പ്രമേഹരോഗിയെ ഒറ്റപ്പെടുത്തരുതേ

Date:

spot_img

കേരളത്തിലെ 20 ശതമാനം ആളുകള്‍ക്കും പ്രമേഹമുണ്ട് എന്നതാണ് ഞെട്ടിക്കുന്ന ഒരു കണക്ക്. അങ്ങനെ കേരളം ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമായി മാറിയിരിക്കുകയാണത്രെ. ലോകമെങ്ങും പ്രമേഹബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. 1980 ല്‍ ലോകത്ത് പ്രമേഹബാധിതര്‍ വെറും 108 ദശലക്ഷമായിരുന്നു. പക്ഷേ 2015 ആയപ്പോഴേയ്ക്കും അത് 1.6 ദശലക്ഷമായിക്കഴിഞ്ഞിരിക്കുന്നു. 2030 ആകുമ്പോള്‍ ഇന്ത്യയില്‍ 87 ദശലക്ഷം പ്രമേഹരോഗികള്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. 

പണ്ടുകാലങ്ങളില്‍ പ്രമേഹം എന്നാല്‍ സമ്പന്നരുടെ ഒരു രോഗം എന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ അവസ്ഥയ്ക്ക് മാറ്റം വന്നു. താഴെക്കിടയിലുള്ളവരെയും രോഗം തീവ്രമായ തോതില്‍  ബാധിച്ചുതുടങ്ങിയിരിക്കുന്നു. 

ഏറ്റവും സങ്കടകരമായ വസ്തുത പ്രമേഹരോഗികളില്‍ ഭൂരിപക്ഷത്തിനും തങ്ങള്‍ക്ക് ഈ രോഗമുണ്ടെന്ന് അവബോധം ഇല്ലാതെപോകുന്നു എന്നതാണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ലോകത്തിലെ 193 ദശലക്ഷം പേര്‍ക്കും പ്രമേഹരോഗബാധ ഉണ്ടെന്ന് അറിയില്ല.  17 ശതമാനം പേര്‍ യാതൊരു ചികിത്സയും സ്വീകരിക്കുന്നില്ല.

പ്രമേഹചികിത്സയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഭക്ഷണക്രമീകരണമാണ്. പക്ഷേ ഇതിനോടു പോലും പ്രമേഹരോഗികളില്‍ നല്ലൊരു ശതമാനവും നീതിപുലര്‍ത്തുന്നില്ല. പ്രമേഹം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഏതൊരാളും ആദ്യം മനസ്സിലാക്കുന്നത്  ആ രോഗിക്ക് പ്രത്യേകമായ ഭക്ഷണക്രമം ഏര്‍പ്പെടുത്തണം എന്നാണ്. എന്നാല്‍ ഇപ്പോള്‍ വിദഗ്ദരുടെ അഭിപ്രായം പ്രമേഹരോഗിക്ക് മാത്രമായി വീട്ടില്‍ പ്രത്യേക ഭക്ഷണക്രമം നടപ്പില്‍ വരുത്തരുതെന്നും അത് രോഗിയെ ഒറ്റപ്പെട്ടവന്‍ എന്ന ഫീല്‍ ഉണ്ടാക്കാന്‍ മാത്രമേ സഹായിക്കൂ എന്നുമാണ്.  

രോഗിക്ക് മാത്രമായി ഭക്ഷണക്രമം എന്ന് നടപ്പില്‍വരുത്താതെ കുടുംബം ഒന്നാകെ ശാസ്ത്രീയവും പഥ്യവുമായ ഭക്ഷണശീലം പാലിക്കേണ്ടിയിരിക്കുന്നുവെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. അതോടെ കുടുംബത്തില്‍ പ്രമേഹരോഗിയെന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ആള്‍ മാത്രമല്ല കുടുംബത്തിലെ എല്ലാവരും പ്രമേഹരോഗത്തിനെതിരെയുള്ള പോരാട്ടത്തില്‍ അണിചേരുകയാണ് ചെയ്യുന്നത്. ഇല്ലാത്തവര്‍ക്ക് ഉണ്ടാകാതിരിക്കാനും ഉള്ളവര്‍ക്ക് അസുഖം കുറയാനും ഇതേറെ സഹായകമായിരിക്കും.  

ഭക്ഷണക്രമം, മെഡിസിന്‍, എന്നിവയ്ക്ക് പുറമെ വ്യായാമവും  പ്രമേഹരോഗിക്ക് അത്യാവശ്യമാണ്. ചുരുക്കത്തില്‍ പ്രമേഹരോഗിക്ക് മാത്രമായി ഭക്ഷണക്രമം നടപ്പില്‍വരുത്താതെ കുടുംബത്തിലെ എല്ലാവര്‍ക്കും അനുയോജ്യവും ശാസ്ത്രീയവുമായ ഭക്ഷണരീതി പാലിക്കുന്നതിലൂടെ പ്രമേഹരോഗത്തെ കീഴടക്കുവാന്‍  നമുക്ക് സാധിക്കും.

More like this
Related

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...
error: Content is protected !!