യുവത്വം നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. പക്ഷേ പ്രായത്തെ പിടിച്ചുകെട്ടുക അത്രയെളുപ്പമല്ല. എന്നാല്‍ ഗ്രീന്‍ ടീ ഉപയോഗത്തിലൂടെ പ്രായത്തെയും രോഗത്തെയും നിലയ്ക്ക് നിര്‍ത്താന്‍ കഴിയും. പോളി ഫിനോള്‍സ് എന്ന ആന്റി ഓക്‌സിഡന്റുകള്‍ ഗ്രീന്‍ടീയില്‍ ധാരാളമായുണ്ട്. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ ഇതേറെ സഹായിക്കുന്നു. ഗ്രീന്‍ ടീ ശരീരത്തിന് കൂടുതല്‍ ഊര്‍ജ്ജം നല്കുന്നു. രക്തയോട്ടം മെച്ചപ്പെടുത്തുന്നു.ക്ഷീണം അകറ്റാനും ശരീരത്തിലെ അമിത കൊഴുപ്പ്, അമിതഭാരം, കുടവയര്‍ എന്നിവ കുറയ്ക്കുന്നതിനും ഗ്രീന്‍ ടീക്ക് കഴിവുണ്ട്. ആരോഗ്യമുള്ളകോശങ്ങള്‍ക്ക് കേടുപാടു വരുത്താതെ കാന്‍സര്‍ കോശങ്ങളെ മാത്രം നശിപ്പിക്കാനും ഗ്രീന്‍ടീ ക്ക് കഴിയുന്നുണ്ട്. അതുപോലെ കുടല്‍, പാന്‍ക്രിയാസ്, ആമാശയം, മൂത്രാശയം, ശ്വാസകോശം, സ്തനം, പ്രോസ്‌റ്റേറ്റ് എന്നിവിടങ്ങളിലെ കാന്‍സര്‍ കുറയ്ക്കുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രണവിധേയമാക്കുന്ന ഗ്രീന്‍ ടീ സ്‌ട്രോക്ക് സാധ്യത കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എന്താ ഇന്നുമുതല്‍ ഗ്രീന്‍ ടീ ശീലമാക്കുകയല്ലേ?