പുതിയ ജോലിയില്‍ പ്രവേശിക്കുമ്പോള്‍

Date:

spot_img

പുതിയ ജോലിയില്‍ ചേരാന്‍ ചെല്ലുമ്പോള്‍ പലവിധ പരിഭ്രമങ്ങള്‍ ഉണ്ടാകും മനസ്സില്‍. പരിചയമില്ലാത്ത അന്തരീക്ഷം, സഹപ്രവര്‍ത്തകര്‍, അവരുടെ മുന്നില്‍ താന്‍ ഒന്നുമല്ലാതായി പോകുമോ എന്ന പേടി, ഭാവിയെ കുറിച്ചുള്ള ആശങ്ക, ഇങ്ങനെ പല വിധ ചിന്തകള്‍ ആവും, മനസ്സില്‍. ഇതിനെയൊക്കെ നേരിടാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഇതാ:-

  • നിങ്ങള്‍ക്ക് വിവരമില്ലെന്ന രീതിയില്‍ സീനിയര്‍മാര്‍ പെരുമാറിയേക്കാം. അത് എന്നെ ഒരു കാരണവശാലും അലട്ടില്ല എന്ന് മനസ്സില്‍ ഉറപ്പിക്കുക.
  • ജോലിക്കര്യങ്ങള്‍ പഠിക്കാന്‍ പരമാവധി താത്പര്യം കാണിച്ചു പ്രവര്‍ത്തിക്കുക.
  • ഉത്തരവാദിത്തങ്ങള്‍ സന്തോഷത്തോടെ ഏറ്റെടുക്കുക.
  •  സ്ഥാപനത്തിന്റെ രീതി സ്വീകരിക്കുക. നിങ്ങളുടെ രീതി സ്ഥാപനം സ്വീകരിക്കണമെന്ന് ആഗ്രഹിക്കരുത്.
  •  സ്ഥാപനത്തിലെ നിയമങ്ങളെല്ലാം കൃത്യമായി അനുസരിക്കുക.
  •  ജോലിഭാരം, ബോസിന്റെ ശാസനകള്‍, സഹപ്രവര്‍ത്തകരുടെ നിസ്സഹകരണം എല്ലാം നിങ്ങളെ വിയര്‍പ്പിച്ചേക്കാം. അപ്പോഴും വിയര്‍പ്പില്‍ മുങ്ങി മരിച്ചവരില്ലെന്ന് ഓര്‍ക്കുക.
  •  മേലധികാരിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും, സംശയങ്ങള്‍ ചോദിച്ചു പരിഹരിക്കുകയും ചെയ്യുക.
  •  ടീം പ്ലെയര്‍ ആണെന്ന് പ്രവൃത്തി കൊണ്ട് ബോധ്യപ്പെടുത്തുക.
  •  അടിയന്തിരഘട്ടങ്ങളില്‍ പതറാതെ സമചിത്തത പാലിക്കുക.
  •  വിവരങ്ങള്‍ സഹപ്രവര്‍ത്തകരുമായി പങ്കിടുക. എത്രയും പെട്ടെന്ന് മനസ്സിനിണങ്ങിയ ഒരു സുഹൃത്തിനെ സഹപ്രവര്‍ത്തകരില്‍നിന്നും കണ്ടെത്തുക.
  •  നല്ല കേള്‍വിക്കാരാകുക. പക്ഷെ, ഓഫീസ് ഗോസ്സിപ്പുകള്‍ക്ക് ചെവി കൊടുക്കാതിരിക്കുക. അത്തരം സദസ്സുകളില്‍നിന്നും പരമാവധി ഒഴിഞ്ഞു നില്‍ക്കുക. ഓര്‍ക്കുക, മറ്റൊരാളെക്കുറിച്ച് നിങ്ങളുടെ അടുക്കല്‍ കുറ്റം പറയുന്നയാള്‍ നിങ്ങളെക്കുറിച്ച് മറ്റുള്ളവരോടും കുറ്റം പറയും.
  •  തര്‍ക്കം വേണ്ട, ചര്‍ച്ച മതി. അതാവട്ടെ നിങ്ങളുടെ നിലപാട്.
  •  സഹപ്രവര്‍ത്തകരെക്കുറിച്ചുള്ള കാര്യങ്ങള്‍ ബോസ് അന്വേഷിക്കട്ടെ. ആരെയും കുറ്റപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കരുത്.
  •  ബോസിനെ സ്വാധീനിക്കാനോ, കൈമണിയടിക്കാനോ ശ്രമിക്കരുത്. അത് സഹപ്രവര്‍ത്തകര്‍ക്കിടയില്‍ പെട്ടെന്ന് നിങ്ങളുടെ പ്രതിച്ഛായ കളയും.
  •  ഇടപാടുകാരോട് അനുഭാവപൂര്‍വ്വം പ്രവര്‍ത്തിക്കുക.
  •  സമയനിഷ്ഠ പാലിക്കുക. ജോലിയ്ക്ക് വൈകിയെത്താതിരിക്കുക.
  •   ജോലിസ്ഥലത്തിനു യോജിച്ച വേഷം ധരിക്കുക.
  •   അന്യരെ പഴിക്കാതിരിക്കുക.
  •  തെറ്റ് വന്നുപോയാല്‍ സമ്മതിച്ച്, ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കുക.
  •  കമ്പനി രഹസ്യങ്ങള്‍ ആര്‍ക്കും ചോര്‍ത്തിക്കൊടുക്കാതിരിക്കുക.
  •  സത്യസന്ധമായി മാത്രം പെരുമാറുക. അത് നിങ്ങളുടെ മതിപ്പ് കൂട്ടും.

ജോലിയുടെ തുടക്കത്തില്‍ വേണമെന്ന് പറഞ്ഞതെല്ലാം തുടര്‍ന്നും ആവശ്യമാണ്. തുടക്കത്തില്‍ ഇവ കൂടുതല്‍ ശ്രദ്ധിക്കണമെന്നു മാത്രം.

More like this
Related

ബോസാണോ? ഇതൊക്കെ അറിഞ്ഞിരിക്കണേ…

പ്രശസ്തമായ കമ്പനികളുടെ തലപ്പത്തിരിക്കുന്ന,  നൂറുകണക്കിന് ജോലിക്കാരുടെ  ബോസായിരിക്കാം നിങ്ങൾ. ആ സ്ഥാനത്തിരിക്കാനുള്ള...

വൃത്തിയായി സ്വയം പരിചയപ്പെടുത്തൂ

ജോലി സംബന്ധമായ അഭിമുഖങ്ങളിൽ പലപ്പോഴും കടക്കേണ്ട കടമ്പയാണ് സെൽഫ് ഇൻട്രൊഡക്ഷൻ. മാറിയ...

നിങ്ങൾ നിങ്ങളെക്കുറിച്ച് പറയരുതാത്ത കാര്യങ്ങൾ

'ഇനി നിങ്ങളെക്കുറിച്ച് സംസാരിക്കൂ.''എന്തൊക്കെയാണ് നിങ്ങളുടെ സ്ട്രങ്ത്.''നിങ്ങളെക്കുറിച്ച് സഹപ്രവർത്തകരുടെ അഭിപ്രായം എന്താണ്?' ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ...

ജോലിയിൽ സന്തോഷിക്കാം

Happiness is a direction not a place (Sydney j...
error: Content is protected !!