നിങ്ങളുടെ സ്നേഹം ഇതില്‍ ഏതാണ്?

Date:

spot_img

സ്‌നേഹം നാലുതരത്തിലുണ്ടെന്നാണ് സി എസ് ളൂയിസ് അഭിപ്രായപ്പെട്ടിരിക്കുന്നത്.  ദാമ്പത്യത്തിലെ സ്‌നേഹം എന്നതുകൊണ്ട് നാം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പറയാനാണ് അദ്ദേഹം സ്‌നേഹത്തിന്റെ നാലുവിഭാഗങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത്. 

സ്‌നേഹത്തിന്റെ ആദ്യഘട്ടം അഫക്ഷന്‍ ആണ്. ആദ്യമായി ഒരു വ്യക്തിയോട് നമുക്ക് തോന്നുന്ന അടുപ്പമാണ് അത്. മറ്റുള്ള വ്യക്തികളില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു പ്രത്യേക വ്യക്തിയോട് പ്രത്യേകമായി തോന്നുന്ന സ്‌നേഹവും മമതയും അടുപ്പവും എല്ലാം ഈ ഒരു വാക്കുകൊണ്ട് നിര്‍വചിക്കപ്പെടുന്നു. ശാരീരികമായി തോന്നുന്ന ആകര്‍ഷണം മുതല്‍ പലതും ഇത്തരമൊരു താല്പര്യത്തില്‍ പെടുന്നുണ്ട്. 

രണ്ടാമത്തെ ഘട്ടം ഫ്രണ്ട്ഷിപ്പാണ്. അതായത് സൗഹൃദം. മൂല്യമുള്ള സൗഹൃദത്തെ മൂല്യമുള്ള സ്‌നേഹത്തിന്റെ രൂപമായി നിര്‍വചിക്കുന്നതില്‍ നാം പലപ്പോഴും പരാജയപ്പെട്ടുപോകുന്നുണ്ട്. ഒരു പക്ഷേ നാം ജോലി സ്ഥലങ്ങളില്‍ സഹപ്രവര്‍ത്തകരുമായി ജോലി ചെയ്യുന്നുണ്ടാകാം, കടകളില്‍ പോകുന്നുണ്ടാകാം. പക്ഷേ അവിടെയൊന്നും ആഴപ്പെട്ട സൗഹൃദം രൂപപ്പെടണമെന്നില്ല. കൂടുതലായ സ്‌നേഹവും അടുപ്പവുമാണ് സൗഹൃദത്തെ രൂപപ്പെടുത്തുന്നത്.  ഇന്നുമുതല്‍ മരണംവരെയെന്നെല്ലാമുള്ള തോളോടു തോള്‍ ചേര്‍ന്ന് ഏത് സാഹചര്യത്തിലും ഒരുമിച്ചു നടന്നുനീങ്ങാനുള്ള സന്നദ്ധതയും സന്മനസുമാണ് ദാമ്പത്യത്തിലെ ഫ്രണ്ട്ഷിപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. 

മൂന്നാമത്തെ ഘട്ടം റൊമാന്‍സിന്റേതാണ് എന്നാല്‍ ഈ ഘട്ടങ്ങളെക്കാളെല്ലാം വിലയുള്ളതാണ് നാലാമത്തെ ഘട്ടം. അത് ചാരിറ്റിയാണ്. 

രണ്ടുപേര്‍ തമ്മിലുള്ള ഉപാധികളില്ലാതെയുള്ള പങ്കുവയ്ക്കലും ആത്മത്യാഗവുമാണ് അത്. സ്വന്തം ഇഷ്ടങ്ങളെ മാനിക്കാതെ മറ്റേയാളുടെ ഇഷ്ടത്തിന് വേണ്ടി നിലകൊള്ളുകയും സ്വന്തം സന്തോഷത്തെക്കാള്‍ മറ്റെയാളുടെ സന്തോഷം വിലയുള്ളതായി കാണുകയും ചെയ്യുന്നതാണ് ഇത്. ദമ്പതികള്‍ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിച്ച് അവസാനം എത്തിച്ചേരേണ്ട ഇടമാണ് ചാരിറ്റി. ഇവിടെയാണ് സ്‌നേഹം പുഷ്പിക്കുന്നതും ഫലം കായ്ക്കുന്നതും. ഇത്തരമൊരു സ്‌നേഹത്തിലേക്ക് വളരുമ്പോഴാണ് ദാമ്പത്യം മനോഹരമായി മാറുന്നത്. ഓരോരുത്തരും സ്വയം ചോദിച്ചുനോക്കുക. എന്‍റെ ദാന്പത്യത്തില്‍ ഞാന്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്?.

More like this
Related

വിവാഹിതരാണോ? യുദ്ധം ചെയ്യാൻ റെഡിയായിക്കോളൂ

ഇന്ത്യ ടുഡേ കോൺക്ലേവ് 2024 ൽ പങ്കെടുത്ത സുധാ മൂർത്തി ദാമ്പത്യജീവിതത്തെക്കുറിച്ചു...

സർവീസ് ചെയ്യാറായോ?

ബന്ധങ്ങളിൽ പരിക്കേല്ക്കാത്തവരും പരിക്കേല്പിക്കാത്തവരുമായി ആരാണുള്ളത്? വളരെ സ്മൂത്തായി പോകുന്നുവെന്ന് വിചാരിക്കുമ്പോഴായിരിക്കും ചില...

ഫാമിലി OR ഫാലിമി..?

Familക്ക് Google നൽകുന്ന നിർവചനം ഇങ്ങനെയാണ്,  "Family is the smallest...

സ്വാർത്ഥത ബന്ധങ്ങളെ തകർക്കുമ്പോൾ…

രവി ഓഫീസിൽ നിന്ന് ഇറങ്ങിയത്  വൈകിയായിരുന്നു. പിന്നെ വീട്ടിലേക്കുള്ള വണ്ടി പിടിക്കാനുള്ള...
error: Content is protected !!