മുഖത്തെ പാടു മാറ്റാന്‍ ചില എളുപ്പവഴികള്‍

Date:

spot_img

മുഖത്തെ പാടുകള്‍ പലരുടെയും മനപ്രയാസത്തിന്റെ കാരണങ്ങളിലൊന്നാണ്. അത് പരിഹരിക്കാന്‍ അവര്‍ തേടുന്നത് കൃത്രിമവും ചെലവു കൂടിയതുമായ മാര്‍ഗ്ഗങ്ങളാണ്. എന്നാല്‍ ചെലവുകുറഞ്ഞതും സ്വഭാവികവുമായ മാര്‍ഗ്ഗങ്ങളിലൂടെ ഇതിന് പരിഹാരം കണ്ടെത്താവുന്നതേയുള്ളൂ. അതില്‍ ഏറ്റവും എളുപ്പമാര്‍ഗ്ഗം ഉരുളക്കിഴങ്ങും ഗ്രീന്‍ ടീയും ചേര്‍ത്തുള്ള ഫേസ്പായ്ക്കാണ്. ഒരു ഗ്രീന്‍ടീ ബാഗ്, ഒരു ചെറിയ ഉരുളക്കിഴങ്ങ് എന്നിവയാണ് ഇതിന് വേണ്ടത്. ഗ്രീന്‍ടീ ബാഗ് വെള്ളത്തിലിട്ടു തിളപ്പിക്കുക. ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് അതിന്റെ ജ്യൂസ് എടുക്കുക. ഈ ജ്യൂസിലേക്ക് രണ്ട് ടേബിള്‍സ് സ്പൂണ്‍ ഗ്രീന്‍ ടീ ചേര്‍ത്ത് ഇളക്കുക. മുഖം നന്നായി കഴുകിയതിന് ശേഷം ഇത് മുഖത്തു  തേച്ചുപിടിപ്പിക്കുക. രാത്രി കിടക്കാന്‍ നേരത്ത് ഇങ്ങനെ തേച്ചുപിടിപ്പിച്ചതിന് ശേഷം പ്രഭാതത്തില്‍ കഴുകിക്കളയുക.

ആഴ്ചയില്‍ രണ്ടുമൂന്നു ദിവസം ഇങ്ങനെ ചെയ്താല്‍ പ്രകടമായ മാറ്റം കാണാന്‍ കഴിയും. അതുപോലെ മുഖത്തിന് തിളക്കം ലഭിക്കാനും ഉരുളക്കിഴങ്ങ് ഉപയോഗിക്കാം. ചര്‍മ്മത്തിന് നിറം നല്കുന്ന വൈറ്റമിന്‍ സി ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട. ചര്‍മ്മത്തെ വാര്‍ദ്ധക്യലക്ഷണങ്ങളില്‍ നിന്ന് തടയുന്നതിനും ഉരുളക്കിഴങ്ങ് സഹായിക്കും. ഗ്രീന്‍ ടീയും ചര്‍മ്മസംരക്ഷണത്തിന് അത്യുത്തമമാണ്. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ള ഗ്രീന്‍ ടീ ചര്‍മ്മത്തിന്റെ ചുളിവുകളും വരകളുമെല്ലാം നീക്കാനും ചര്‍മ്മത്തിന് ഉറപ്പും തിളക്കവും നല്കാനും സഹായിക്കുന്നു.

More like this
Related

നന്നായി കുളിക്കാം

കുളിക്കാതെ കിടന്നുറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ  കഴിയാത്തവരാണ് ഭൂരിപക്ഷം മലയാളികളും. നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നായി...

ഗന്ധത്തിലും കാര്യമുണ്ട്

ചില വ്യക്തികളെ ഓർമ്മിക്കുമ്പോൾ തന്നെ മനസ്സിലേക്ക് കടന്നുവരുന്നത് ചില ഗന്ധങ്ങളാണ്.  ആ...

സൗന്ദര്യത്തിന്റെ ടിപ്‌സ്

സൗന്ദര്യം വ്യക്തിനിഷ്ഠമാണ്.  കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം എന്ന് അതുകൊണ്ടാണ് പറയുന്നത്. എങ്കിലും...

ചിലവില്ലാതെ സൌന്ദര്യസംരക്ഷണം

ഭാരിച്ച പണച്ചിലവോ, കഠിനാധ്വാനമോ ഇല്ലാതെ സൌന്ദര്യം നിലനിര്‍ത്തുന്നതിനുള്ള ചില ലളിതമായ മാര്‍ഗ്ഗങ്ങള്‍...
error: Content is protected !!