കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വീട്ടുമരുന്നുകള്‍

Date:

spot_img

ചെരുപ്പക്കാരിലും, പ്രായമായവരിലും കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ് രക്തത്തിലെ കൊഴുപ്പിന്‍റെ അളവ് കൂടുന്നത്. തൊടിയില്‍നിന്നും കിട്ടുന്ന വസ്തുക്കളെ ഔഷധമാക്കി ഈ പ്രശ്നത്തിനു പരിഹാരം കാണാം.

  • കാന്താരിമുളക്: കൊളസ്ട്രോള്‍ കുറയ്ക്കുന്ന വീട്ടുമരുന്നുകളില്‍ പ്രധാനമാണ് കാ‍ന്താരിമുളക്. മുളക് ചേര്‍ത്ത കറികള്‍ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍. മുളകിലടങ്ങിയ കാപ്സൈസിന്‍ അധിക ഊര്‍ജ്ജം ശരീരത്തില്‍ അടിയുന്നത് തടയുന്നു. മാത്രവുമല്ല, രക്തം കട്ട പിടിക്കാതിരിക്കാനും കാ‍ന്താരി സഹായിക്കുന്നു. ഒരു കാ‍ന്താരി രണ്ടു വലിയ സ്പൂണ്‍ തൈരില്‍ അരച്ച് കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണത്രേ.
  •  വെളുത്തുള്ളി: വെളുത്തുള്ളിയ്ക്ക് ആരോഗ്യത്തിനു ഭീഷണി ഉയര്‍ത്തുന്ന ബാക്ടീരിയകളെ നിര്‍വീര്യമാക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് ഭക്ഷണത്തില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുക.
  • കറിവേപ്പില: പതിവായി ആഹാരത്തില്‍ പത്ത് കറിവേപ്പില ഉള്‍പ്പെടുത്തിയാല്‍ ദഹനപ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്ന് പഠനങ്ങള്‍ പറയുന്നു.  കറിവേപ്പില മോരില്‍ ചേര്‍ത്ത് പതിവായി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും.
  • ഇലുമ്പന്‍ പുളി: ഇലുമ്പന്‍ പുളി അഥവാ ചെമ്മീന്‍ പുളി കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഉപ്പിലിട്ടോ, കറിയില്‍ ചേര്‍ത്തോ ഇലുമ്പന്‍ പുളി ഉപയോഗിക്കാം.
  • ചിരട്ട: ട്രൈ ഗ്ലിസറൈഡ് എന്ന കൊഴുപ്പിന്‍റെ ഘടകത്തെ കുറയ്ക്കാന്‍ ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം ഗുണകരമാണ്.
  • ത്രിഫല: താന്നിക്ക, നെല്ലിക്ക, കടുക്ക എന്നിവയുടെ പ്രത്യേക അനുപാതത്തിലുള്ള മിശ്രിതമാണ് ത്രിഫല. ഇവ ഓരോന്നും തുല്യ അളവിലെടുത്ത് പൊടിച്ചു ഒരു ചെറിയ സ്പൂണ്‍ വീതം രാത്രി ആഹാരത്തിനുശേഷം കഴിച്ചാല്‍ ശരീരത്തിലെയും, രക്തത്തിലെയും കൊഴുപ്പിന്‍റെ അംശം കുറയാന്‍ ഇത് സഹായിക്കുന്നതാണ്.
  • മരമഞ്ഞള്‍: മരമഞ്ഞളിലുള്ള ബെര്‍ബാറിന്‍ ട്രൈ ഗ്ലിസറൈഡുകളെ കുറയ്ക്കുന്നതാണ്. അങ്ങനെ കൊളസ്ട്രോള്‍ അളവ് കുറഞ്ഞു കിട്ടുന്നതാണ്.
  • ഉലുവ: ഒരു ചെറിയ സ്പൂണ്‍ ഉലുവ ഒരു രാത്രി വെള്ളത്തിലിട്ടു വെച്ചശേഷം രാവിലെ ചവച്ചു കഴിക്കുക. ഇത് പ്രമേഹം, കൊളസ്ട്രോള്‍ എന്നിവ അകറ്റാന്‍ സഹായിക്കുന്നു. മൂന്നു മാസത്തിലധികം ഇത് തുടരരുത്.

More like this
Related

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...
error: Content is protected !!