കുടിവെള്ളം മലിനമാകുന്നു, മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നു

Date:

spot_img

പ്രധാനമായും ജലത്തിലൂടെ വ്യാപകമായികൊണ്ടിരിക്കുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. വൈറസാണ് രോഗഹേതു. കരള്‍ ഉത്പാദിപ്പിക്കുന്ന പിത്തരസത്തിന്റെ അളവ് കൂടുകയോ അവയുടെ വഴിയില്‍ തടസ്സമുണ്ടാവുകയോ ചെയ്യുമ്പോള്‍ പിത്തരസത്തിലെ ബിലിറൂബിന്‍ എന്ന മഞ്ഞ വര്‍ണ്ണവസ്തു രക്തത്തില്‍ കൂടുന്നു.

ഇതാണ് മഞ്ഞപ്പിത്തം. കണ്ണിന്റെ വെള്ളഭാഗം, മൂത്രം എന്നിവയില്‍ മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നതാണ് ആരംഭലക്ഷണങ്ങള്‍. പനി, ഓക്കാനം, ചൊറിച്ചില്‍ എന്നിവയുംമഞ്ഞപ്പിത്തത്തിന് കണ്ടുവരാറുണ്ട്.  പ്രി ഹെപ്പാറ്റിക്, ഹെപ്പാറ്റിക്, പോസ്റ്റ് ഹെപ്പാറ്റിക് എന്നിങ്ങനെ മൂന്നുതരത്തിലാണ് മഞ്ഞപ്പിത്തത്തെ തിരിച്ചിരിക്കുന്നത്. കരള്‍ രോഗങ്ങള്‍, രക്തകോശ തകരാറുകള്‍ എന്നിവ കൊണ്ടും മഞ്ഞപ്പിത്തം വരാറുണ്ട്.  കരളിന് വിശ്രമം കൊടുക്കുക, മദ്യപാനം അവസാനിപ്പിക്കുക, എണ്ണ, കൊഴുപ്പ് എന്നിവ നിര്‍ത്തുക ഇവയെല്ലാമാണ് മഞ്ഞപ്പിത്തരോഗികള്‍ ചെയ്യേണ്ടത്. ജലത്തിലൂടെയാണ്  മഞ്ഞപ്പിത്തം കൂടുതലായി വ്യാപകമാകുന്നത് എന്നതിനാല്‍ രോഗിയുടെ വിസര്‍ജ്യവസ്തുക്കള്‍ കുടിവെള്ളവുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കാന്‍ ് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

More like this
Related

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...
error: Content is protected !!