ലോകം മുഴുവന്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന വലിയൊരു ആരോഗ്യപ്രശ്‌നമാണ് പൊണ്ണത്തടി. മറ്റ് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നുണ്ട്. ഹൃദ്രോഗം, പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, സ്‌ട്രോക്ക്, കോളന്‍-ബ്രെസ്റ്റ് കാന്‍സറുകള്‍ എന്നിവയ്‌ക്കെല്ലാം പൊണ്ണത്തടി കാരണമാകുന്നതായി പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പൊണ്ണത്തടി സെക്‌സ് ജീവിതത്തെയും ദോഷകരമായി ബാധിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. പ്രത്യേകിച്ച് പുരുഷന്മാരെയാണ് ഇത് ബാധിക്കുന്നത്. ന്യൂയോര്‍ക്കിലെ ഒരു യൂണിവേഴ്‌സിറ്റി നടത്തിയ ഗവേഷണമാണ് ഇക്കാര്യം സംബന്ധിച്ച പഠനം പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
പുരുഷന്മാരുടെ testosterone ലെവലിനെ പൊണ്ണത്തടി ബാധിക്കുന്നുണ്ടെന്നാണ് പഠനം വ്യക്തമാക്കിയിരിക്കുന്നത്. സ്റ്റാമിന സെകഷ്വല്‍ പെര്‍ഫോമന്‍സിന് വളരെ പ്രധാനപ്പെട്ടതാണ്. പക്ഷേ അമിതവണ്ണം ഇതിന് പ്രതികൂലമായി നില്ക്കുന്നു. ഹോര്‍മോണ്‍ ബാലന്‍സിനെയും ടെസ്‌റ്റോസ്‌റ്റെറോണ്‍ ലെവലിനെയും പൊണ്ണത്തടി ബാധിക്കുന്നുണ്ട്. ഇത് ലൈംഗികതയോടുള്ള താല്പര്യം പുരുഷന്മാരില്‍ കുറയ്ക്കുന്നു.
അതുപോലെ പൊണ്ണത്തടി മൂലം ലൈംഗികാവയവത്തിലേക്കുള്ള രക്തചംക്രമണം കുറയുകയും അത് ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. മെഡിക്കല്‍ ഡയറക്ടറും ഐവിഎഫ് സ്‌പെഷ്യലിസ്റ്റുമായ ഡോ. ശോഭ ഗുപ്ത വിശദീകരിക്കുന്നു.
ബീജത്തിന്റെ ഉല്പാദനംകുറയ്ക്കുന്നതിനും കൗണ്ടു കുറയുന്നതിനും പൊണ്ണത്തടി കാരണമാകുന്നുണ്ട്. ഇത് കുഞ്ഞുങ്ങളുണ്ടാകുന്നതിനും തടസമാകുന്നു. പൊണ്ണത്തടി ഒരു വ്യക്തിയുടെ വൈകാരികജീവിതത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്. സാമൂഹികമായ ഒറ്റപ്പെടല്‍, വിഷാദം,വിവേചനം തുടങ്ങിയവയ്ക്ക് പൊണ്ണത്തടിയുള്ളവര്‍ പലപ്പോഴും വിധേയരാകാറുണ്ട്.
കായികക്ഷമതയില്ലാത്ത ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണശീലം, ജങ്ക് ഫുഡ് എന്നിവയും വന്ധ്യതയ്ക്ക് കാരണമാകുന്നു.
ഒരു വ്യക്തിയുടെ പ്രായത്തിനും ഉയരത്തിനും അനുസരിച്ചുള്ള വണ്ണത്തെക്കാള്‍ ഇരുപത് ശതമാനം കൂടുതലാകുമ്പോഴാണ് അതിനെ പൊണ്ണത്തടിയെന്ന് പരിഗണിക്കാനാവൂ.