസത്തിലൊരിക്കല്‍ മുഖത്ത് തടവി ഉണങ്ങുമ്പോള്‍ കഴുകിയാല്‍ മുഖകാന്തി വര്‍ദ്ധിക്കും.
  • തലമുടിയുടെ ഭംഗിക്ക്:- ഭംഗിയുള്ള തലമുടി ആരും കൊതിക്കും. രാത്രി ഉറങ്ങുന്നതിനു മുമ്പായി ബദാം എണ്ണയോ, ഒലീവ് എണ്ണയോ തലയില്‍ തടവിയിട്ടു ഉറങ്ങാന്‍ പോവുക. രാവിലെ തല കഴുകുക.
  • താരന്‍ ശല്യത്തിന്:- തൈരും, ഉലുവയുമാണ്‌ താരന്റെ കാളന്‍. ഇതോടൊപ്പം, ചെറുനാരങ്ങാനീര് ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുത്ത് രോമങ്ങളുടെ വേരുകളില്‍വെച്ച് നല്ലവണ്ണം അമര്‍ത്തി തേച്ചുപോന്നാല്‍ താരന്‍ വിടപറയും.
  • പേന്‍ ശല്യത്തിന്:- ആര്യവേപ്പില, കറിവേപ്പില, ഉള്ളി, തൈര് എന്നിവ നല്ലവണ്ണം അരച്ച് രാത്രിയില്‍ തലയില്‍ തടവുക. രാവിലെ കഴുകി കളയുക. തുടര്‍ച്ചയായി ഏതാനും ദിവസം ഇത് ചെയ്തുപോന്നാല്‍ പേന്‍ശല്യം പിന്നെ ഉണ്ടാവുകയില്ല.
  • കണ്ണിനു താഴെയുള്ള കരിവളയങ്ങള്‍:- വിറ്റാമിനുകളുടെ കുറവും, ഉറക്കമില്ലായ്മയുമാണ് മിക്കവാറും സ്ത്രീകള്‍ക്ക് കണ്ണിനു താഴെ കരിവളയമുണ്ടാവുന്നതിന്റെ പ്രധാന കാരണം. വെള്ളരി, ഉരുളക്കിഴങ്ങ്‌ എന്നിവയുടെ ചാറുകള്‍ സമ അളവില്‍ എടുത്ത് കണ്ണുകള്‍ക്ക് ചുറ്റും തുടര്‍ച്ചയായി ഒരുമാസക്കാലം തടവുക. കരിവളയങ്ങള്‍ മാറി കണ്ണിന്റെ പൊലിമ വര്‍ദ്ധിക്കുന്നത് കാണാം.
  • നഖങ്ങളുടെ ഭംഗിയ്ക്ക്:- നീളമുള്ള നഖങ്ങള്‍ സ്ത്രീസൗന്ദര്യത്തിനു മാറ്റ് കൂട്ടുന്നു. വിറ്റാമിന്‍, പ്രോട്ടീന്‍ എന്നിവയുടെ കുറവുമൂലം നഖങ്ങള്‍ പൊട്ടിപ്പോവാറുണ്ട്. അത് തടയാന്‍ ദിവസവും അഞ്ചോ പത്തോ മിനിറ്റ് നേരം വിരലുകള്‍ പാലില്‍ മുക്കി വെയ്ക്കുക. പാലിലെ പ്രോട്ടീന്‍ വിരലുകളില്‍ പ്രവേശിച്ച് നഖങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായമാകും.

More like this
Related

നന്നായി കുളിക്കാം

കുളിക്കാതെ കിടന്നുറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ  കഴിയാത്തവരാണ് ഭൂരിപക്ഷം മലയാളികളും. നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നായി...

ഗന്ധത്തിലും കാര്യമുണ്ട്

ചില വ്യക്തികളെ ഓർമ്മിക്കുമ്പോൾ തന്നെ മനസ്സിലേക്ക് കടന്നുവരുന്നത് ചില ഗന്ധങ്ങളാണ്.  ആ...

സൗന്ദര്യത്തിന്റെ ടിപ്‌സ്

സൗന്ദര്യം വ്യക്തിനിഷ്ഠമാണ്.  കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം എന്ന് അതുകൊണ്ടാണ് പറയുന്നത്. എങ്കിലും...

ബ്യൂട്ടി ടിപ്സ്

പഴുത്ത പപ്പായ കുഴമ്പാക്കി മുഖത്ത് കട്ടിയില്‍ പുരട്ടിയ ശേഷം പതിനഞ്ചു മിനിറ്റ്...
error: Content is protected !!