എവിടെ ജീവിതമുണ്ടോ അവിടെ പ്രതീക്ഷയുണ്ട്. എവിടെ പ്രതീക്ഷയുണ്ടോ അവിടെ ജീവിതവും. മുനീറ അബ്്ദുള്ള എന്ന സ്ത്രീയുടെ ജീവിതത്തെ സംബന്ധിച്ച് ഈ വാക്യം ഏറെ അര്‍തഥവത്താണ്. കാരണം 27 വര്‍ഷങ്ങളാണ് കോമായില്‍ ആ സ്ത്രീ കഴിഞ്ഞുകൂടിയത്. 1991 ല്‍ ആണ് മുനീറയുടെ ജീവിതം തല കീഴായി മറിഞ്ഞത്. അന്ന് നടന്ന ഒരു വാഹനാപകടം മൂനീറയുടെ ജീവിതത്തെ കോമായിലേക്ക് തള്ളിവിട്ടു. വെറും മുപ്പത്തിരണ്ട് വയസ് മാത്രമായിരുന്നു മുനീറയ്ക്ക്. സ്‌കൂളില്‍ നിന്ന് മകനെയും കൂ്ട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
കഴിഞ്ഞ മാസം ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നതുപോലെ മുനീറ കണ്ണുതുറന്നു. കണ്ണുതുറന്നപ്പോഴേ മുനീറ ആദ്യം വിളിച്ചത് മകന്റെ പേരായിരുന്നു. നാലു വയസ് പ്രായമായിരുന്നു മകന് അപകടമുണ്ടാകുമ്പോള്‍. അതുകൊണ്ടുതന്നെ ആ അമ്മയുടെ മനസ്സ് ഇക്കാലമത്രയും മകനെക്കുറിച്ചുള്ള ഓര്‍മ്മയില്‍ തന്നെയായിരുന്നിരിക്കണം. അപകടം നടന്നപ്പോള്‍ മുതല്‍ മുനീറയ്ക്ക് വിദഗ്ദ ചികിത്സയും നല്കിയിരുന്നു. ജര്‍മ്മനിയിലെ ബാഡ്് അയ്ബ്ലിങിലെ ഡോ. മുള്ളറിന്റെ ചികിത്സയിലായിരുന്നു മുനീറ ഇപ്പോള്‍. കഴിഞ്ഞ ആഴ്ചകളിലെല്ലാം മുനീറയുടെ അവസ്ഥയില്‍ പുരോഗതിയുണ്ടായിരുന്നു. അതിന്റെതുടര്‍പ്രതികരണമായിരുന്നു മുനീറയ്ക്ക് ബോധം വന്നത്്. ഡോ. മുള്ളര്‍ പറയുന്നു. മകന്റെപേര് വളരെ കൃത്യമായിട്ടാണ് മുനീറ ഉച്ചരിച്ചത്്. മുനീറയിലുണ്ടായ ശുഭസൂചനകള്‍ കുടുംബത്തിനും ബന്്ധുക്കള്‍ക്കും വലിയ പ്രതീക്ഷകളാണ് നല്കിയിരിക്കുന്നത്.
ചികിത്സ നടത്തുന്വോഴൊക്കെ ഡോക്ടര്‍ പറയുമായിരുന്നു എല്ലാം ശുഭകരമായിത്തീരുമെന്ന്. അടുത്ത ദിവസങ്ങളിലായി അമ്മ ഏതൊക്കെയോ ചില അവ്യക്തശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ ദിവസം ഞാന്‍ ഉറക്കമുണര്‍ന്നത് എന്റെ പേര് ആരോ അവ്യക്തമായ സ്വരത്തില്‍ വിളിക്കുന്നത കേട്ടാണ്. സംശയം തോന്നി അമ്മയുടെ മുറിയിലെത്തിയപ്പോള്‍ അമ്മയായിരുന്നു എന്നെ വിളിച്ചത്. എനിക്കപ്പോള്‍ സ്വര്‍ഗ്ഗത്തിലെത്തിയ പ്രതീതിയായിരുന്നു. വിശ്വസിക്കാനേ കഴിയുമായിരുന്നില്ല. മുനീറിന്റെ മകന്‍ മാധ്യമങ്ങളോട് പറഞ്ഞു. അമ്മയ്ക്ക് സംഭവിച്ച രോഗസൗഖ്യം ഒരുപാടുപേര്‍ക്ക് പ്രതീക്ഷ നല്കുമെന്നും ഇദ്ദേഹം വിശ്വസിക്കുന്നു.