ഒരിക്കലും കേടുവരാത്ത ഒരേയൊരു ഭക്ഷ്യവസ്തുവേയുള്ളൂ. അത് തേനാണ്. തേനിനു ഒരുപാട് ഗുണങ്ങളും, ഉപയോഗങ്ങളുമുണ്ട്. അവയില്‍ ചിലത് ഇതാ:-
- ഗ്ലൂക്കോസും, ഫ്രാക്ടോസും അടങ്ങിയതിനാല്‍ പഞ്ചസാരയ്ക്ക് പകരമായി തേന്‍ ഉപയോഗിക്കാവുന്നതാണ്.
- വിറ്റാമിന്‍ സി, ഇരുമ്പ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് തേന്‍.
- കലോറി കൂടുതലാണെങ്കിലും ചൂടുവെള്ളത്തിലോ, നാരങ്ങാനീരിലോ, കറുവാപ്പട്ടയ്ക്കൊപ്പമോ തേന്‍ ഉപയോഗിച്ചാല്‍ ശരീരഭാരം കുറയ്ക്കാം.
- ശുദ്ധവും, പ്രകൃതിദത്തവുമായ തേനിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ വേഗത്തില്‍ ദഹിച്ചു ഗ്ലൂക്കൊസായി മാറി, ഊര്‍ജ്ജമേകുന്നു.
- മികച്ച എര്ഗോജെനിക് സഹായിയായ തേന്‍ കായികക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്നു.
- അണുക്കള്‍ക്കെതിരായ പ്രതിരോധസവിശേഷതയുള്ളതിനാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാന്‍ തേന്‍ സഹായകരമാണ്.
- തേനില്‍ അടങ്ങിയിട്ടുള്ള ന്യൂട്ടാസ്യൂട്ടിക്കല്‍സ് ശരീരത്തിലെ ക്യാന്‍സര്‍, ഹൃദ്രോഗസാധ്യതകളെ ഇല്ലാതാക്കുന്നു.
- പാലും, തേനും ഒരുമിച്ചു കഴിക്കുന്നത് മൃദുലസുന്ദരമായ ചര്‍മ്മം നേടാന്‍ സഹായിക്കും.
- മുറിവുകള്‍ ഉണക്കാനുള്ള തേനിന്റെ കഴിവ് പണ്ട് മുതല്‍ക്കേ തെളിയിക്കപ്പെട്ടതാണല്ലോ. പൊള്ളല്‍ മൂലമുള്ള മുറിവുകള്‍ തേന്‍ വേഗത്തില്‍ ഉണക്കും.
- ചുമയ്ക്ക് തേന്‍, മഞ്ഞള്‍, കുരുമുളകുപൊടി എന്നിവ മിശ്രിതമാക്കി നല്‍കുന്നത് നല്ലതാണ്.
ഇങ്ങനെ തേനിന്റെ ഗുണങ്ങള്‍ ഒരുപാടുണ്ട്. കുട്ടികള്‍ക്ക് ദിവസേന ഒരു സ്പൂണ്‍ തേന്‍ നല്‍കുന്നത് നല്ലതാണ് എന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.