വായ്‌നാറ്റമോ കാരണങ്ങള്‍ ഇതുമാവാം…

Date:

spot_img

വായ് യുടെ ശുചിത്വം നന്നായി നോക്കിയിട്ടും വായ്‌നാറ്റം മൂലം വിഷമിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? രാവിലെയും വൈകിട്ടുമുള്ള ബ്രഷിംങ്, മൗത്ത്  വാഷിംങ്, വായ് നാറ്റമുണ്ടാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കല്‍ ഇതെല്ലാം നോക്കിയിട്ടും വായ് നാറ്റം മൂലം വിഷമിക്കുന്നവര്‍ ധാരാളമുണ്ട്. ഇതുപോലൊരു സാഹചര്യത്തിലേക്ക് നയിക്കപ്പെടാന്‍  മറ്റ് പല കാരണങ്ങളുമുണ്ടെന്നാണ് വിദഗദര്‍ പറയുന്നത്.

ശരീരത്തിലെ  ജലാംശത്തിന്റെ കുറവ്

ശരീരത്തിന് ആവശ്യമായ തോതിലുള്ള ജലം ലഭിക്കാതെ വരുന്നത് വായ്‌നാറ്റത്തിന് കാരണമാകാറുണ്ട്. വായില്‍ വരള്‍ച്ച ഉണ്ടാവുകയും അത് ബാക്ടീരിയായുടെ ഉത്ഭവത്തിന് കാരണമാകുകയും ചെയ്യുന്നു. ഡീഹൈഡ്രേഷന്‍ ഉമിനീരിന്റെ ഉല്പാദനം കുറയ്ക്കുന്നു. ബാക്ടീരിയായ്ക്ക് എതിരെ പോരാടുന്നത് ഉമിനീരാണ്. ഉല്പാദനം ഇല്ലാതെ വരുമ്പോള്‍ ബാക്ടീരിയാ ഉണ്ടാവുകയും അത് ദുര്‍ഗന്ധമുണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ശരിയായ തോതില്‍ വെള്ളം കുടിക്കുന്നതു മൂലം ഇത്തരം സാഹചര്യം ഒഴിവാക്കാനാവും.

ഉപവാസവും ഭക്ഷണവര്‍ജ്ജനവും

 ഉപവാസമോ അല്ലെങ്കില്‍ തുടര്‍ച്ചയായി ഭക്ഷണം കഴിക്കാതിരിക്കുന്നതോ വാ യ് യുടെ ഫ്രഷ്‌നസിനെ ദോഷകരമായി ബാധിക്കും.  ഇവിടെ സംഭവിക്കുന്നതും മുകളില്‍ എഴുതിയതുപോലെ ഉമിനീരിന്റെ ഉല്പാദനം കുറയുകയും ബാക്ടീരിയാ വര്‍ദ്ധിക്കുകയും ചെയ്യുന്നതാണ്.

ചില ഗുളികകള്‍

 ഏതെങ്കിലുമൊക്കെ രോഗത്തിന് കഴിക്കുന്ന ഗുളികകള്‍ വായ് നാറ്റത്തിന് കാരണമാകാറുണ്ടത്രെ. 2015 ല്‍ അമേരിക്കയില്‍ നടന്ന ഗവേഷണമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ ഗുളികകളില്‍ പ്രധാനപ്പെട്ടത് ഗര്‍ഭനിരോധന ഗുളികകളാണ്.

പൊണ്ണത്തടി

പൊണ്ണത്തടി മറ്റ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നതുപോലെ വായ് നാറ്റത്തിനും കാരണമാകുന്നുണ്ട്. പൊണ്ണത്തടിയുളളവര്‍   ഇടവിട്ട് ഭക്ഷണം കഴിക്കുന്നവരായിരിക്കും അപ്പോള്‍ ഷുഗറിന്റെയും കാര്‍ബോഹൈഡ്രേറ്റ്‌സിന്റെയും അംശങ്ങള്‍ അവരുടെ പല്ലില്‍ പറ്റിപിടിച്ചിരിക്കുകയും അത് ദുര്‍ഗന്ധമുണ്ടാക്കുകയും ചെയ്യുന്നു.
 ചൂയിംഗം തുടര്‍ച്ചയായി ഉപയോഗിക്കുന്നവരിലും വായ് നാറ്റം കണ്ടുവരാറുണ്ട്.

More like this
Related

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...
error: Content is protected !!