ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴുവരെ ലോക മുലയൂട്ടല്‍ വാരം ആചരിക്കുന്നു. ലോകാരോഗ്യസംഘടന, ഐക്യരാഷ്ട്ര ശിശുക്ഷേമ സമിതി എന്നിവയുടെ സഹകരണത്തോടെയാണ് മുലയൂട്ടല്‍ വാരം ആചരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടലിന്റെ ്പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മാതാപിതാക്കള ശാക്തീകരിക്കുക, മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ വര്‍ഷത്തെ മുലയൂട്ടല്‍ വാരാചരണത്തിന്റെ മുദ്രാവാക്യം.
മുലയൂട്ടലിനെക്കുറിച്ച് പലരും ഇന്നും തെറ്റായ വിചാരങ്ങള്‍ കൊണ്ടുനടക്കുന്നുണ്ട്.യഥാര്‍ത്ഥത്തില്‍ പ്രകൃതി നല്കിയ വലിയൊരു വരദാനമാണ് മുലപ്പാല്‍. അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരികമായ അടുപ്പം സ്ഥാപിക്കുന്നതു കൂടാതെ ഒരു അമ്മയെ സംബന്ധിച്ച് നിരവധിയായ ശാരീരിക നന്മകളും മുലയൂട്ടുന്നതിലൂടെ ലഭിക്കുന്നുണ്ട്. ഗര്‍ഭാവസ്ഥയില്‍ ഉണ്ടായിരുന്ന അമിതവണ്ണം സ്വഭാവികമായി കുറയാനും പ്രസവം കഴിഞ്ഞാല്‍ ഉടനെ ഗര്‍ഭാശയം പഴയ അവസ്ഥയിലേക്ക് ചുരുങ്ങാനും മുലയൂട്ടല്‍ സഹായിക്കുന്നു. സ്തനാര്‍ബുദം, അണ്ഡാശയ,ഗര്‍ഭാശയ കാന്‍സറുകള്‍ എന്നിവയും മുലയൂട്ടലിലൂടെ പ്രതിരോധിക്കാനാ വും. ഇനി കുഞ്ഞുങ്ങളെ സംബന്ധിച്ചും മുലപ്പാല്‍ ഏറെ ആരോഗ്യപ്രദമാണ്. സ്വഭാവികമായും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇതിന് കഴിവുണ്ട്. കുട്ടികളിലെ അമിതവവണ്ണം തടയുന്നു, ബുദ്ധിവികാസം വര്‍ദ്ധിപ്പിക്കുന്നു, പലതരം കാന്‍സറുകള്‍, ചെവിയിലെ രോഗാണുബാധകള്‍, ശ്വാസകോശ രോഗാണുബാധകള്‍, അലര്‍ജികള്‍, ആസ്തമ തുടങ്ങിയവ ഒരു പരിധിവരെ തടയാനും മുലപ്പാലിന് ശക്തിയുണ്ട്.
എളുപ്പവഴികള്‍ നോക്കുന്നവര്‍ക്ക് മുലയൂട്ടല്‍ ശ്രമകരമായ ഒരു കാര്യമാണ്. കാരണം ഉറക്കമിളയ്ക്കലും അതുപോലെയുളള പല ബുദ്ധിമുട്ടുകളും അത് നല്കുന്നുണ്ട്. എന്നാല്‍ മറ്റെന്തിനെക്കാളും കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്ന അമ്മമാര്‍ മുലയൂട്ടുകതന്നെ ചെയ്യും. കാരണം സ്‌നേഹമയികളായ അമ്മമാര്‍ക്ക് തങ്ങളുടെ കുഞ്ഞുങ്ങള്‍ തന്നെയാണ് വലുത്.