പുരുഷ വന്ധ്യത വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുരുഷന്റെ വസ്ത്രധാരണ രീതിയും കുറ്റമറ്റതാകേണ്ടത്. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്ന പുരുഷന്മാരില്‍ ബീജങ്ങളുടെ എണ്ണം കുറയുന്നതായിട്ടാണ് മെഡിക്കല്‍ സയന്‍സ് കണ്ടെത്തിയിരിക്കുന്നത്. വൃഷണത്തിന്റെ താപനില സാധാരണ ശരീര ഊഷ്മാവിലും രണ്ടു ഡിഗ്രി താഴെയാണ്. ഇറുക്കമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതുമൂലം വൃഷണങ്ങളിലെ താപനില വര്‍ദ്ധിച്ച് ബീജോല്പാദനം കുറയുന്നു. ഇതുകൊണ്ടാണ് പുരുഷന്മാര്‍ ഇറുകിയ വസ്ത്രം ധരിക്കരുതെന്ന് നിഷ്‌ക്കര്‍ഷിക്കുന്നത്. ഇറുകിയ വസ്ത്രം പോലെ തന്നെ പുരുഷന്മാര്‍ക്ക് ദോഷം ചെയ്യുന്നതാണ് പുകവലി, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ തുടങ്ങിയവ. അമിതവണ്ണവും കൊഴുപ്പ്അധികമുള്ള ഭക്ഷണവും ബീജങ്ങളുടെ തന്മാത്രലെവലില്‍ തകരാറുകള്‍ക്ക് കാരണമാകും. പൂരിത കൊഴുപ്പടങ്ങിയ ആഹാരവും ബീജങ്ങളുടെ ഗുണനിലവാരം തകരാറിലാക്കും.
വന്ധ്യതാപ്രശ്‌നങ്ങള്‍ നേരിടുന്ന പുരുഷന്മാര്‍ ടൂവീലര്‍, സൈക്കിള്‍ യാത്രകളിലും നിയന്ത്രണം വരുത്തേണ്ടതാണ്. സീറ്റിന്റെ സമ്മര്‍ദ്ദം ഉദ്ധാരണതകരാറുകള്‍ക്ക് കാരണമാകുന്നുണ്ട്. അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക, ടൂവീലര്‍ യാത്രകളില്‍ നിയന്ത്രണം വരുത്തുക, പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ധാരാളം കഴിക്കുക എന്നിവയെല്ലാമാണ് പുരുഷന്മാര്‍ ചെയ്യേണ്ടത്. അതുപോലെ പുകവലി, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ എന്നിവയില്‍ന ിന്ന് അകന്നുനില്ക്കുകയും ചെയ്യുക.