പുരുഷന്മാര്‍ക്കും ആവാം സൗന്ദര്യസംരക്ഷണം

Date:

spot_img

സ്ത്രീകളെ പോലെ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ അല്പം കരുതല്‍ പുരുഷന്മാര്‍ക്കും ആവാം. സ്വന്തം രൂപത്തിലും, ഭാവത്തിലും ഉണര്‍വ്വും, പുതുമയും തോന്നിക്കുമ്പോള്‍ കൈവരുന്ന ആത്മവിശ്വാസം ചെറുതല്ലല്ലോ. അതിനായി ജെന്റ്സ് ബ്യൂട്ടി പാര്‍ലറുകളില്‍ പോകാതെ തന്നെ വീട്ടില്‍ കുറച്ചു സമയം ചിലവഴിച്ചാല്‍ മതിയാകും. ചില മാര്‍ഗ്ഗങ്ങള്‍ ഇതാ:-

താരന്‍ അകറ്റാന്‍:-
തലയില്‍ താളി ഉപയോഗിച്ചുള്ള തേച്ചുകുളി പതിവാക്കിയാല്‍ താരന്‍ അകറ്റാം. താളി തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ച ശേഷം നന്നായി മസ്സാജ് ചെയ്യുക. എന്നിട്ട് കഴുകി കളഞ്ഞ ശേഷം ചെറുനാരങ്ങാനീര് മുടിയുടെ ചുവട്ടില്‍ പുരട്ടി ആവി പിടിപ്പിക്കുക. ദിവസവും രാവിലെ കുളിക്കുന്നതിനു മുമ്പ് ഒലീവ് ഓയില്‍ പുരട്ടി പത്തുമിനിട്ടു നേരം തലയില്‍ മസ്സാജ് ചെയ്യുന്നതും നല്ലതാണ്.

മുടി കൊഴിച്ചില്‍ തടയാന്‍:-
അരകപ്പ് തേങ്ങാപ്പാല്‍ എടുത്ത് അതില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ക്കുക. ഈ മിശ്രിതം മുടിയിലും, തലയോട്ടിയിലുമായി തേച്ചു പിടിപ്പിച്ച് മസ്സാജ് ചെയ്യുക. അര മണിക്കൂര്‍ കഴിഞ്ഞ് വൃത്തിയായി മുടി കഴുകുക. മുടി കൊഴിച്ചില്‍ നിയന്ത്രിക്കാന്‍ സാധിക്കും.

മുഖസൗന്ദര്യത്തിന്:-
രാവിലെ കുളിക്കുന്നതിനു മുമ്പ് ഒരു സ്പൂണ്‍ തേനും, ഒരു സ്പൂണ്‍ നാരങ്ങാനീരും, ഒരു മുട്ടയുടെ ഉണ്ണിയും ചേര്‍ത്ത് നന്നായി പതപ്പിച്ചെടുത്ത് അതോടൊപ്പം അല്പം വെണ്ണ കൂടി ചേര്‍ത്ത്  മുഖത്ത് തേച്ചു പിടിപ്പിക്കുക. 25 മിനിറ്റെങ്കിലും കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ പയറുപൊടിയോ, കടലപ്പൊടിയോ ഉപയോഗിച്ച് കഴുകി കളയുക. മുഖകാന്തി വര്‍ദ്ധിക്കും.

ഷേവ് ചെയ്യുമ്പോള്‍:-
കുളി കഴിഞ്ഞിട്ട് ഷേവ് ചെയ്യുന്നത് നല്ലതാണ്. അതുപോലെ എതിര്‍ദിശയിലേയ്ക്ക് ബ്ലേഡ് ഉപയോഗിക്കുന്നതും മുഖചര്‍മ്മത്തിന്‍റെ സ്വാഭാവികനിറം നിലനിര്‍ത്താന്‍ സഹായിക്കും. ഷേവ് കഴിഞ്ഞ ശേഷം ടവ്വല്‍ കൊണ്ട് മുഖം അമര്‍ത്തി തുടയ്ക്കാതെ ജലകണങ്ങള്‍ മൃദുവായി ഒപ്പിയെടുക്കുക.

അകാലനര തടയാന്‍:-
ഉണങ്ങിയ നെല്ലിക്ക, മൈലാഞ്ചി, കറിവേപ്പിന്റെ തൊലി, കറ്റാര്‍വാഴ എന്നിവ കൂട്ടി യോജിപ്പിച്ച് കുഴമ്പ് രൂപത്തിലാക്കി തലയില്‍ പുരട്ടുക. ഒരു മണിക്കൂര്‍ കഴിഞ്ഞു ചെറുചൂടുവെള്ളത്തില്‍ കഴുകുക. ഒരു മാസം തുടര്‍ച്ചയായി ചെയ്‌താല്‍ അകാലനര തടയാന്‍ സാധിക്കും.

മുഖക്കുരു അകറ്റാന്‍:-
രക്തചന്ദനം അരച്ച് കുഴമ്പാക്കുക. അതില്‍ പച്ചക്കര്‍പ്പൂരവും, വെള്ളരിക്കാനീരും ചേര്‍ത്ത് നന്നായി ഇളക്കി രാത്രി കിടക്കുന്ന സമയത്ത് മുഖത്ത് പുരട്ടുക. രാവിലെ കഴുകി കളയുക. ആഴ്ചയില്‍ മൂന്നു തവണ എങ്കിലും ഇങ്ങനെ ചെയ്യുക. മുഖക്കുരു വരുന്നത് തടയാന്‍ സാധിക്കും.

More like this
Related

നിങ്ങൾ വിശ്വസ്തനായ പങ്കാളിയാണോ?

വിശ്വസ്തത ഒരു ഗുണമാണ്. ആജീവനാന്തമുള്ള ഒരു ഉടമ്പടിയാണ് . പ്രതിബദ്ധതയും സത്യസന്ധതയും...

സ്വന്തം ശരീരത്തെക്കുറിച്ച് മതിപ്പുണ്ടോ? ഇല്ലെങ്കിൽ സംഭവിക്കുന്നത്…

കണ്ണാടിയിൽ നോക്കിനില്ക്കുമ്പോൾ സ്വന്തം ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്?  നിറം, രൂപം,...

പുരുഷന്മാരിലും ‘പ്രസവാനന്തര’വിഷാദം!

പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന വാക്ക് ഇന്ന് സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. പ്രസവാനന്തരം സ്ത്രീകളിൽ സംഭവിക്കുന്ന...

എങ്ങനെയുളള പുരുഷന്മാരെയാണ് സ്ത്രീകൾക്ക് ഇഷ്ടം?

ഒരു പുരുഷനെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്പം എന്താണ്? ധൈര്യശാലി? കരുത്തൻ? ബുദ്ധിമാൻ? സമ്പന്നൻ?...
error: Content is protected !!