പരിസരശുദ്ധിയില്ലാത്ത വാസസ്ഥലം, പലതരം ജനങ്ങള്‍ ഒത്തുചേരുന്ന തിരക്കുള്ള സ്ഥലങ്ങള്‍, ശുചിത്വമില്ലാത്ത ശൌചാലയങ്ങള്‍, വളരെ നാളുകളായി അഴുക്കുവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലം ഇവയെല്ലാം വൈറസ് കൃമികളെ പരത്തുന്ന കേന്ദ്രങ്ങളാണ്. വൈറസ് രോഗങ്ങളില്‍നിന്നും രക്ഷനേടാനും, അതിനെ അതിജീവിക്കാനുമുള്ള ചില മുന്‍കരുതലുകളെക്കുറിച്ച് ഡോക്ടര്‍മാര്‍ നല്കുന്ന ചില ടിപ്സ് ഇതാ:-
- എലി തൊട്ട ഭക്ഷണം അറിയാതെ കഴിച്ചാലോ, എലികളുടെ സ്പര്‍ശമേറ്റ വെള്ളം കുടിച്ചാലോ ആണ് എലിപ്പനി ഉണ്ടാവുന്നത്. വൈറസ് പനി ആയതുകൊണ്ട് ഇത് പെട്ടെന്ന് പകരാനുള്ള സാധ്യത ഏറെ കൂടുതലാണ്.
- ബ്രെയിന്‍ ഫീവര്‍ കാറ്റിലൂടെ പകരുന്ന രോഗമാണ്. വൈറസ് ഇന്ഫക്ഷന് (പകര്‍ച്ചവ്യാധി) ഉള്ളവരെ വളരെ ശ്രദ്ധയോടെ ചികിത്സാവിധേയമാക്കേണ്ടതാണ്.
- വൈറസ് ഇന്ഫക്ഷന് ഉള്ളവര്‍ തല്ക്കാലത്തെയ്ക്ക് മാസ്ക് ധരിക്കേണ്ടത് എല്ലാവര്ക്കും നല്ലതാണ്.
- വൈറസ് ബാധിച്ചവര്‍ ഉപ്പിട്ട ചൂടുവെള്ളം കവിള് കൊണ്ടാല്‍ വൈറസ് മറ്റുള്ളവരിലേയ്ക്ക് പകരാതിരിക്കും.
- വൈറസുകള്‍ മിക്കവാറും കാറ്റിലൂടെയും വെള്ളത്തിലൂടെയും പെട്ടെന്ന് പകരും. അതുകൊണ്ട് ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക.
- ശുചിത്വമില്ലാത്ത പാതയോര തട്ടുകടകള്‍, ഉന്തുവണ്ടിയില്‍ വില്‍ക്കുന്ന പാനീയങ്ങള്‍, കൃത്രിമനിറം ചേര്‍ത്ത ഐസ്ക്രീമുകള്‍ എന്നിവയൊക്കെ വൈറസുകളെ ക്ഷണിച്ചു വരുത്തുന്ന ഘടകങ്ങളാണ്.
- രോഗം പരത്തുന്ന കൃമികള്‍ ബാധിക്കാതിരിക്കാന്‍ ദിവസം രണ്ടുനേരം പല്ല് തേയ്ക്കുകയും, കുളിക്കുകയും, വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുക. ഭക്ഷണം കഴിക്കുന്നതിനു മുമ്പായി കൈകള്‍ നല്ലപോലെ കഴുകി ശുദ്ധി വരുത്തുക.
- ഭക്ഷണത്തില്‍ എപ്പോഴും സത്തുള്ള പച്ചക്കറികള്‍, ചീര, ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാല്‍ വൈറസ് എന്ന വില്ലനില്‍നിന്നും ഒരുപരിധി വരെ രക്ഷ നേടാം.