കെണിയാകരുതേ ലോൺ

Date:

spot_img

ബാങ്ക്ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

വളരെ എളുപ്പത്തിൽ കടന്നുകൂടാവുന്നതും എന്നാൽ വിഷമിച്ചു മാത്രം പുറത്തേക്ക് വരാവുന്നതുമായ കുടുക്കാണ് കടം. സന്തോഷകരവും സ്വസ്ഥവുമായി ജീവിച്ചിരുന്ന പല കുടുംബങ്ങളിലേക്കും അസ്വസ്ഥതകളും അസമാധാനവും കടന്നുവരുന്നതിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് കടം എന്ന പ്രതിഭാസമാണ്. കടം ഒരു കടങ്കഥ പോലെയാണ്. അതിന് തല വച്ചുകൊടുത്താൽ പലപ്പോഴും ഉത്തരം കിട്ടണമെന്നില്ല. സാമ്പത്തികമായ അച്ചടക്കം പാലിക്കാത്തതാണ് ഇന്ന് പല കുടുംബങ്ങളും വെള്ളം കുടിക്കുന്നതിന് കാരണമെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ദർ പറയുന്നു.

Acknowledging the special relationship we enjoy with you we are happy to offer an instan personal loan to you എന്ന രീതിയിൽ ചില ബാങ്കുകളിൽ നിന്ന് പലർക്കും മെസേജുകൾ കിട്ടിയിട്ടുണ്ടാവാം. പണ്ടൊക്കെ ലോണിനു വേണ്ടി ബാങ്കുകളെ സമീപിക്കുകയായിരുന്നു ചെയ്തിരുന്നതെങ്കിൽ ഇന്ന് ബാങ്ക് ലോൺ തരാം വീടിന് ലോൺ, കാറിന് ലോൺ, വിദ്യാഭ്യാസത്തിന് ലോൺ എന്ന് പറഞ്ഞ് നമ്മെ സമീപിക്കുകയാണ് ചെയ്യുന്നത്. പ്രലോഭനീയമായ ആ ക്ഷണത്തിന് മുമ്പിൽ പല അത്യാവശ്യക്കാരും മുൻപിൻ നോക്കാതെ കൈ കൊടുക്കുകയും ചെയ്യും. എന്നാൽ ലോൺ എടുക്കുമ്പോൾ പലരും അതിന്റെ വിവിധ വശങ്ങളെക്കുറിച്ച് ചിന്തിക്കുന്നതേയില്ല. അപ്പോഴത്തെ അത്യാവശ്യം നടക്കട്ടെയെന്ന രീതിയിൽ ലോൺ എടുക്കും. കെണി പിന്നാലെയുണ്ട് എന്നറിയാതെ.

ഇന്ന് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ലോൺ എടുക്കാതെ വീടുപണിയോ വാഹനം മേടിക്കലോ നടക്കാതെയായിട്ടുണ്ട്. പക്ഷേ തിരിച്ചടയ്ക്കാനുള്ള മാർഗ്ഗത്തെക്കുറിച്ച് വ്യക്തമായ ഒരു പ്ലാൻ ഇല്ലാതെ ലോൺ എടുക്കരുത്. അപ്രതീക്ഷിതമായി സംഭവിക്കാവുന്ന പലതിനെയും (ജോലി നഷ്ടം, രോഗം, സാമ്പത്തികപ്രതിസന്ധി) മുൻകൂട്ടികണ്ട് തിരിച്ചടവിനുള്ള വക ഉണ്ടെന്ന് ഉറപ്പുവരുത്തി മാത്രമേ ലോൺ എടുക്കാവൂ. അതും വരുമാനത്തിന്റെ 20 ശതമാനത്തിൽ കൂടുതൽ മാസത്തവണകൾ ആകാതിരിക്കാനും ശ്രമിക്കണം. മാസത്തിലെ അത്യാവശ്യവും ആവശ്യവും വേർതിരിച്ചറിഞ്ഞ് വേണം എന്തിന് വേണ്ടി ലോൺ എടുക്കുന്നു എന്ന് തീരുമാനിക്കേണ്ടത്.

ലോണിന് പുറമെയുളള മറ്റൊരു കുടുക്കാണ് ക്രെഡിറ്റ് കാർഡുകൾ. ഒാൺലൈൻ വഴി ആവശ്യത്തിനും അനാവശ്യത്തിനും പർച്ചേയ്സ് ചെയ്ത് ജീവിതം ലാവിഷാക്കി ഒടുവിൽ ജീവിതം വഴിമുട്ടിക്കുന്ന പല ചെറുപ്പക്കാരുമുണ്ട്. ക്രെഡിറ്റ് കാർഡിന്റെ ശരിയായ ഉപയോഗത്തിലുള്ള അറിവില്ലായ്മയാണ് ഇവിടെ പ്രശ്നം സൃഷ്ടിക്കുന്നത്. ക്രെഡിറ്റ് കാർഡിൽ ഭാഗികമായ തിരിച്ചടവ് 36 ശതമാനം പലിശയ്ക്ക് കാരണമാകുന്നുണ്ട് എന്നും മനസ്സിലാക്കിയിരിക്കണം. ചുരുക്കത്തിൽ സാമ്പത്തിക അച്ചടക്കം ഇല്ലാത്തതാണ് പുതിയ കാലത്തെ പല കുടുംബങ്ങളിലെയും അസമാധാനത്തിന് കാരണം.

വരുമാനവും ചെലവും കൃത്യമായി കണക്കാക്കുകയും ചെലവുകളെ തന്റെ വരുമാനത്തിൽ നിർത്തുകയും ചെയ്താൽ സാമ്പത്തികമായ അച്ചടക്കം കുടുംബങ്ങളിലും പാലിക്കാം.

More like this
Related

വീടിനുള്ളിലെ താരം

വീടിനെക്കുറിച്ചുള്ള പണ്ടുകാലത്തെ സങ്കല്പങ്ങളൊക്കെ എന്നേ മാറിമറിഞ്ഞിരിക്കുന്നു. കെട്ടിലും മട്ടിലും മാത്രമായിരുന്നു നേരത്തെ...

ചൈനയിലെ പുതുവർഷം

ചൈനയിലെ പുതുവർഷം മറ്റ് രാജ്യങ്ങളിലെ പുതുവർഷം പോലെയല്ല. ചാന്ദ്ര കലണ്ടർ അനുസരിച്ചാണ്...

കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷൂറൻസ് പദ്ധതി

വർധിച്ചുവരുന്ന ചികിൽസാ ചെലവുകൾ ആരോഗ്യ ഇൻഷൂറൻസ് എന്ന ആശയത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്....

വൃദ്ധമാതാപിതാക്കളുടെ കണ്ണീരിന് മറുപടിയുണ്ട്

ഏതെങ്കിലും വൃദ്ധമാതാപിതാക്കന്മാരുടെ കണ്ണ് നിറയാത്ത, ചങ്ക് പിടയാത്ത ഏതെങ്കിലും ഒരു ദിവസമുണ്ടാവുമോ...
error: Content is protected !!