ബ്യൂട്ടി ടിപ്സ്

Date:

spot_img
  • പഴുത്ത പപ്പായ കുഴമ്പാക്കി മുഖത്ത് കട്ടിയില്‍ പുരട്ടിയ ശേഷം പതിനഞ്ചു മിനിറ്റ് കഴിഞ്ഞു ഇളംചൂടുവെള്ളത്തില്‍ കഴുകുക. മൃതകോശങ്ങളും, അഴുക്കുകളും നീങ്ങി മുഖം മൃദുലമാകും.
  • ഒരുപിടി കറുത്ത മുന്തിരിയുടെ നീരെടുത്ത് അര ടീസ്പൂണ്‍ വിനാഗിരിയും, നാല് ടീസ്പൂണ്‍ പനിനീരും ചേര്‍ത്ത് കഴുത്തില്‍ പുരട്ടിയാല്‍ കഴുത്തിലെ കറുപ്പുനിറം മാറും.
  • പച്ച വാഴയ്ക്ക പല്ലില്‍ ഉരച്ച ശേഷം ഉപ്പുപൊടി കൊണ്ട് പല്ല് തേച്ചാല്‍ പല്ലിന്റെ തിളക്കം കൂടും.
  • കട്ടത്തൈര് ആഴ്ചയിലൊരിക്കല്‍ മുടിയില്‍ പുരട്ടി ചെറുചൂടുവെള്ളത്തില്‍ കഴുകിയാല്‍ അധികമുള്ള എണ്ണമയം കുറയും.
  • കോഴിമുട്ടയുടെ വെള്ളക്കരു പതിവായി തലയില്‍ മസാജ് ചെയ്തശേഷം കുളിച്ചാല്‍ മുടി തഴച്ചു വളരും.
  • കടുക്കാത്തോട് മോര് ചേര്‍ത്തരച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ തേച്ചാല്‍ താരന്‍ ഇല്ലാതായി മുടി ഇടതൂര്‍ന്നു വളരും.
  • കാല്‍ കപ്പ് പാലും, രണ്ടു ടീസ്പൂണ്‍ ചെറുനാരങ്ങാനീരും, ഒരു ടീസ്പൂണ്‍ ഒലിവെണ്ണയും യോജിപ്പിച്ച് കുളിക്കുന്നതിനു അര മണിക്കൂര്‍ മുമ്പ് കാലില്‍ പുരട്ടുക. കുളിക്കുമ്പോള്‍ കാലില്‍ സോപ്പ് പതപ്പിച്ച് പ്യൂമിക് സ്റ്റോണ്‍ കൊണ്ട് ഉരസിയാല്‍ കാലിലെ രോമങ്ങള്‍ നീങ്ങി ഭംഗിയാകും.
  • ഒരു നുള്ള് പടിക്കാരം ഒരു കോഴിമുട്ടയുടെ വെള്ളയില്‍ പതപ്പിച്ച് കൈകളില്‍ പുരട്ടിയാല്‍ കൈകള്‍ മൃദുവാകും.കൈകളുടെ നിറവും കൂടും.
  • രക്തചന്ദനം, രാമച്ചം എന്നിവ ഒരുമിച്ച് അരച്ച് കുഴമ്പാക്കി പനിനീരില്‍ ചാലിച്ച് കൈമുട്ടുകളില്‍ പുരട്ടിയാല്‍ കറുപ്പുനിറം പൂര്‍ണ്ണമായും മാറും. കൈകള്‍ക്ക് മാര്‍ദ്ദവവും ലഭിക്കും.
  • നൂറ്റിയിരുപത്തിയഞ്ചു ഗ്രാം കോലരക്ക് പൊടിച്ചു കിഴികെട്ടി അര ലിറ്റര്‍ വെള്ളത്തിലിട്ടു തിളപ്പിച്ച്‌ പകുതി വറ്റിയാല്‍ ഞെക്കിപ്പിഴിഞ്ഞു നീരെടുക്കുക. ഇത് പാദങ്ങളില്‍ പുരട്ടിയാല്‍ ചര്‍മ്മം വിണ്ടുകീറല്‍, ആണി, കാലിന്റെ പുറ്റ് എന്നിവ അകറ്റി പാദത്തിനു ഭംഗി നല്‍കുന്നു.
  • കാല്‍കപ്പ് പാലില്‍ ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് കുളിക്കുന്നതിനു മുമ്പ് കാലുകളിലും, പാദങ്ങളിലും പുരട്ടണം. അര മണിക്കൂറിനു ശേഷം കുളിക്കുക. ഇത് കാലുകളും പാദങ്ങളും ഭംഗിയാക്കും. 

More like this
Related

നന്നായി കുളിക്കാം

കുളിക്കാതെ കിടന്നുറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ  കഴിയാത്തവരാണ് ഭൂരിപക്ഷം മലയാളികളും. നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നായി...

ഗന്ധത്തിലും കാര്യമുണ്ട്

ചില വ്യക്തികളെ ഓർമ്മിക്കുമ്പോൾ തന്നെ മനസ്സിലേക്ക് കടന്നുവരുന്നത് ചില ഗന്ധങ്ങളാണ്.  ആ...

സൗന്ദര്യത്തിന്റെ ടിപ്‌സ്

സൗന്ദര്യം വ്യക്തിനിഷ്ഠമാണ്.  കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം എന്ന് അതുകൊണ്ടാണ് പറയുന്നത്. എങ്കിലും...

ചിലവില്ലാതെ സൌന്ദര്യസംരക്ഷണം

ഭാരിച്ച പണച്ചിലവോ, കഠിനാധ്വാനമോ ഇല്ലാതെ സൌന്ദര്യം നിലനിര്‍ത്തുന്നതിനുള്ള ചില ലളിതമായ മാര്‍ഗ്ഗങ്ങള്‍...
error: Content is protected !!