നര്‍മ്മത്തിലൂടെ ചിരിപ്പിച്ചും വില്ലനിസത്തിലൂടെ വെറുപ്പിച്ചും പ്രേക്ഷകരുടെ ഇഷ്ടംനേടിയ കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാനസംരംഭമാണ് പൃഥിരാജ് ചിത്രമായ ബ്രദേഴ്‌സ്‌ഡേ. അദ്ദേഹം തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. ഇഴ മുറുക്കമുള്ള തിരക്കഥയും കൈയൊതുക്കമുള്ള സംവിധാനവും. കലാഭവന്‍ ഷാജോണിനെക്കുറിച്ച് ചെറിയ അതിശയവും അത്ഭുതവുമൊക്കെ കണ്ടിറങ്ങുമ്പോള്‍ തോന്നിപ്പോകും. ഇങ്ങനെയൊക്കെയുള്ള കഴിവുകള്‍ കൂടി അദ്ദേഹത്തില്‍ ഉണ്ടായിരുന്നുവോയെന്ന്.
പൃഥിരാജിന്റെ കിടിലന്‍ ആക്ഷനാണ് ചിത്രത്തില്‍ ആരാധകരെ പിടിച്ചിരുത്തുന്നത്. ലൂസിഫറിന്റെ ഹാംങ്ഓവര്‍ വിട്ടുപോകാത്തതുപോലെയുള്ള ആക്ഷന്‍ രംഗങ്ങള്‍. നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി, അവന്‍ ചാണ്ടിയുടെ മകന്‍ തുടങ്ങിയ ചിത്രങ്ങളിലൊക്കെ ചിരിപ്പിക്കാന്‍ ശ്രമിച്ച് ചിരി ചീറ്റിപ്പോയ പൃഥിരാജ് ഇത്തവണ കുറെക്കൂടി മെച്ചപ്പെട്ടിട്ടുണ്ട്. പാവാടയിലേതുപോലെയുള്ള അനായാസത പൃഥി ഇവിടെയും അവതരിപ്പിച്ചിട്ടുണ്ട്. നയന്‍. എസ്ര, ആദം ജോണ്‍ തുടങ്ങിയ സമീപകാല ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തനായ സാധാരണക്കാരനായ പൃഥിയാണ് ചിത്രത്തിലെ നായകന്‍. പൃഥി- ധര്‍മ്മജന്‍ എന്ന പുതിയൊരു കോമ്പിനേഷനും രൂപപ്പെട്ടിട്ടുണ്ട്. പക്ഷേ അതെന്തുമാത്രം വര്‍ക്കൗട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നതില്‍ സംശയമുണ്ട്.
അത്യന്തം ആകാംക്ഷയും കണ്ണീരും ഉണര്‍ത്തുന്ന തമിഴ്‌നാട് പശ്ചാത്തലത്തില്‍ നിന്ന് കേരള മണ്ണിലേക്ക് ചിത്രം പറിച്ചുനടപ്പെടുമ്പോള്‍ സംഭവിക്കാനിരിക്കുന്നവയെക്കുറിച്ചോര്‍ത്തുള്ള നെഞ്ചിടിപ്പ്് പ്രേക്ഷകനില്‍ ഉണരുന്നുണ്ട്. എന്നാല്‍ പ്രേക്ഷകന്റെ അനുമാനങ്ങളെ തെറ്റിച്ചുകൊണ്ടുള്ള ട്വിസ്റ്റുകള്‍ ചിത്രത്തെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. സംഭവങ്ങളെ നേരാംവണ്ണം കൂട്ടിക്കെട്ടിയും അപഗ്രഥിച്ചും കഥാസന്ദര്‍ഭങ്ങള്‍ക്ക് വ്യക്തതയും കൈവരുത്തിയിട്ടുണ്ട്.
ഐശ്വര്യാലക്ഷ്മി, മഡോണ, മിയ, പ്രയാഗ എന്നിവരും ചിത്രത്തിലുണ്ട്. ഇബ് ലിസിനു ശേഷം മഡോണ നായികയായി വരുന്ന ചിത്രം കൂടിയാണ് ഇത്. പുതിയ രീതിയിലേക്ക് സിനിമ മാറുമ്പോഴും പഴയ അവതരണശൈലിയിലുള്ള സിനിമകള്‍ കാണാനും പ്രേക്ഷകര്‍ ഉണ്ട് എന്നതാണ് ബ്രദേഴ്‌സ് ഡേ പോലെയുള്ള ചിത്രങ്ങള്‍ പറയുന്നത്. അല്ലെങ്കില്‍ നമുക്ക് എല്ലാത്തരം സിനിമകളും വേണമല്ലോ? അമിതമായ പ്രതീക്ഷകള്‍ ഇല്ലാതെ ചെല്ലുന്ന ഒരു പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന കൊമേഴ്ഷ്യല്‍ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്ന ഒരുചിത്രമാണ് ബ്രദേഴ്‌സ് ഡേ എന്ന് ചുരുക്കത്തില്‍ പറയാം. ഫെസ്റ്റിവല്‍ മൂഡില്‍ ചിത്രത്തെ സമീപിക്കുന്നവര്‍ക്ക് ഇത് ഇഷ്ടമാകുക തന്നെ ചെയ്യും.