സ്ത്രീകളിലെ വിഷാദത്തിന് അമിതമായ ജോലി ഭാരവും കാരണമായിത്തീര്‍ന്നേക്കാമെന്ന് പുതിയ പഠനങ്ങള്‍. ആഴ്ചയില്‍ 55 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടിവരുന്ന സ്ത്രീകളില്‍ വിഷാദം കണ്ടുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിഗമനം. ജേര്‍ണല്‍ ഓഫ് എപ്പിഡിമിയോളജി ആന്റ് കമ്മ്യൂണിറ്റി ഹെല്‍ത്തിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമിതമായ ജോലിഭാരവും സമ്മര്‍ദ്ദങ്ങളും പുരുഷന്മാരെയും ബാധിക്കാറുണ്ടെങ്കിലും അത് സ്ത്രീകളെയാണ് കൂടുതലായി ബാധിക്കുന്നത്.
സ്റ്റാന്‍ഡേര്‍ഡ് വര്‍ക്കിംങ് അവേഴ്‌സായി ആഴ്ചയില്‍ നിശ്ചയിച്ചിരിക്കുന്നത് 35 മുതല്‍ 40 വരെ മണിക്കൂറുകളാണ്. 41 മുതല്‍ 55 വരെയുള്ള മണിക്കൂറുകള്‍ നീണ്ട ജോലി മണിക്കൂറായി നിജപെടുത്തിയിരിക്കുന്നത്. 55 മണിക്കൂറില്‍ കൂടുതലുള്ള ജോലിയാണ് സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാക്കുന്നത്. പ്രായം, ജീവിതാവസ്ഥ, പേരന്റ്ഹുഡ്,ജോലിയിലുള്ള സംതൃപ്തി എന്നിവയെല്ലാം വിഷാദത്തിന് കാരണമാകാറുണ്ട്. വിവാഹിതരായ സ്ത്രീകള്‍ ഉദ്യോഗസ്ഥര്‍ കൂടിയാകുമ്പോള്‍ അവര്‍ക്ക് ഓഫീസിലെയും വീട്ടിലെയും ജോലികള്‍ അവരെ സമ്മര്‍ദ്ദത്തിലാകുന്നു. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ എന്നതുപോലെ സ്ത്രീകള്‍ ആരോഗ്യകാര്യങ്ങളില്‍ കാണിക്കുന്ന അവഗണനയും കൃത്യമായി ഭക്ഷണശീലങ്ങള്‍ പിന്തുടരാത്തതും അവരുടെ മാനസികനിലയെയും അപകടത്തിലാക്കുന്നുണ്ട്.