ഫേസ് ആപ്പ് കലക്കി, നിമിഷനേരം കൊണ്ട് സെലിബ്രിറ്റികള്‍ വാര്‍ദ്ധക്യത്തിലെത്തി

Date:

spot_img

സോഷ്യല്‍ മീഡിയ കഴിഞ്ഞ ദിവസങ്ങളിലായി കൊണ്ടാടിയത് ഫേസ് ആപ്പ് എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ്. സെലിബ്രിറ്റികളാണ് ഇതിനെ വൈറലാക്കിയത്. പ്രായമാകുമ്പോള്‍ തങ്ങളുടെ രൂപം എങ്ങനെയായിരിക്കും എന്നാണ് ഇതിലൂടെ അവരോരുത്തരും കാണിച്ചുതന്നത്.

മലയാളത്തില്‍ നിന്ന് ടൊവിനോ, കുഞ്ചാക്കോ ബോബന്‍, കാളിദാസ് ജയറാം,വിനയ് ഫോര്‍ട്ട്, മഞ്ജുവാര്യര്‍ തുടങ്ങിയവരാണ് ഫേസ് ആപ്പ് ചലഞ്ച് ഏറ്റെടുത്ത് അമ്പരപ്പ് സൃഷ്ടിച്ചത്. പെട്ടെന്നൊരു നിമിഷം കൊണ്ട് സോഷ്യല്‍ മീഡിയായില്‍ തങ്ങളുടെ ഇഷ്ടതാരങ്ങളുടെ പ്രായം ചെന്ന രൂപങ്ങള്‍ കണ്ട് ആരാധകര്‍ അമ്പരന്നുപോയിരുന്നു. പിന്നെയാണ് ഫേസ് ആപ്പ് ആണ് ഇതിന് പിന്നിലെന്ന് മനസ്സിലായത്.
ഇതില്‍ ആദില്‍ ഇബ്രാഹിമിന്റെ ഫേസ് ആപ്പ് കുറെക്കൂടി രസകരമായി. മമ്മൂട്ടിക്കൊപ്പം പ്രായമായ  താന്‍ നില്ക്കുന്ന ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് ആദില്‍ കുറിച്ചത് ആണ് രസകരമായത്. തനിക്ക് പ്രായമായാലും മറ്റേ ആള്‍ക്ക് ഒരിക്കലും പ്രായം കൂടില്ല എന്നായിരുന്നു ആദിലിന്റെ കുറിപ്പ്.

More like this
Related

മണ്ണ്

ഒരാൾക്ക് എന്തുമാത്രം ബാങ്ക് ബാലൻസ് ഉണ്ട് എന്നതോ വലിയ വീടും സ്വർണ്ണവും...

കീര്‍ത്തി സുരേഷ് ഇനി ഹിന്ദി പറയും

ബാലതാരമായി അഭിനയരംഗത്തേക്ക് വന്ന കീര്‍ത്തി സുരേഷ് നായികയായി ബോളിവുഡിലേക്ക്. അജയ് ദേവ്ഗണിന്റെ...

അല്ലു അര്‍ജുന്‍ ചിത്രത്തില്‍ നിന്ന് പ്രിയാ വാര്യര്‍ ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ട്?

പ്രിയാ വാര്യര്‍ക്ക് ഒരു ആമുഖം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഒരൊറ്റ കണ്ണിറുക്കലിലൂടെ ഭാഷയുടെയും...

സ്വന്തം ജിമ്മുമായി ടൈഗര്‍ ഷറോഫ്…

സിനിമാതാരങ്ങള്‍ ബിസിനസിലേക്ക് തിരിയുന്നത് ഒരു ഭാഷയിലും പുതുമയുള്ള കാര്യമൊന്നുമല്ല. വിവിധ മേഖലകളിലാണ്...
error: Content is protected !!