തോള്‍വേദന അകറ്റാന്‍

Date:

spot_img

ഏറ്റവും കൂടുതല്‍ ചലനശേഷിയുള്ള സന്ധികളിലോന്നാണ് തോള്‍സന്ധി (ഷോള്‍ഡര്‍ ജോയിന്റ്). തോളിന്റെ എല്ലാ ദിശകളിലേയ്ക്കുമുള്ള ചലനം എളുപ്പമാക്കുന്നത് ബോള്‍ ആന്‍ഡ് സോക്കറ്റ് ജോയിന്‍റ് സംവിധാനമാണ്. എന്നാല്‍, തെറ്റായ ശാരീരികനിലകളും, അമിത ആയാസവും തോള്‍സന്ധിയുടെ ഘടനയ്ക്ക് തകരാര്‍ ഉണ്ടാക്കാം. ഇത് തോള്‍വേദനയായും കൈവേദനയായും പ്രകടമാകാന്‍ സാധ്യതയുണ്ട്. കൈ മുകളിലേയ്ക്ക് ഉയര്‍ത്തുമ്പോഴും, വസ്ത്രം ധരിക്കുമ്പോഴും അമിതമായ വേദന അനുഭവിക്കുന്നതിനെ തുടര്‍ന്ന് കൈ അനക്കാതെ വയ്ക്കുന്നത് തോള്‍സന്ധിയുടെ പിടുത്തത്തിനും (സ്റ്റിഫ്നെസ്സ്) ചലനക്ഷമത കുറയ്ക്കുന്നതിനും ഇടയാക്കും.

അമിത ആയാസത്തെ തുടര്‍ന്ന് തോള്‍സന്ധിയ്ക്ക് ചുറ്റുമുള്ള പേശികള്‍ക്ക് അമിതമായ വലിച്ചില്‍, ഉളുക്ക്, പേശികളുടെ പിടുത്തം ഇവയെല്ലാം വിട്ടുമാറാത്ത തോള്‍വേദനയ്ക്ക് കാരണമാകാന്‍ സാധ്യതയുണ്ട്. കൂടാതെ തോള്‍സന്ധിയ്ക്കുണ്ടാകുന്ന നീര്‍ക്കെട്ട് തോള്‍വേദനയ്ക്കും കാരണമാകാം. തെറ്റായ ശാരീരിക നിലകള്‍ ഒഴിവാക്കുന്നതും, തോള്‍സന്ധിയ്ക്ക് അമിതസമ്മര്‍ദ്ദമുണ്ടാകാതെ നോക്കുന്നതും വേദനകള്‍ ഒഴിവാക്കാന്‍ സഹായിക്കും. ചില കരുതലുകള്‍ തോള്‍ വേദന ഒഴിവാക്കാന്‍ ഉപകരിക്കും.

  • തെറ്റായ ശാരീരിക നിലകള്‍ (അകലെനിന്ന് ബസിന്റെ കമ്പിയില്‍ എത്തിപ്പിടിക്കുന്നതുപോലെയും, ഭാരം തെറ്റായ രീതിയില്‍ ഉയര്‍ത്തുന്നത് പോലെയുമുള്ള ആയാസകരമായ പോസുകള്‍) ഒഴിവാക്കുക.
  • ഐസ് പാക്കുകള്‍ വേദനയുള്ള ഭാഗങ്ങളില്‍ വെയ്ക്കുന്നത് നീര്‍ക്കെട്ട് കുറയാന്‍ സഹായിക്കും.
  • വേദന ശമിപ്പിക്കാനുള്ള ലേപനങ്ങള്‍ പുറമേ പുരട്ടാവുന്നതാണ്.
  • വേദന കുറഞ്ഞതിനു ശേഷം തോളിന്റെ ക്രമമായ ചലനങ്ങള്‍ പേശികളെ ബലപ്പെടുത്തുകയും, സന്ധികളുടെ ചലനശേഷി നിലനിര്‍ത്തുകയും ചെയ്യും.
  • ലഘുവ്യായാമങ്ങള്‍ ഫലം ചെയ്യും. കൈകള്‍ മുകളിലേയ്ക്കും, താഴേയ്ക്കും ക്രമമായി ചലിപ്പിക്കുന്നതും കൈകള്‍ തോളില്‍ വെച്ചുകൊണ്ട് മുമ്പിലേയ്ക്കും, പിറകിലേയ്ക്കും ലഘുവായി കറക്കുന്നതും നല്ലതാണ്. വ്യായാമം ചെയ്യുന്നതിന് ഫിസിയോതെറാപ്പിസ്റ്റിന്റെ വിദഗ്ധനിര്‍ദ്ദേശം തേടുന്നത് നല്ലതാണ്.

More like this
Related

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...
error: Content is protected !!