കുട്ടികളെക്കുറിച്ച് ഇപ്പോള്‍ എല്ലാ മാതാപിതാക്കള്‍ക്കും ഒരുപാട് പരാതികളുണ്ട്. അവര്‍ കൂടുതല്‍ നേരം ടിവി കാണുന്നു, മൊബൈല്‍ ഉപയോഗിക്കുന്നു. വറുത്തതും പൊരിച്ചതും കൂടുതല്‍ ഉപയോഗിക്കുന്നു. പക്ഷേ മക്കള്‍ ഇങ്ങനെയായത് അവരുടെ മാത്രം കുറ്റമാണോ. മാതാപിതാക്കള്‍ നല്കുന്ന തെറ്റായ ശീലങ്ങളും മാതൃകകളുമാണ് കുട്ടികള്‍ കണ്ടുവളരുന്നത്. വൈകി ഉറങ്ങുന്ന മാതാപിതാക്കളെ കണ്ടുവളരുന്ന മക്കളും സ്വഭാവികമായും വൈകി മാത്രം ഉറങ്ങുകയും വൈകി മാത്രം ഉണര്‍ന്നെണീല്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും നല്ല മാതൃക കാണിച്ചുകൊടുക്കുകയും ചെയ്യുന്നത് മക്കള്‍ ആരോഗ്യപ്രദമായ ജീവിതശൈലി നയിക്കുന്നതിന് കാരണമായിത്തീരും. എന്തൊക്കെയാണ് നല്ല ആരോഗ്യ ശീലങ്ങള്‍ എന്നല്ലേ പറയാം.
നല്ല ഉറക്കം
കുട്ടികള്‍ക്ക് മതിയായ ഉറക്കം അത്യാവശ്യമാണ്. നന്നായി ഉറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ ദിവസം മുഴുവന്‍ അവര്‍ നിരുന്മേഷവാരായിരിക്കും. ശരീരത്തെയും മനസ്സിനെയും ഉറക്കക്കുറവ് ഒന്നുപോലെ ബാധിക്കും. ്‌രോഗപ്രതിരോധശേഷി, മെറ്റബോളിസം എന്നിവയെ ഉറക്കക്കുറവ് ബാധിക്കും. അതുകൊണ്ട് കുട്ടികളുടെ ആരോഗ്യപ്രദമായ ജീവിതത്തിന് ഉറക്കത്തിന് മുന്‍ഗണന കൊടുക്കണം.
സൂര്യപ്രകാശം
കുട്ടികളെ വെയില്‍ കൊള്ളിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നവരാണ് പല മാതാപിതാക്കളും. നിറം മങ്ങും. അസുഖം വരും എന്നെല്ലാമാണ് ഇതിന് കാരണമായി മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ മതിയായ സൂര്യപ്രകാശം ശരീരത്തില്‍ ഏല്്ക്കുന്നില്ലെങ്കില്‍ രോഗപ്രതിരോധ ശേഷിയെ അത് ദോഷകരമായി ബാധിക്കും. വിറ്റമിന്‍ ഡിയുടെ അപര്യാപ്തതയ്ക്കും ഇ്ത് വഴി തെളിക്കും. അതുകൊണ്ട് കൂടുതല്‍ സമയം മുറിക്കുള്ളില്‍ തളച്ചിടാതെ കുട്ടികളെ പുറത്തേക്ക് കൊണ്ടുപോകണം.
ശുദ്ധജലം
കുട്ടികള്‍ക്ക് ശുദ്ധജലം അത്യാവശ്യമായ ഘടകമാണ്. ശുദ്ധജലം നല്ല അളവില്‍ കൊടുക്കുകയും വേണം. കുപ്പിയിലടച്ചതും ശീതീകരിച്ചതുമായ വെള്ളം കുടിക്കാനായിരിക്കും താല്പര്യമെങ്കിലും അതൊരു ശീലമായി വളര്‍ത്തരുത്. സാധിക്കുന്നവര്‍ കിണറുകളിലെ ശുദ്ധവെള്ളം കോരി പ്രഭാതത്തിലെങ്കിലും കുടിക്കാന്‍ കൊടുക്കുന്നത് നല്ലതാണ്.