സ്ത്രീകളുടെ സമ്മര്‍ദ്ദം കുറയ്ക്കണോ ഇങ്ങനെയും ചില മാര്‍ഗങ്ങളുണ്ട്

Date:

spot_img

വിവാഹിതരായ സ്ത്രീകള്‍ കൂടുതലായി സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാകുന്നതായി പുതിയ പഠനങ്ങള്‍ പറയുന്നു.സ്്ത്രീകളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നത് പലപ്പോഴും അവരുടെ ഭര്‍ത്താക്കന്മാരുമാണ്. 46 ശതമാനം സ്ത്രീകളുടെയും അഭിപ്രായമാണ് ഇത്. 10 ല്‍ 8.5 ആണ് അമ്മമാരിലെ സ്‌ട്രെസ് ലെവല്‍. എങ്ങനെയാണ് സ്ത്രീകള്‍ക്ക് സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കഴിയുന്നത് എന്ന് നോക്കാം.

ജോലികള്‍ പങ്കാളിയുമായി പങ്കുവയ്ക്കുക
കുടുംബമാകുമ്പോള്‍ പലപല ഉത്തരവാദിത്തങ്ങള്‍ ഉണ്ടാകും. ജോലിഭാരങ്ങളും ഉണ്ടാകും. ഭാര്യ ഉദ്യോസ്ഥ കൂടിയാകുമ്പോള്‍ കാര്യം പറയുകയും വേണ്ട. ഓഫീസിലേക്കുള്ള ഓട്ടവും കുട്ടികളുടെ നോട്ടവും അടുക്കളകാര്യവും എല്ലാം കൂടി കലങ്ങിമറിയുന്നുണ്ടാവും. എല്ലായിടത്തും തന്റെ കൈ എത്തുമോ എന്ന ചിന്ത അവളെ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമയാക്കും. ഇത്തരം സന്ദര്‍ഭങ്ങളെ ഒഴിവാക്കാനായി ഭര്‍ത്താവുമായി ഉത്തരവാദിത്തങ്ങള്‍ പങ്കുവയ്ക്കുകയാണ് നല്ലൊരു വീട്ടമ്മ ചെയ്യേണ്ടത്. അത് അടുക്കളയിലെ ജോലിക്കാര്യം മുതല്‍ കുട്ടിയുടെ പരിചരണം വരെയാകാം. എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാന്‍ ഒരാളുണ്ടാകുമ്പോള്‍ സ്ത്രീയുടെ സമ്മര്‍ദ്ദത്തിന് ഒരു പരിധിവരെ അയവ് ലഭിക്കും.

റോള്‍ മാറ്റങ്ങള്‍ അംഗീകരിക്കുക
അവിവാഹിതയായി കഴിയുമ്പോഴുള്ള അവസ്ഥയല്ല വിവാഹിതയാകുമ്പോള്‍. പിന്നീട് അമ്മയായിക്കഴിയുമ്പോള്‍ വീണ്ടും അവസ്ഥയില്‍ മാറ്റം വരുന്നു. അവസ്ഥയില്‍ മാറ്റം വരുന്നു എന്നതിന് അര്‍ത്ഥം കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ വഹിക്കേണ്ടിവരുന്നു എന്നതാണ്. കൂടുതല്‍ ജോലി ചെയ്യാനുണ്ട് എന്നും അതിനര്‍ത്ഥമുണ്ട്. ഇങ്ങനെ സ്വന്തം അവസ്ഥകളെക്കുറിച്ചും റോളുകളെക്കുറിച്ചുമുള്ള തിരിച്ചറിവും  മാറ്റങ്ങളെ സ്വീകരിക്കാനുള്ള സന്നദ്ധതയും സമ്മര്‍ദ്ദങ്ങളെ കീഴടക്കാന്‍ സഹായകമാകും.

പ്രശ്‌നങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുക
താന്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളെക്കുറിച്ച് പങ്കാളിയുമായി തുറന്നു സംസാരിക്കുക. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാര്‍ഗ്ഗങ്ങളുണ്ട്. ഈഗോ വിട്ട് തുറന്ന സംഭാഷണത്തിന് സന്നദ്ധമാകുക.

അമിതമായ പ്രതീക്ഷകള്‍ കുറയ്ക്കുക
കുടുംബജീവിതത്തെക്കുറിച്ചും ജീവിതപങ്കാളിയെക്കുറിച്ചുമുള്ള അമിതമായ പ്രതീക്ഷകള്‍ ഇല്ലാതിരിക്കുന്നത് സമ്മര്‍ദ്ദങ്ങളെ ഒരുപരിധിവരെ കുറയ്ക്കും. സിനിമയിലും സാഹിത്യത്തിലും കാണുന്നതല്ല യഥാര്‍ത്ഥ ജീവിതമെന്ന് മനസ്സിലാക്കണം. അമിതമായ പ്രതീക്ഷകള്‍ക്ക് ഒത്തവിധം പങ്കാളി പെരുമാറാതെ വരുമ്പോള്‍ അവിടെ നിരാശയും സങ്കടവും കടന്നുവരും. അത് സമ്മര്‍ദ്ദങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്യും.

More like this
Related

മനസ്സമാധാനം വേണോ…

കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി...

ചെറുപ്പമാകാൻ മനസ് സൂക്ഷിച്ചാൽ മതി

മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ...

നല്ല അമ്മയുടെ ലക്ഷണങ്ങൾ

നല്ല അമ്മയായിത്തീരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.  ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും. എന്നാൽ...

സന്തോഷം പണിതുയർത്തുന്ന തൂണുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾക്ക് കാരണക്കാർ മറ്റുളളവരാണെന്ന് കരുതരുത്. തീർച്ചയായും മറ്റുള്ളവർക്ക് നമ്മുടെ...
error: Content is protected !!