തുണികള്‍ എന്നും പുതുമയോടെ

Date:

spot_img

വില കൂടിയ തുണികള്‍ വാങ്ങിയാല്‍ മാത്രം പോര, അവ നന്നായി സൂക്ഷിക്കുകയും വേണം. ഇതാ തുണികളുടെ ആയുസ് കൂട്ടാന്‍ ചില വഴികള്‍:-

  • റയോണ്‍സ്, സില്‍ക്ക്, ലേയ്സ്, നെറ്റ്, കമ്പിളി തുടങ്ങി നേര്‍ത്ത തുണിത്തരങ്ങള്‍ ഇളംചൂടുവെള്ളത്തില്‍ കഴുകുക. തിരുമ്മുകയോ, പിഴിയുകയോ ചെയ്യരുത്.
  • പഴയ പട്ടുസാരികള്‍ വീട്ടില്‍തന്നെ സ്റ്റിഫ്‌ ആക്കാം. സാരി കഴുകിയശേഷം അര ബക്കറ്റ് തണുത്ത വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ സാധാരണം പശ ചേര്‍ത്ത് മുക്കി വെയ്ക്കുക. സ്റ്റാര്‍ച് മുക്കുമ്പോള്‍ പട്ടുസാരികള്‍ക്ക് ഉണ്ടാകുന്ന മങ്ങിയ ലുക്ക് ഇതുണ്ടാക്കില്ല.
  • കടുംനിറമുള്ള തുണിത്തരങ്ങള്‍ സ്റ്റാര്‍ച് ചെയ്യുമ്പോള്‍ അവ തിരിച്ചിട്ട ശേഷം മാത്രം ചെയ്യുക. ഇത് തുണിയുടെ നല്ല വശത്ത് വരകളും മറ്റും വീഴുന്നത് തടയും.
  • തുണി മുക്കി വെയ്ക്കുന്ന വെള്ളത്തില്‍ ഒരു പിടി ഉപ്പിടുക. ഇത് നിറം ഇളകുന്നത് തടയും. അര ബക്കറ്റ് വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരി ചേര്‍ക്കുന്നതും നല്ലതാണ്.
  • വാങ്ങിയ തുണി ആദ്യമായി കഴുകുമ്പോള്‍ അവയുടെ ചെറിയൊരു ഭാഗം മാത്രം കഴുകുക. ഇത് ഉണങ്ങുമ്പോള്‍ കഴുകാത്ത ഭാഗവുമായി വെച്ച് നിറം ഇളകുന്നതാണോ എന്ന് നോക്കുക. എളുപ്പത്തില്‍ നിറം ഇളകുന്ന തുണികള്‍ ഡ്രൈക്ലീനിംഗിനു നല്‍കുന്നതാണ് ഉചിതം.
  • പൊടി പിടിച്ചതും, കറ പുരണ്ടതുമായ അടുക്കളത്തുണികള്‍ വൃത്തിയാക്കാന്‍ ആദ്യം സോപ്പും, വാഷിംഗ് സോഡയും ചേര്‍ത്ത് വെള്ളം തിളപ്പിക്കുക. തീ കുറച്ച ശേഷം അതില്‍ അല്പം പാരഫിന്‍ ചേര്‍ത്ത് തുണി അതില്‍ മുക്കി മുപ്പത് മിനിറ്റ് തിളപ്പിക്കുക.
  • സിന്തറ്റിക് തുണിത്തരങ്ങള്‍ കൃത്രിമചൂടിലും നേരിട്ടുള്ള സൂര്യപ്രകാശത്തിലും ഇട്ടുണക്കരുത്. അവ ഞെക്കിപ്പിഴിയുകയോ, പിരിക്കുകയോ ചെയ്യരുത്.
  • സൂര്യപ്രകാശം തുണിയെ ദുര്‍ബ്ബലമാക്കുകയും, മങ്ങിക്കുകയും ചെയ്യും. അതിനാല്‍ ഏറെനേരം തുണികള്‍ വെയിലത്ത് ഇടരുത്. അവ ശരിക്കുണങ്ങുന്നതിനു മുമ്പ് തേയ്ക്കാന്‍ എളുപ്പമാണ്.
  • നിറമുള്ള തുണികള്‍ തിരിച്ചിട്ടുണക്കുന്നത് നിറം മങ്ങുന്നത് തടയും.
  • നനഞ്ഞ തുണികള്‍ ഇടാന്‍ പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ളതോ, അലുമിനിയമോ ആയ ഹാങ്ങറുകള്‍ ഉപയോഗിക്കുക. തടി കൊണ്ടുള്ള ഹംഗറുകള്‍ പലപ്പോഴും കഴുകിയാല്‍ മാറാത്ത കറകള്‍ ഉണ്ടാക്കും.

More like this
Related

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി...

ചെറുപ്പമാകാൻ മനസ് സൂക്ഷിച്ചാൽ മതി

മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ...

സന്തോഷം പണിതുയർത്തുന്ന തൂണുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾക്ക് കാരണക്കാർ മറ്റുളളവരാണെന്ന് കരുതരുത്. തീർച്ചയായും മറ്റുള്ളവർക്ക് നമ്മുടെ...

മനസ്സേ ശാന്തമാകാം

ടെൻഷൻ കൊണ്ട് ജീവിക്കാൻ വയ്യാതായിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികൾ...
error: Content is protected !!