വിജയത്തിലേയ്ക്ക് മനോഭാവങ്ങള്‍

Date:

spot_img

ആരുടേയും നക്ഷത്രങ്ങള്‍ എന്നും ഉയര്‍ന്നു നില്‍ക്കില്ല. ചെറിയ തിരിച്ചടികളെ മന:കരുത്തോടെ നേരിട്ട്, തെറ്റ് തിരുത്തി മുന്നേറുന്ന ദൃഡനിശ്ചയമാണ് വിജയപാത. തട്ടിവീഴ്ത്താന്‍ വരുന്ന പാറകളെ നമുക്ക് ചവിട്ടുപടികളാക്കാം.

  • സഹകരിച്ചു പ്രവര്‍ത്തിക്കുക. എത്ര സമര്‍ത്ഥനായാലും സ്ഥാപനങ്ങളില്‍ ഒറ്റയ്ക്ക് മഹാവിജയങ്ങള്‍ നേടാനാവില്ല. ടീമിന്‍റെ താളത്തിനൊത്ത് നീങ്ങണം. വള്ളംകളിയില്‍ താളത്തിനൊത്ത് ഒരേ സമയത്ത് എല്ലാവരും തുഴഞ്ഞാലെ വിജയിക്കൂ.
  • ഏതു ജോലിയിലും 100 ശതമാനം കഴിവും പ്രയോഗിക്കുക.
  • ഏത് കൃത്യവും ഉത്സാഹത്തോടെ ചെയ്യുക. താല്‍പര്യമുള്ളതില്‍മാത്രം ഉത്സാഹം എന്ന രീതി വേണ്ട.
  • ജോലി ആഹ്ലാദമെന്നു കരുതുക.
  • കഠിനാധ്വാനമാണെന്ന് പറയുന്നത് മിക്കപ്പോഴും കഠിനമല്ല. ചിട്ടയൊപ്പിച്ചു സമര്‍പ്പണബുദ്ധിയോടെയുള്ള കൃത്യനിര്‍വ്വഹണം മാത്രമാണത്.
  • എപ്പോഴും പ്രസന്നത പുലര്‍ത്തുക. ദുര്‍മുഖം ആരും ഇഷ്ടപ്പെടുന്നില്ല. കോപം നിയന്ത്രിക്കുക.
  • തീരുമാനങ്ങള്‍ ശരിയായാല്‍മാത്രം പോരാ, അവ വേഗം കൈകൊള്ളുകയും വേണം.
  • കേട്ടതെല്ലാം വെട്ടിവിഴുങ്ങാതെ, മനസ്സിനുള്ളില്‍ വിശകലനം ചെയ്തു നോക്കിയിട്ട് വിശ്വസിക്കുക.
  • പിരിമുറുക്കത്തിലിരുന്നും യുക്തിപൂര്‍വ്വം പ്രവര്‍ത്തിക്കാന്‍ ശീലിക്കുക.
  • നിര്‍ദ്ദിഷ്ട സമയത്ത് ജോലി തീര്‍ക്കണമെന്ന് വരുമ്പോള്‍ പരിഭ്രാമിക്കരുത്. പല സന്ദര്‍ഭങ്ങളിലും ഡെഡ് ലൈനുകളുണ്ടാവും.
  • പുതിയ കാര്യങ്ങള്‍ സന്തോഷത്തോടെ പഠിക്കുക.
  • കീഴ്ജീവനക്കാരെ ജോലിയില്‍ പരിശീലിപ്പിക്കുക.
  • സ്വപ്‌നങ്ങള്‍ മുന്നില്‍വെച്ച് അവ നേടാന്‍ നിരന്തരം ശ്രമിക്കുക.
  • മികവിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച കാട്ടാതിരിക്കുക.
  • അന്യരുടെ വികാരങ്ങള്‍ അറിഞ്ഞു പെരുമാറുക.
  • പരാജയ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് കാലേകൂട്ടി പ്രതിരോധനടപടി കൈകൊള്ളുക.

More like this
Related

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...
error: Content is protected !!