വന്ധ്യത: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Date:

spot_img

വന്ധ്യതയെന്നാല്‍ ശാപമെന്നാണ് ഇന്നും പലരുടെയും ധാരണ. പക്ഷേ വന്ധ്യത ഒരിക്കലും ശാപമല്ല. അത് സ്ത്രീയിലോ പുരുഷനിലോ അല്ലെങ്കില്‍ രണ്ടുപേരിലോ സംഭവിക്കാവുന്ന ചെറിയൊരു തകരാര്‍ മാത്രമായിരിക്കാം. ആറിലൊരു ദമ്പതി എന്ന കണക്കില്‍ വന്ധ്യത അനുഭവിക്കുന്നുണ്ടെന്നാണ്  ഇന്നത്തെ കണക്ക്. അനാരോഗ്യകരമായ ജീവിതശൈലി, വ്യായാമക്കുറവ്, മാനസിക സമ്മര്‍ദ്ദം, അണുബാധകള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ജനിതകതകരാറുകള്‍ എന്നിവയെല്ലാം  പൊതുവെ വന്ധ്യതയ്ക്ക് കാരണങ്ങളാകാം.


 ശരിയായ അണ്ഡോല്പാദനം നടക്കാതിരിക്കുക, ക്രമം തെറ്റിയുള്ള ആര്‍ത്തവ മുറ, അണ്ഡാശയ വാഹിനിക്കുള്ളിലെ തടസ്സങ്ങള്‍, അണ്ഡാശയത്തിലോ ഗര്‍ഭാശയത്തിലോ  ഉള്ള മുഴകള്‍, അണുബാധകള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, അമിതവണ്ണം, ക്ഷീണിച്ച ശരീരം എന്നിവയെല്ലാം സ്ത്രീകളിലെ വന്ധ്യതയ്ക്ക് കാരണങ്ങളാകാം. അതുപോലെ ബീജോല്പാദനം നടക്കാതിരിക്കുക, ബീജങ്ങളുടെ കുറവ്, ചലനശേഷിക്കുറവ്,വേരിക്കോസില്‍, ഉദ്ധാരണശേഷിക്കുറവ് എന്നിവയാണ് പുരുഷന്മാരിലെ വന്ധ്യതയ്ക്ക് കാരണങ്ങള്‍.കോള, ലഘുപാനീയങ്ങള്‍, പായ്ക്കറ്റില്‍ വരുന്ന വറുത്ത പലഹാരങ്ങള്‍, ബ്രോയിലര്‍ ചിക്കന്‍, തണുപ്പിച്ചു സൂക്ഷിക്കുന്ന മത്സ്യമാംസങ്ങള്‍ എന്നിവയെല്ലാം വന്ധ്യതയുള്ളവര്‍ ഒഴിവാക്കേണ്ടതാണ്.  എന്നാല്‍ പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, പയര്‍ പരിപ്പു വര്‍ഗ്ഗങ്ങള്‍  തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുകയും വേണം. 

വന്ധ്യതയുള്ള പുരുഷന്മാര്‍ കഴിവതും ഇരുചക്രവാഹനങ്ങളിലുള്ള യാത്രകള്‍ ഒഴിവാക്കണം. കാരണം ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ വൃഷണങ്ങളില്‍ നിരന്തരമായുണ്ടാകുന്ന ഉരസല്‍ മൂലം ബീജോല്‍പ്പാദനത്തിന്റെ തോത് കുറയും എന്നതുകൊണ്ടാണിത്. അതുപോലെ ഇറുകിപിടിച്ച വസ്ത്രങ്ങളും ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍, ലാപ്പ് ടോപ്പ്  എന്നിവയുടെ ഉപയോഗവും പരമാവധി കുറയ്ക്കണം. മാനസിക സമ്മര്‍ദ്ദം ലൈംഗികബന്ധത്തിന്റെ ഗുണവും എണ്ണവും കുറയ്ക്കും എന്നതിനാല്‍ മാനസികസമ്മര്‍ദ്ദവും  ഒഴിവാക്കണം.

More like this
Related

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...
error: Content is protected !!