നല്ല തുടക്കമാകട്ടെ…

Date:

spot_img

ജൂൺ, മഴ, സ്‌കൂൾ…  അതെ ഏതൊരാളുടെയും മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന ചിന്തയും ഇങ്ങനെ തന്നെയാണ്.മഴ നനഞ്ഞ് സ്‌കൂളിലേക്ക് പോയിരുന്ന പഴയൊരു കുട്ടിക്കാലം ഇത് വായിക്കുമ്പോൾ മുതിർന്നവരിൽ ചിലരുടെ ഓർമ്മയിലേക്ക് കടന്നുവരുന്നുമുണ്ടാവും. പുസ്തകങ്ങൾ പോലും നനഞ്ഞ് വീട്ടിൽ നിന്ന് സ്‌കൂളിലേക്കും സ്‌കൂളിൽ നിന്ന് വീട്ടിലേക്കുമുള്ള യാത്രകൾ. വെയിലും മഴയും ഏല്ക്കാതെയുള്ള സ്‌കൂൾ ബസിന്റെ സുരക്ഷിതത്വത്തിൽ യാത്ര ചെയ്യുന്ന ഇന്നത്തെ പുതിയ കുട്ടികൾക്ക് അതേക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. മുതിർന്നരുടെ ഓർമ്മകളിൽ ഒരുമഴത്തുള്ളികിലുക്കവുമായിട്ടാണ്  ജൂൺ വരുന്നത്. അത്തരം ഓർമ്മകളെ വെറുതെ ഇവിടെയൊന്ന് കോറിയിട്ടുവെന്ന് മാത്രം.

ഒപ്പത്തിന്റെ ഈ ലക്കത്തിൽ മഴക്കാലത്തെയും സ്‌കൂൾ കാലത്തെയും ഒരുമിച്ചുകൊണ്ടുപോകുന്ന ഏതാനും ചില ലേഖനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അവയെല്ലാം വായനക്കാർക്ക് പ്രയോജനപ്പെടുമെന്ന് വിശ്വസിക്കുന്നു. 

എന്നാൽ വ്യത്യസ്തമായ ഒരു വിഷയം ഒപ്പം ഈ ലക്കം തിരഞ്ഞെടുത്തിട്ടുണ്ട്. ലോക വിധവാദിനം പ്രമാണിച്ച വിധവകളുടെ ജീവിതത്തിലേക്കു ശ്രദ്ധ തിരിക്കുന്ന ഏതാനും ലേഖനങ്ങളുടെ തിരഞ്ഞെടുപ്പാണ് അത്. നമ്മൾ മനസ്സിലാക്കാതെ പോകുകയോ അല്ലെങ്കിൽ മനസ്സിലാക്കിയിരിക്കുന്നതിനും അപ്പുറമുളളതോ ആയ വിധവകളുടെ ജീവിതത്തിലേക്ക് ചെറിയ രീതിയിലെങ്കിലും ആരുടെയെങ്കിലും ശ്രദ്ധയും കരുതലും പതിയാൻ ഇത് കാരണമാകുമെങ്കിൽ ഞങ്ങൾ കൃതാർത്ഥരായി.

നല്ലൊരു സ്‌കൂൾകാലം കുട്ടികൾക്കും മാതാപിതാക്കൾക്കും ആശംസിച്ചുകൊണ്ടും വിധവകളെ അഭിവാദ്യം ചെയ്തുകൊണ്ടും
സ്നേഹാദരങ്ങളോടെ

വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

നഷ്ടം

നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള എന്തെങ്കിലുമുണ്ടോ ഈ ലോകത്ത്? പേരു നഷ്ടപ്പെടാം, പണം നഷ്ടപ്പെടാം,...

ദുഃഖത്തിന്റെ കാരണം

ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു...

ഇതൊക്കെയും ചേർന്നതാണ് ജീവിതം

കഴിഞ്ഞ ദിവസം ഒരു വന്ദ്യവൈദികനുമായി കണ്ടുമുട്ടിയിരുന്നു. ഞാൻ അദ്ദേഹത്തിന്റെ കീഴിൽ ജോലിയുടെ...

A+

ഇക്കഴിഞ്ഞ ദിവസങ്ങളിലായി നാം കൂടുതലായി ആഘോഷിച്ചത് ചില വിജയവാർത്തകളായിരുന്നു. പ്രത്യേകിച്ച് പത്താം...
error: Content is protected !!