കുട്ടികളെ പ്രതികൂലമായി ബാധിക്കുന്ന ടീവി ദൃശ്യങ്ങള്‍

Date:

spot_img

ടീവി എന്നത് മിതമായി ഉപയോഗിച്ചാല്‍ ഏറെ ഗുണകരമായ ഒന്നാണ്. അമിതമായാല്‍ ഏറെ ദോഷകരമായി തീരുകയും ചെയ്യും. പ്രത്യേകിച്ചും കുട്ടികള്‍. കുട്ടികള്‍ കാണാന്‍ പാടില്ലാത്ത വിധത്തില്‍ കുറ്റകൃത്യങ്ങളുടെ കഥകളും ദൃശ്യങ്ങളും കുത്തിനിറയ്ക്കപ്പെട്ടവയാണ് ഒട്ടുമിക്ക ചാനലുകളും. ഇന്ന് ലോകമെമ്പാടും ടീവി കണ്ടിരിക്കുന്നവരുടെ എണ്ണം കൂടിയിരിക്കുന്നു. 

കൊച്ചുകുട്ടികളാണ് ടീവിയുടെ മുന്നില്‍ ഇരുന്നു സമയം കളയുന്നവരിലേറെ. ടീവി ദൃശ്യങ്ങളിലെ അപകടരംഗങ്ങളും സംഘട്ടനരംഗങ്ങളും കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് മന:ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. ഒരു കുട്ടി സ്കൂളില്‍ പോകുന്ന പ്രായമെത്തുമ്പോള്‍ ഏറ്റവും കുറഞ്ഞത് എണ്ണായിരം കൊലപാതകദൃശ്യങ്ങള്‍ ടീവിയില്‍ കാണുന്നുവെന്നാണ് ഏകദേശകണക്ക്. ഇതുമൂലം കൊച്ചുകുട്ടികളില്‍ കുറ്റവാസന വളരുന്നു. കൊളേജിലെത്തുമ്പോഴേയ്ക്കും ഒരു കുട്ടി ഏതാണ്ട് രണ്ടു ലക്ഷം കുറ്റകൃത്യരംഗങ്ങളെങ്കിലും കാണുന്നു. നിരന്തരം ടീവി കാണുന്ന കുട്ടികളില്‍ സദാ സംഘര്‍ഷസ്വഭാവം വളരുന്നു. കൂടാതെ ഇവര്‍ അക്ഷമരും, ഭയമുള്ളവരും അനുസരണ കെട്ടവരും എടുത്തുചാട്ടക്കാരുമായിത്തീരുന്നു. തുടര്‍ച്ചയായി സംഘട്ടന രംഗങ്ങള്‍ കാണുകമൂലം ഇത്തരം സംഭവങ്ങളോടുള്ള സഹാനുഭൂതിയും, ദയയുമെല്ലാം കുട്ടികളില്‍നിന്ന് നഷ്ടമായിപ്പോകുന്നു. 
ഒരുദിവസം നാലുമണിക്കൂറില്‍ കൂടുതല്ക് സമയം ടീവി കാണുന്നവര്‍ക്ക് തൂക്കം വര്‍ദ്ധിക്കുകയും, ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. തെറ്റായ ഭക്ഷണരീതി ശീലമാകാനും ഇത് വഴിവെയ്ക്കുന്നു. 

ഉറക്കക്കുറവ്, ക്ഷീണം, മടി തുടങ്ങിയവ സ്ഥിരം ടീവി കാണുന്നവരുടെ ലക്ഷണങ്ങളാണ്. ഏറ്റവും അപകടകരമായ കാര്യം ഇവര്‍ മറ്റു കുട്ടികളുമായി ഇടപഴകുന്നതില്‍ വിമുഖത പുലര്‍ത്തുന്നുവെന്നതാണ്‌. സൃഷ്ടിപരമായ ചിന്തകളോ, ഭാവനാപരമായ വളര്‍ച്ചയോ ഇവരില്‍ കുറയുന്നു. 
അതുകൊണ്ട് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:-

  • നിത്യവും രണ്ടു മണിക്കൂറില്‍ കൂടുതല്‍ സമയം ടീവി കാണരുത്.
  • ഭക്ഷണസമയത്ത് ടീവി ഓഫാക്കുക.
  • കുട്ടികളെ മുതിര്‍ന്നവരോട് ഒപ്പമിരുന്നു മാത്രം ടീവി കാണിക്കുക.
  • ടീവിയില്‍ വരുന്ന കാര്യങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യുക.
  • കുട്ടികളില്‍ സ്പോര്‍ട്സ്, ഹോബികള്‍, വായനാശീലം എന്നിവ പ്രോത്സാഹിപ്പിക്കുക.

More like this
Related

അപ്പ ആരാ അപ്പേ?

കഴിഞ്ഞ ദിവസം കട്ടിലിൽ കിടന്ന് ഒരു പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോൾ ആറുവയസുകാരനായ രണ്ടാമൻ...

കുട്ടികൾ മോഷ്ടിച്ചാൽ…?

മകന്റെ ബാഗ് തുറന്നുനോക്കിയ അമ്മ അതിനുള്ളിൽ കണ്ടത് മകന്റേതല്ലാത്ത ഒരു പെൻസിൽ....

കുട്ടികളുടെ ആത്മാഭിമാനവും സംരക്ഷിക്കപ്പെടണം

കുട്ടികളെ നാം വേണ്ടത്ര ഗൗരവത്തിലെടുക്കാറില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് നാം അവരുടെ ആത്മാഭിമാനത്തെ...

കൈയടിക്കാം,കുട്ടികള്‍ക്കു വേണ്ടിയുള്ള നല്ല രണ്ട് തീരുമാനങ്ങള്‍ക്ക്

കുട്ടികളാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും യഥാര്‍ത്ഥ സമ്പാദ്യം. നാളെയ്ക്കുള്ള ലോകത്തെ കെട്ടിയുയര്‍ത്തുന്നത് അവരാണല്ലോ....
error: Content is protected !!