മാതാപിതാക്കളേ നിങ്ങൾ പെർഫെക്ടാണോ?

Date:

spot_img

പെർഫക്ടായ മാതാപിതാക്കൾ എന്നൊന്നുണ്ടോ? ഇല്ല എന്നതാണ് വാസ്തവം. കാരണം ഈ ലോകത്തിൽ ഒരു മനുഷ്യൻ പോലും നൂറു ശതമാനം പെർഫെക്ടായിട്ടുള്ളവരല്ല. മാതാപിതാക്കൾ പെർഫെക്ട് ആകാത്തതുകൊണ്ട് അവർക്ക് മക്കളുടെ ജീവിതത്തിൽ ഇടപെടാനോ അവരെ തിരുത്താൻ അവകാശമില്ല എന്നോ വിചാരിക്കരുത്. എന്നാൽ മാതാപിതാക്കൾ ഒരു കാര്യം മനസ്സിലാക്കണം. മക്കളും നൂറു ശതമാനം പെർഫെക്ടായിട്ടുള്ളവരല്ല. മക്കളും മാതാപിതാക്കളും പരസ്പരം ഇക്കാര്യം മനസ്സിലാക്കിയാൽ മാത്രമേ അവർ തമ്മിലുള്ള ഇടപെടൽ സുതാര്യവും സുഗമവും ആകുകയുള്ളൂ. 
ഇങ്ങനെയൊക്കെയാണെങ്കിലും കാര്യക്ഷമതയോടെ പേരന്റിംങ് എന്ന ഉത്തരവാദിത്തം നിർവഹിക്കാൻ ചില കാര്യങ്ങൾ ഓരോ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ടതുണ്ട്. പേരന്റിംങ് എന്ന കലയെ മെച്ചപ്പെടുത്താനുള്ള ഏതാനും ചില മാർഗ്ഗങ്ങൾ ഇവയാണ്.

മാതൃകയാകുക
കുട്ടികളുടെ മുമ്പിലുള്ള  ആദ്യത്തെ പാഠപുസ്തകം അവരുടെ മാതാപിതാക്കളാണ്. മറ്റുള്ളവരുടെ പ്രവൃത്തികളെയും പെരുമാറ്റങ്ങളെയുമെല്ലാം അനുകരിക്കാൻകുട്ടികൾക്ക് പൊതുവെ ഒരു പ്രവണതയുണ്ട്. അപ്പൻ ഷേവ് ചെയ്യുന്നത് കണ്ട് ആൺകുട്ടികൾ അതിനെ അനുകരിക്കുന്നത് സാധാരണ സംഭവമാണല്ലോ?  അതുകൊണ്ട് കുട്ടികൾക്ക് മുമ്പിൽ നല്ല മാതൃകകളാകുക. അവർ ചെയ്യേണ്ടത് എന്താണെന്ന് പറഞ്ഞുകൊടുക്കുന്നതിന് പകരം അവർ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നാം അവർക്ക് കാണിച്ചുകൊടുക്കുക. ആയിരം വാക്കുകളെക്കാൾ ചിലപ്പോൾ ചെറിയൊരു പ്രവൃത്തിയായിരിക്കും കുട്ടികളെ സ്വാധീനിക്കുന്നത്. അതുകൊണ്ട് മക്കളുടെ മുമ്പിൽ വച്ചുള്ള പുകവലി, മദ്യപാനം, ദമ്പതികൾ തമ്മിലുള്ള വഴക്ക്, കുറ്റാരോപണങ്ങൾ, അസഭ്യവചനങ്ങൾ തുടങ്ങിയവയെല്ലാം ഒഴിവാക്കാൻ ശ്രമിക്കണം.

ബഹുമാനിക്കുക
കുട്ടിയാണെങ്കിലും നിങ്ങളുടെ മക്കൾ ഓരോ വ്യക്തികളാണ്. അവരെ ആദരിക്കാൻ മാതാപിതാക്കൾ തയ്യാറാകണം. മക്കളാണ് എന്നതിന്റെ അവകാശബോധത്തോടെ അവരെ അമിതമായി ശാസിക്കാനും ശിക്ഷിക്കാനും പോകുന്നത് അത്ര നല്ല കാര്യമല്ല. അവർക്ക് സ്വാതന്ത്ര്യമുണ്ട്. സ്വന്തമായ ചിന്താശക്തിയുണ്ട്. ചില കാര്യങ്ങൾ മക്കളോട് പറയുമ്പോൾ അവർ തിരികെ പ്രതികരിക്കുന്ന രീതി ശ്രദ്ധിച്ചിട്ടില്ലേ. അവരുടെ ധിഷണാശക്തിയുടെയും  മാനസികപക്വതയുടെയും അടയാളങ്ങളാണ് അവ.


മക്കളുടെ നല്ല രീതികളും പെരുമാറ്റങ്ങളും കാണുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കുക, അവരിലെ ദയ ഉണർത്താൻ പര്യാപ്തമായ വിധത്തിൽ പ്രവൃത്തികൾ ചെയ്യുക.

സ്നേഹിക്കുക
സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്. പല മാതാപിതാക്കളുടെയും തെറ്റായ ധാരണ സ്നേഹം പ്രകടിപ്പിച്ചാൽ മക്കൾ ചീത്തയായി പോകുമോയെന്നതാണ്. സ്നേഹം പ്രകടിപ്പിക്കുന്നത് അവർ ആവശ്യപ്പെടുന്നതെല്ലാം വാങ്ങികൊടുത്തോ ഏത് ഇഷ്ടം സാധിച്ചുകൊടുത്തോ അല്ല. മക്കളെ സ്നേഹിക്കാനുള്ള, സ്നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം അവരെ ഇടയ്ക്കിടെ ആലിംഗനം ചെയ്യുക എന്നതാണ്. അവരുമായി സമയം ചെലവഴിക്കുക എന്നതാണ്. അവരെ കേൾക്കാൻ സമയം കണ്ടെത്തുക. മാതാപിതാക്കളിൽ നിന്ന് സനേഹം കിട്ടുമ്പോൾ മക്കളിൽ നല്ല ഹോർമോണുകൾ പോലും ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ഓക്സിടോസിൻ, ഓപ്പിയോയ്ഡ്സ്, പ്രോലാക്ടീൻ എന്നിവയാണിവ. ഇത് മക്കളെ ശാന്തശീലരും വൈകാരികമായ പക്വതയുള്ളവരുമാക്കി മാറ്റുന്നു.


പോസിറ്റീവ് അനുഭവം നല്കുന്നവരാകുക
മക്കൾക്ക് നല്ല അനുഭവം പകർന്നുകൊടുക്കുക. അവർ മറ്റുള്ളവർക്കും അതുതന്നെ നല്കും. എന്നാൽ മക്കൾക്ക് നെഗറ്റീവായ അനുഭവം കൊടുത്താലോ അവരും അതുതന്നെ തിരികെ നല്കും. മക്കളോട് അമിതമായി ശബ്ദമുയർത്തി സംസാരിക്കുന്ന രീതിയാണ് നിങ്ങളുടേതെങ്കിൽ, പൊട്ടിത്തെറിക്കുന്ന സ്വഭാവമാണെങ്കിൽ മക്കളുടെ പ്രതികരണവും അങ്ങനെ തന്നെയായിരിക്കും. ഓരോ വ്യക്തിയും ജനിക്കുന്നത് നൂറ് ബില്യൻ ന്യൂറോൺസുമായിട്ടാണ്. ഇവ തമ്മിലെല്ലാം ബന്ധപ്പെട്ടാണിരിക്കുന്നത്. ഇവയാണ് നമ്മുടെ ചിന്തകളെ നിയന്ത്രിക്കുന്നതും വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതും. നാം എന്താണ് എന്ന് തീരുമാനിക്കുന്നതും ഇവയാണ്. ചുറ്റുപാടുകളും മാതാപിതാക്കളും ചേർന്ന് നല്കുന്ന അനുഭവങ്ങളാണ് കുട്ടികളെ രൂപപ്പെടുത്തിയെടുക്കുന്നത്. അതുകൊണ്ട് പോസിറ്റീവായ അനുഭവങ്ങൾ മക്കൾക്ക് സമ്മാനിക്കാൻ മറക്കരുത്. കുട്ടികൾക്കൊപ്പം ചിരിക്കുക, അവരുടെ ഒപ്പം പാടുക, ചെറിയൊരു ഓട്

More like this
Related

മറ്റുള്ളവരെന്തു വിചാരിക്കും!

മക്കളുടെ ചില ഇഷ്ടങ്ങൾ അംഗീകരിച്ചുകൊടുക്കാനും അനുവദിച്ചുകൊടുക്കാനും ചില മാതാപിതാക്കളെങ്കിലും മനസു കൊണ്ടു...

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ...

ടോക്‌സിക് മാതാപിതാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? 

ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ...

മാതാപിതാക്കൾ സന്തോഷമുള്ളവരായാൽ…

മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്,...
error: Content is protected !!