ഈ നിറങ്ങള്‍ കുട്ടികള്‍ക്ക് അത്യാവശ്യം

Date:

spot_img

കുട്ടികളുടെ ഭക്ഷണകാര്യം ചിന്തിക്കുമ്പോള്‍ നിറങ്ങള്‍ക്കുള്ള പ്രാധാന്യം വിസ്മരിക്കാവുന്നതല്ല. അഞ്ചു തരത്തിലുള്ള നിറങ്ങള്‍ കുട്ടികളിലെ ഭക്ഷണ കാര്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കണം എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദരുടെ അഭിപ്രായം. കേള്‍ക്കുമ്പോള്‍ ചെറിയ സംശയം തോന്നിയേക്കാം. ഭക്ഷണവും നിറവും തമ്മില്‍ എന്താണ് ബന്ധം, അല്ലെങ്കില്‍ അവ തമ്മില്‍ എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്ന്. അല്ലേ. അതുകൊണ്ട് പറയട്ടെ നിറങ്ങള്‍ കലക്കി കൊടുക്കണമെന്നല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മറിച്ച് അഞ്ചു നിറങ്ങളിലുള്ള ആഹാരങ്ങള്‍ കുട്ടികളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കണം എന്നാണ്.

അതായത് പച്ച നിറം വരുന്ന പച്ചിലകള്‍, പച്ചക്കറികള്‍  ഇവയെല്ലാം കുട്ടികള്‍ക്ക് നല്കിയിരിക്കണം. മഞ്ഞ നിറം വരുന്ന കാരറ്റ്, ഓറഞ്ച് പോലെയുള്ള പഴവര്‍ഗ്ഗങ്ങളാണ് മറ്റൊരു ടൈപ്പ്. വെള്ള നിറത്തിലുള്ള വെളുത്തുള്ളിയും കോളിഫഌവറും പോലെയുള്ളവയാണ് മൂന്നാമത്തെ ഗണം. മാതളം, ആപ്പിള്‍ എന്നിവയുടെ നിറം ചുവപ്പാണല്ലോ. അതുകൊണ്ട് ആ നിറത്തിലുള്ളവയും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ഇനി മറ്റൊരു നിറം വയലറ്റാണ്. ബീറ്റ് റൂട്ടുപോലെയുള്ളവയെയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പഴവര്‍ഗങ്ങളുടെയും പച്ചക്കറികളുടെയും പ്രാധാന്യമാണ് ഇവിടെ വ്യക്തമാകുന്നത്. പുതിയ കാലത്തെ പല കുട്ടികളും പച്ചക്കറി വിരുദ്ധരാണ്. തന്മൂലം വിറ്റമിനുകളുടെ അഭാവം അവര്‍ നേരിടുന്നുമുണ്ട്. മുഖത്ത് വെളുത്ത പാടുകളും പൂപ്പല്‍ പോലെയുള്ളവയും ഉദാഹരണം. പച്ചിലകളുടെ അപര്യാപ്തയാണ് ഇതിന് കാരണമാകുന്നത്.

അതുകൊണ്ട് ചെറുപ്രായം മുതല്‍ക്കേ കുട്ടികള്‍ക്ക് പച്ചക്കറികളും പച്ചിലകളും കൊടുത്ത് ശീലിപ്പിക്കണം. മാംസാഹാരത്തോടുള്ള പ്രിയം വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് ഒട്ടും അപ്രധാനീകരിക്കാതെ തന്നെ സസ്യാഹാരത്തെയും പ്രധാനപ്പെട്ടതായി കണക്കാക്കുകയും അതിനു പ്രോത്സാഹനം നല്കുകയും വേണം.

More like this
Related

അപ്പ ആരാ അപ്പേ?

കഴിഞ്ഞ ദിവസം കട്ടിലിൽ കിടന്ന് ഒരു പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോൾ ആറുവയസുകാരനായ രണ്ടാമൻ...

കുട്ടികൾ മോഷ്ടിച്ചാൽ…?

മകന്റെ ബാഗ് തുറന്നുനോക്കിയ അമ്മ അതിനുള്ളിൽ കണ്ടത് മകന്റേതല്ലാത്ത ഒരു പെൻസിൽ....

കുട്ടികളുടെ ആത്മാഭിമാനവും സംരക്ഷിക്കപ്പെടണം

കുട്ടികളെ നാം വേണ്ടത്ര ഗൗരവത്തിലെടുക്കാറില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് നാം അവരുടെ ആത്മാഭിമാനത്തെ...

കൈയടിക്കാം,കുട്ടികള്‍ക്കു വേണ്ടിയുള്ള നല്ല രണ്ട് തീരുമാനങ്ങള്‍ക്ക്

കുട്ടികളാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും യഥാര്‍ത്ഥ സമ്പാദ്യം. നാളെയ്ക്കുള്ള ലോകത്തെ കെട്ടിയുയര്‍ത്തുന്നത് അവരാണല്ലോ....
error: Content is protected !!