ഭാരതത്തെ സംബന്ധിച്ചുള്ള ചില കൌതുകകരമായ കാര്യങ്ങള്‍

Date:

spot_img

1. ലോകത്തെ തന്നെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന പോസ്റ്റ്‌ ഓഫീസ് ഭാരതത്തിലാണ് ഉള്ളത്. ഇന്ത്യയില്‍ ഏതാണ്ട് 1, 55,015 – ലധികം പോസ്റ്റ്‌ ഓഫീസുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ലോകത്തില്‍തന്നെയുള്ള തപാല്‍ശ്രുംഖലയില്‍ ഏറ്റവും വലുതാണ്‌. ആ കൂട്ടത്തില്‍തന്നെ ഏറ്റവും കൌതുകകരമായ ഒന്നാണ് വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന പോസ്റ്റ്‌ ഓഫീസ്. ശ്രീനഗറിലെ ഡാല്‍ തടാകത്തിലാണ് ഈ പോസ്റ്റ്‌ ഓഫീസ് സ്ഥിതിചെയ്യുന്നത്. 2011 ആഗസ്റ്റിലാണ് ഈ പോസ്റ്റ്‌ ഓഫീസ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.

2. ഭാരതത്തില്‍ ഏറ്റവുമധികം ജനങ്ങള്‍ ഒത്തുചേരുന്ന അവസരമാണ് കുംഭമേള. ഏതാണ്ട് 75 ദശലക്ഷം ജനങ്ങള്‍ കുംഭമേളയില്‍ പങ്കു ചേരുന്നു. 12 വര്‍ഷം കൂടുമ്പോഴാണ് കുംഭമേള സംഘടിപ്പിക്കുന്നത്. ഈ മേളയില്‍ എത്തിച്ചേരുന്ന ജനങ്ങള്‍ ഇത്രയും ഉള്ളതുകൊണ്ട് മറ്റൊരു കൌതുകം കൂടിയുണ്ട്. ബഹിരാകാശത്തുനിന്നും ദൃശ്യമാണത്രെ, കുംഭമേള.

3. തലമുടി വൃത്തിയാക്കുന്ന ഷാമ്പൂ എന്ന ലോകത്താകെ ജനകീയമായ സൌന്ദര്യവസ്തു ഇന്ത്യയില്‍നിന്നാണത്രെ രൂപം കൊണ്ടത്. എന്നുവെച്ചാല്‍, ഇന്ന് കാണുന്ന രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഷാമ്പൂ അല്ല, മറിച്ച് ഔഷധക്കൂട്ടുകള്‍ അടങ്ങിയ കേശസംരക്ഷണവസ്തുവാണ് ഇന്ത്യക്കാരില്‍നിന്നും ഉദയം കൊണ്ടത്. “ഷാമ്പൂ” എന്ന വാക്കുതന്നെ സംസ്കൃതപദമായ “ചാമ്പു”വില്‍നിന്നാണ് രൂപം കൊണ്ടത്. ഇതിന്റെ അര്‍ത്ഥം തിരുമ്മുക എന്നാണത്രേ.

4. അമേരിക്കയിലും മറ്റും ശാസ്ത്രലോകം അങ്ങേയറ്റം പുരോഗമിച്ചു അതിവേഗം മുന്നേറി കൊണ്ടിരിക്കുമ്പോഴും ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യം ഉണ്ടെന്നു കണ്ടുപിടിച്ചത് ഇന്ത്യക്കാരാണ്. 2009 സെപ്റ്റംബറിലാണ് ISRO ചന്ദ്രയാന്‍ – 1 ലൂടെ ഈ ലോകപ്രശസ്ത കണ്ടെത്തല്‍ നടത്തിയത്. മൂണ്‍ മിനറലോളജി മാപ്പര്‍ (Moon Mineralogy Mapper) ഉപയോഗിച്ചാണ് ഇത് കണ്ടെത്തിയത്.

5. ഇന്ത്യ എന്ന നാമം “ഇന്ഡസ്” എന്ന വാക്കില്‍നിന്നാണ് ഉത്ഭവിച്ചിരിക്കുന്നത്. ഇന്ഡസ് നദീതീരത്താണല്ലോ ഇന്ത്യന്‍ സംസ്ക്കാരം രൂപം കൊണ്ടത്. അതായത്, സിന്ധുനദിയെ ആണ് ഇന്ഡസ് എന്ന് വിളിച്ചത്. ആര്യന്മാരാണ്‌ ഇന്ഡസ് നദിയെ സിന്ധു എന്ന് വിളിച്ചു തുടങ്ങിയത്. ഭാരതം എന്ന വാക്ക് ഉദയം ചെയ്തത് ഭരതരാജാവിന്റെ രാജ്യം എന്ന നിലയ്ക്കാണെന്നും പറയപ്പെടുന്നു.

6. ലോകത്ത് ഏറ്റവും കൂടുതല്‍ സസ്യാഹാരികളുള്ള രാജ്യം ഇന്ത്യയാണ്. രാജ്യത്തെ ജനസംഖ്യയില്‍ ഏതാണ്ട് 29% മുതല്‍ 40& വരെ ആളുകള്‍ സമ്പൂര്‍ണ്ണമായും സസ്യാഹാരികള്‍ ആണത്രേ.

7. മെയ്മാസം 26 സ്വിറ്റ്സര്‍ലന്‍ഡില്‍ സയന്‍സ് ഡേ ആയി ആചരിച്ചു വരുന്നു. ഈ ദിവസം സയന്‍സ് ദിനമായി ആചരിക്കുന്നതില്‍ ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാം. കാരണം, നമ്മുടെ മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍ കലാം 2006 മെയ് 26 സ്വിറ്റ്സര്‍ലന്‍ഡ് സന്ദര്‍ശിച്ചത്തിന്റെ ആദരസൂചകമായിട്ടാണ് ഈ ശാസ്ത്രദിനം.

വിശിഷ്ടസംസ്ക്കാരം കുടികൊള്ളുന്ന ഇന്ത്യയുടെ സവിശേഷതകള്‍ ഇതിലോതുങ്ങുന്നില്ല… Incredible India!!

More like this
Related

രണ്ടു ചായക്കടക്കാർ

കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിൽ വൈറലായ രണ്ടുപേരെ പരിചയപ്പെടാം. അനശ്വര എന്ന...

കർക്കടകത്തെ അറിയാം

കർക്കടകം എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്നത് കർക്കടക ചികിത്സയും  കർക്കടക...

‘എൻജോയ് എൻജാമി’ മലയാളി പാടാത്ത റാപ്

എത്ര രസകരമാണെന്നോ ആ പാട്ട്? പക്ഷേ, പശ്ചാത്തലമറിഞ്ഞാൽ നെഞ്ചിലൊരു ഒപ്പീസിന്റെ സങ്കടമഴ...

നരനും നാരിയും നരയും

വടക്കൻ പാട്ടിലെ പാണൻ പാടിനടന്നിരുന്ന സ്ത്രീപുരുഷ സൗന്ദര്യത്തെക്കുറിച്ചുള്ള വർണ്ണനകൾ ചിലരെങ്കിലും ഓർക്കുന്നുണ്ടാവും....
error: Content is protected !!