ഭക്ഷണം കഴിക്കാന്‍ പാതി തുകയുമായി വന്നെത്തിയ യാചകനോട് വെയിറ്റര്‍ ചെയ്തത്

Date:

spot_img

നന്മ സുഗന്ധം കണക്കെയാണ്. അതു പൊട്ടിപുറപ്പെടുകയും ചുറ്റുപാടുകളെ പ്രസരിപ്പിക്കുകയും ചെയ്യും. അത്തരമൊരു കഥയാണ് ഫേസ്ബുക്കില്‍ ഒരാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.  കഥയുടെ തുടക്കം ഇങ്ങനെയാണ്.വലിയൊരു  റെസ്റ്റോറന്റിലേക്ക് ഒരു ദരിദ്രന്‍ കയറിച്ചെല്ലുന്നു. അയാളുടെ കയ്യില്‍ ആകെയുള്ളത് 50 സെന്റാണ്. ആ തുക കൊണ്ട് ഊണ് കിട്ടില്ലെന്ന് ഉറപ്പ്. എങ്കിലും അതും നീട്ടി കണ്‍മുമ്പില്‍ നില്ക്കുന്ന യാചകനെ കണ്ടപ്പോള്‍ വെയിറ്ററുടെ മനസ്സലിഞ്ഞു. അയാളുടെ കയ്യില്‍ നിന്ന് പണം വാങ്ങാതെ വെയിറ്റര്‍ അയാള്‍ക്ക് ഒരു ഊണ് വാങ്ങിനല്കി. യാചകന്‍ ഭക്ഷണം കഴിച്ച് നന്ദി പറഞ്ഞ് തിരികെ പോയി. കഥ അവിടം കൊണ്ട് അവസാനിച്ചുവെന്ന് കരുതരുത്.
വെയിറ്ററുടെ ഈ കരുണാപുരസരമായ പ്രവൃത്തി അടുത്ത ടേബിളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ഒരു സ്ത്രീ കാണുന്നുണ്ടായിരുന്നു. വെയിറ്ററെ അഭിനന്ദിക്കണമെന്ന് അവര്‍ക്ക് തോന്നി.

അതുകൊണ്ട് വെയിറ്ററുടെ സന്മനസ്സിനുള്ള പ്രതിഫലമെന്നോണം വലിയൊരു തുക അവര്‍ അവന് ടിപ്പായി നല്കി. മാത്രവുമല്ല വെയിറ്ററുടെ കമ്പനിക്ക് അവന്റെ നന്മയെക്കുറിച്ച് വിശദമായി ഒരു മെയില്‍ അയ്ക്കുകയും ചെയ്തു. ഇങ്ങനെയുള്ള ജോലിക്കാരെയാണ് നമുക്കാവശ്യം എന്ന് പറഞ്ഞ്.

മാത്യു എന്നാണ് ഈ വെയിറ്ററുടെ പേര്. അവന്റെ അച്ഛനാണ് ഈ കഥ ഫേസ്ബുക്കില്‍ കുറിച്ചത്. തങ്ങള്‍ കണ്ടുവളരുന്നതിന് അനുസരിച്ചാണ് മക്കള്‍ നന്മയില്‍ വ്യാപൃതരാകുന്നത്. കുടുംബത്തില്‍ നിന്ന് കിട്ടിയ പരിശീലനമാണ് അതിന് അവരെപ്രേരിപ്പിക്കുന്നതും. മാത്യുവിന്റെ അനുഭവകഥയുടെ ഒരുതലം അതാണ്. മറ്റൊന്ന് ഇതാണ്  ഒരു നന്മ കാണുന്നത് മറ്റൊരാളിലെനന്മയും ഉണര്‍ത്താന്‍ കാരണമാകുന്നു. മാത്യുവിന് ടിപ്പ് നല്കാനും അവനെക്കുറിച്ച് നല്ലതെഴുതാനും കസ്റ്റമറായ സ്ത്രീക്ക് കാരണമായത് അതാണല്ലോ.

നന്മയുടെ സുഗന്ധം എവിടെയും എങ്ങനെയും പ്രസരിക്കട്ടെ.

More like this
Related

ഒറ്റയ്ക്കും മുന്നോട്ടു പോകാം…

തനിച്ചു നിന്നിട്ടുണ്ടോ എപ്പോഴെങ്കിലും? തനിച്ചായി പോയിട്ടുണ്ടോ എപ്പോഴെങ്കിലും?  ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക്...

പച്ചമരത്തണലുകൾ

ജീവന്റെ നിറമാണ് പച്ച ജീവന്റെ നിറവാണ് പച്ച ജീവന്റെ ഗന്ധവും പച്ചതന്നെ....

സദാക്കോ സസാക്കിയും  ഒരിഗമിക് കൊക്കുകളും

1945 ഓഗസ്റ്റ് 6. ലിറ്റിൽ ബോയ് എന്ന് പേരിട്ട അണുബോംബ് ജപ്പാനിലെ...

പ്രായം നോക്കണ്ട, ഏതു പ്രായത്തിലും വളരാം…

വ്യക്തിത്വവികസനത്തിന് കൃത്യമായ പ്രായമുണ്ടോ? ഇന്ന പ്രായം മുതൽ ഇന്ന പ്രായം വരെ...
error: Content is protected !!